ന്യൂഡല്‍ഹി: കര്‍ഷക സമരവേദിയില്‍ പ്രതിഷേധക്കാര്‍ക്ക് പിന്തുണയുമായി ഇന്ത്യൻ ഗുസ്‌തി താരം വിനേഷ് ഫോഗട്ട്. കര്‍ഷകരുടെ സമരത്തിന്‍റെ 200 ദിവസമായ ഇന്ന് ശംഭു അതിര്‍ത്തിയിലെ സമരവേദിയിലേക്കാണ് വിനേഷ് എത്തിയത്. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് കഴിഞ്ഞ ഫെബ്രുവരി 13നായിരുന്നു ശംഭു അതിര്‍ത്തിയില്‍ കര്‍ഷക സമരം ആരംഭിച്ചത്.
Wrestler Vinesh Phogat arrives at the " farmers protest" site at the shambu border as the agitation completes 200 days. pic.twitter.com/ptiPtHYSqE
— Akashdeep Thind (@thind_akashdeep) August 31, 2024
ഇത്രയും ദിവസമായി രാജ്യത്തെ കര്‍ഷകര്‍ തെരുവില്‍ സമരമിരിക്കുന്നത് വേദനിപ്പിക്കുന്ന കാഴ്‌ചയാണെന്ന് വിനേഷ് പറഞ്ഞു. 'കഴിഞ്ഞ 200 ദിവസമായി ഈ തെരുവിലാണ് കര്‍ഷകര്‍. വല്ലാതെ വേദനയുണ്ടാക്കുന്ന ഒരു കാഴ്‌ചയാണിത്.
#WATCH | Wrestler Vinesh Phogat arrives at the farmers' protest site at Shambhu border, as the agitation completes 200 days.
— ANI (@ANI) August 31, 2024
She says, " it has been 200 days since they are sitting here. it is painful to see this. all of them are citizens of this country. farmers run the… pic.twitter.com/MJo9XEqpko
നമ്മുടെ രാജ്യത്തെ പൗരന്മാരാണ് ഇവരെല്ലാം. രാജ്യത്തിന്‍റെ ചാലകശക്തിപോലും അവരാണ്. ഇവരില്ലാതെ ഇവിടെ ഒന്നും നടക്കില്ല. അത്‌ലറ്റുകള്‍ പോലും ഉണ്ടാകില്ല. അവര്‍ ഭക്ഷണം നല്‍കിയില്ലെങ്കില്‍ ഞങ്ങള്‍ക്ക് പോലും മത്സരിക്കാൻ കഴിയില്ല. ഇവരെ കേള്‍ക്കാൻ സര്‍ക്കാര്‍ തയ്യാറാകണം'-വിനേഷ് പറഞ്ഞു.
Also Read : വിനേഷ് ഫോഗട്ട് ഇനി രാഷ്‌ട്രീയത്തിലോ ഗുസ്‌തിയിലേക്കൊ.! മനസ് തുറന്ന് താരം