ന്യൂയോർക്ക്: ഇന്ത്യയുടെ രോഹൻ ബൊപ്പണ്ണയും ഇന്തോനേഷ്യയുടെ ആൽഡില സത്ജിയാദിയും ചേർന്ന സഖ്യം യു.എസ് ഓപൺ മിക്‌സഡ് ഡബിൾസ് സെമിയിൽ. ക്വാർട്ടർ ഫൈനലില്‍ ബൊപ്പണ്ണ സഖ്യം മാത്യു എപ്റ്റൺ - ബാർബോറ ക്രെജ്‌സിക്കോവ എന്നിവർക്കെതിരെയായിരുന്നു പോരാടിയത്. തുടക്കം മുതൽ മത്സരം കടുത്തതായിരുന്നു. ജയത്തിനായി ഇരു സഖ്യവും ശക്തമായി പോരാടി. എന്നാൽ, ജോയിന്‍റ് ടൈ ബ്രേക്കറിൽ 7-6 എന്ന സ്‌കോറിൽ റോഹൻ ബൊപ്പണ്ണ-ആൽഡില സത്ജിയാദിസഖ്യം ആദ്യ സെറ്റ് സ്വന്തമാക്കി.
AN MP FINALLY SKSJSKSJSKJSK
— stateofsport21 // raz (she/her) (@eretzsport022) September 2, 2024
തുടർച്ചയായ രണ്ടാം സെറ്റിലും ബൊപ്പണ്ണ സഖ്യം 2-6 എന്ന സ്‌കോറിന് മുന്നിട്ടു. വലിയ പ്രതീക്ഷകൾക്കൊടുവിൽ അവസാന സെറ്റ് നടന്നു. കടുത്ത പോരാട്ടത്തിനൊടുവിൽ ബൊപ്പണ്ണ സഖ്യം വിജയിച്ചു.
AN MP FINALLY SKSJSKSJSKJSK
— stateofsport21 // raz (she/her) (@eretzsport022) September 2, 2024
ഒരു മണിക്കൂറും 33 മിനിറ്റും നീണ്ടുനിന്ന മത്സരത്തിനൊടുവിൽ 7-6, 2-6, 10-7 എന്ന സ്‌കോറിനാണ് റോഹൻ ബൊപ്പണ്ണ അൽദില സത്ജിയാദിയുടെ വിജയം. ജയത്തോടെ സഖ്യം സെമി ഫൈനൽ റൗണ്ടിലേക്ക് യോഗ്യത നേടി. സെമിയില്‍ നാളെ (സെപ്റ്റംബർ 4) യുഎസ്എയുടെ ടെയ്‌ലർ ടൗൺസെൻഡ്-ഡൊണാൾഡ് യംഗ് സഖ്യത്തെ നേരിടും. ഡബിൾസിൽ ബൊപ്പണ്ണയും മാത്യൂ എബ്ദേനും ചേർന്ന സഖ്യം കഴിഞ്ഞ ദിവസം മൂന്നാം റൗണ്ടിൽ പുറത്തായിരുന്നു.
Also Read: ഒരു ദിവസം 8 മെഡലുകൾ..! പാരാലിമ്പിക്‌സിൽ ഇന്നലെ പുതുചരിത്രമെഴുതി ഇന്ത്യ - Paris Paralympics 2024