ETV Bharat / sports

ഞാൻ പൂർണമായും സുഖമായിരിക്കുന്നു; വിനോദ് കാംബ്ലി, പ്രതികരണം വൈറല്‍ വീഡിയോക്ക് പിന്നാലെ - Kambli says I am completely fine - KAMBLI SAYS I AM COMPLETELY FINE

സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച വീഡിയോക്കെതിരേ വിനോദ് കാംബ്ലി രംഗത്ത്

VINOD KAMBLI  INDIAN CRICKET  BCCI  സച്ചിന്‍ ടെണ്ടുല്‍ക്കര്‍
Vinod Kambli (ETV Bharat)
author img

By ETV Bharat Sports Team

Published : Aug 6, 2024, 4:50 PM IST

ന്യൂഡല്‍ഹി: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വിനോദ് കാംബ്ലിയുടെ എന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച വീഡിയോക്കെതിരേ താരം രംഗത്ത്. താന്‍ പൂര്‍ണമായും സുഖമായിരിക്കുന്നുവെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. സമൂഹമാധ്യമങ്ങളിലെ വീഡിയോകളില്‍ വിശ്വസിക്കരുതെന്നും കാംബ്ലി പറഞ്ഞു.

പ്രചരിച്ച വീഡിയോയിൽ വിനോദ് കാംബ്ലി വളരെ അവശനായാണ് നിൽക്കുന്നത്. നടക്കാന്‍ കഴിയാത്തതിനാല്‍ സമീപത്തുള്ളവരോട് സഹായം അഭ്യർത്ഥിക്കുന്നതും കാണാം. ആളുകള്‍ വന്ന് താങ്ങിയിട്ടും പോലും നേരെ നില്‍ക്കാന്‍ പറ്റാത്ത അവസ്ഥയാണ് വീഡിയോയിലുള്ളത്. സോഷ്യല്‍ മീഡിയയില്‍ വൈറലായ വീഡിയോ കണ്ട് ഞെട്ടിയിരുന്നു വിനോദ് കാംബ്ലിയുടെ ആരാധകര്‍.

കാംബ്ലി ക്രിക്കറ്റ് കരിയറിൽ 17 ടെസ്റ്റുകളും 104 ഏകദിനങ്ങളും കളിച്ചിട്ടുണ്ട്. ഏകദിനത്തിലും ടെസ്റ്റിലുമായി 4 സെഞ്ചുറികളും അദ്ദേഹത്തിന്‍റെ പേരിലുണ്ട്. ടെസ്റ്റിൽ 1084 റൺസും ഏകദിനത്തിൽ 14 അർധസെഞ്ചുറികളുമായി 2477 റൺസും നേടിയിട്ടുണ്ട്.

Also Read: ഒളിമ്പിക്‌സ് ബാഡ്‌മിന്‍റണിലെ പരാജയം: താരങ്ങള്‍ ഉത്തരവാദിത്തം ഏറ്റെടുക്കണം; പ്രകാശ് പദുകോണ്‍ - Prakash Padukone Says

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.