സിംഗപ്പൂർ: ലോക ചെസ് ചാമ്പ്യൻഷിപ്പിലെ ഇന്നലെ നടന്ന പോരാട്ടത്തില്‍ ഇന്ത്യൻ താരം ഡി ഗുകേഷിന് തോല്‍വി. 12–ാം ഗെയിം വിജയിച്ച് ചൈനയുടെ ഡിങ് ലിറൻ പോയിന്‍റ് നിലയിൽ ഗുകേഷിനൊപ്പമെത്തി. ഇതോടെ ഇരുവർക്കും 6 പോയിന്‍റ് വീതമായി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
FIDE World Championship Game 12: Ding Liren defeats Gukesh D to tie the match
— International Chess Federation (@FIDE_chess) December 9, 2024
In an unexpected twist, reigning World Champion 🇨🇳 Ding Liren defeated the challenger 🇮🇳 Gukesh D this afternoon in game twelve, echoing twelfth-game comeback win against Ian Nepomniachtchi in the 2022… pic.twitter.com/fhkvfrSUVd
തുടർച്ചയായ ഏഴ് സമനിലകൾക്ക് ശേഷം 11-ാം ഗെയിമിൽ വിജയം ഉറപ്പിച്ചതിന് ശേഷം നടന്ന ഗെയിമില്‍ ഗുകേഷ് ലീഡ് ചെയ്‌തിരുന്നു.എന്നാല്‍ ഡിങ് സ്‌കോറുകൾ സമനിലയിലാക്കി. 22 നീക്കങ്ങൾ അവസാനിക്കുമ്പോൾ തന്നെ ചൈനീസ് താരം വ്യക്തമായ മേൽക്കൈ നേടിയിരുന്നു. 39–ാം നീക്കത്തോടെ ഡി. ഗുകേഷ് മത്സരം അവസാനിപ്പിച്ചു.14 റൗണ്ടുകളുള്ള ക്ലാസിക്കൽ ഫോർമാറ്റിൽ ചാമ്പ്യൻഷിപ്പ് ഉറപ്പിക്കാൻ ഇരുവര്‍ക്കും 1.5 പോയിന്‍റ് വേണം.
Game 12 | FIDE World Championship, presented by Google.
— International Chess Federation (@FIDE_chess) December 9, 2024
◽️White: Ding Liren 🇨🇳
◾️Black: Gukesh D 🇮🇳
⚔️ Result: 1 - 0
♟ Match score: 6 - 6
↔️ Game length: 39 moves
📖 Opening: English Opening
⚙️ Variation: Agincourt Defence#DingGukesh pic.twitter.com/ii4Vp2lp7K
മത്സരത്തില്‍ തോൽവി ഒഴിവാക്കാൻ ഗുകേഷിന്‍റെ തയ്യാറെടുപ്പ് മികച്ചതായിരുന്നില്ല. ഇന്നത്തെ വിശ്രമദിനത്തിന് ശേഷം ബുധൻ, വ്യാഴം ദിവസങ്ങളിൽ ശേഷിക്കുന്ന രണ്ട് മത്സരങ്ങൾ നടക്കും. ബുധനാഴ്ചത്തെ ഫലം പരിഗണിക്കാതെ 14 ഗെയിമുകൾ വരെ നടക്കും.
" it's a very important 12th game. it's maybe the best game i have played in recent times." - 🇨🇳 ding liren #DingGukesh pic.twitter.com/aiCuzsS1Ug
— International Chess Federation (@FIDE_chess) December 9, 2024
ആദ്യം 7.5 പോയിന്‍റ് സ്വന്തമാക്കുന്നയാൾ ജേതാവാകും. ഒരു വിജയത്തിന് ഒരു പോയിന്‍റും സമനിലയ്ക്ക് 0.5 പോയിന്‍റാണ് ലഭിക്കുക. മത്സരം സമനില ആവുകയാണെങ്കിൽ അടുത്ത ദിവസം ടൈബ്രേക്ക് നടത്തും. നേരത്തേ ഒന്നാം മത്സരത്തില്‍ മത്സരത്തിൽ ജയിച്ച ചൈനീസ് താരത്തിനെതിരെ മൂന്നാം മത്സരത്തിൽ ഗുകേഷും ജയം കൊണ്ട് മറുപടി നല്‍കിയിരുന്നു. പിന്നീടു തുടർച്ചയായ 7 ഗെയിമുകളിലെ സമനിലയിലാണു അവസാനിച്ചത്.
Also Read: കപില്‍ ദേവ് മുതല്‍ സിറാജ് വരെ; സൈന്യത്തിലും പോലിസിലും ജോലി ലഭിച്ച ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളിതാ..