ETV Bharat / sports

അണ്ടർ 19 ലോകകപ്പ്: 'സച്ചിൻ സെഞ്ച്വറി', നായകന്‍റെ സെഞ്ച്വറിയുമായി ഉദസ് സഹാരണും, നേപ്പാളിന് എതിരെ ഇന്ത്യയ്ക്ക് മികച്ച സ്കോർ - അണ്ടർ 19 ലോകകപ്പ് 2024

അണ്ടർ 19 ലോകകപ്പില്‍ ഇന്ത്യയ്‌ക്ക് എതിരെ നേപ്പാളിന് 298 റണ്‍സിന്‍റെ വിജയ ലക്ഷ്യം. നായകൻ ഉദയ് സഹാരണ്‍, സച്ചിൻ ദാസ് എന്നിവര്‍ ഇന്ത്യയ്‌ക്കായി സെഞ്ചുറി നേടി.

Under 19 World Cup 2024  India vs Nepal Score Updates  അണ്ടർ 19 ലോകകപ്പ് 2024  ഉദയ് സഹാരണ്‍
Under 19 World Cup 2024 India vs Nepal Score Updates
author img

By ETV Bharat Kerala Team

Published : Feb 2, 2024, 5:37 PM IST

Updated : Feb 2, 2024, 6:05 PM IST

ബ്ലോഫ്ലോംടെയ്‌ൻ : അണ്ടർ 19 ലോകകപ്പില്‍ (Under 19 World Cup 2024) തകർപ്പൻ സെഞ്ച്വറികളുമായി മധ്യനിര ബാറ്റർ സച്ചിൻ ദാസും (Sachin Dhas) നായകൻ ഉദയ് സഹാരണും (Uday Saharan) തിളങ്ങിയപ്പോൾ നേപ്പാളിന് എതിരെ മികച്ച സ്കോർ. നിശ്ചിത 50 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്‌ടത്തില്‍ 297 റണ്‍സാണ് ഇന്ത്യ നേടിയത് (India vs Nepal Score Updates).

സൂപ്പർ സിക്‌സ് ഗ്രൂപ്പ് ഒന്നില്‍ നേപ്പാളിന് എതിരെ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യയ്ക്ക് കഴിഞ്ഞ മത്സരങ്ങളിലേതിനു സമാനമായി മികച്ച തുടക്കം ലഭിച്ചില്ല. 62 റണ്‍സ് ചേര്‍ക്കുന്നതിനിടെ മൂന്ന് വിക്കറ്റുകള്‍ ടീമിന് നഷ്‌ടമായിരുന്നു. ഓപ്പണർമാരായ ആദർശി സിങ് 21 റൺസിനും അർഷിൻ കുല്‍ക്കർണി 18 റൺസിനും പുറത്തായപ്പോൾ സ്ഥാനക്കയറ്റം കിട്ടി എത്തിയ പ്രിയാൻഷു മോലിയ 19 റൺസെടുത്ത് പുറത്തായി.

പക്ഷേ നാലാം വിക്കറ്റില്‍ ഒത്തുചേർന്ന നായകൻ ഉദയ്‌ സഹാരണും സച്ചിൻ ദാസും കളം നിറഞ്ഞതോടെ നേപ്പാൾ ബൗളർമാർ വിയർത്തു. 215 റണ്‍സിന്‍റെ കൂട്ടുകെട്ടാണ് ഇരുവരും ഉയര്‍ത്തിയത്. മധ്യ ഓവറുകളില്‍ നേപ്പാള്‍ സ്‌പിന്നര്‍മാര്‍ക്കെതിരെ മികച്ച പ്രകടനമാണ് താരങ്ങള്‍ നടത്തിയത്. സച്ചിൻ ദാസായിരുന്നു കൂടുതല്‍ ആക്രമണകാരി.

സച്ചിൻ 101 പന്തില്‍ മൂന്ന് സിക്‌സും 11 ഫോറും സഹിതം 116 റൺസെടുത്തപ്പോൾ ഉദയ്‌ സഹാരൺ 107 പന്തിലാണ് 100 റൺസ് തികച്ചത്. 48-ാം ഓവറിലാണ് സച്ചിൻ ദാസ് പുറത്താവുന്നത്. 50-ാം ഓവറിലാണ് ഉദയ്‌ സഹാരണെ വീഴ്‌ത്താന്‍ നേപ്പാളിന് കഴിഞ്ഞത്.

കഴിഞ്ഞ മത്സരങ്ങളിലെ താരം മുഷീർ ഖാൻ ഒൻപത് റൺസോടെയും ആരവെല്ലി അവനിഷ് റൺസൊന്നും എടുക്കാതെയും പുറത്താകാതെ നിന്നു. നേപ്പാളിനായി ഗുൽസൻ ജാ മൂന്ന് വിക്കറ്റുകള്‍ വീഴ്‌ത്തി. ആകാശ് ചന്ദിന് ഒരു വിക്കറ്റുണ്ട്.

സൂപ്പര്‍ സിക്‌സ് ഘട്ടത്തില്‍ ഗ്രൂപ്പ് ഒന്നില്‍ ഇരു ടീമുകളും തങ്ങളുടെ നാലാം മത്സരത്തിനാണ് ഇറങ്ങിയിരിക്കുന്നത്. കളിച്ച മൂന്ന് മത്സരങ്ങളിലും വിജയിച്ച ഇന്ത്യ ഗ്രൂപ്പില്‍ നിലവില്‍ ഒന്നാം സ്ഥാനക്കാരാണ്. നേപ്പാളാവട്ടെ കളിച്ച മുന്ന് മത്സരങ്ങളിലും തോല്‍വി വഴങ്ങിയിരുന്നു.

ALSO READ: അപരാജിത സെഞ്ച്വറിയുമായി ജയ്‌സ്വാള്‍; വിശാഖപട്ടണത്ത് ആദ്യ ദിനം സ്വന്തമാക്കി ഇന്ത്യ

നേപ്പാൾ U19 (പ്ലേയിങ്‌ ഇലവൻ): അർജുൻ കുമാൽ, ദീപക് ബൊഹാര, ഉത്തം ഥാപ്പ മഗർ (വിക്കറ്റ് കീപ്പര്‍), ദേവ് ഖനാൽ (ക്യാപ്റ്റന്‍), ബിഷാൽ ബിക്രം കെസി, ദീപക് ദുമ്രെ, ഗുൽസൻ ജാ, ദിപേഷ് കണ്ടേൽ, സുബാഷ് ഭണ്ഡാരി, ആകാശ് ചന്ദ്, ദുർഗേഷ് ഗുപ്‌ത.

ഇന്ത്യ അണ്ടർ 19 (പ്ലേയിങ്‌ ഇലവൻ): ആദർശ് സിങ്‌, അർഷിൻ കുൽക്കർണി, മുഷീർ ഖാൻ, ഉദയ് സഹാരണ്‍ (ക്യാപ്റ്റന്‍), പ്രിയാൻഷു മോലിയ, സച്ചിൻ ദാസ്, ആരവെല്ലി അവനീഷ് (വിക്കറ്റ് കീപ്പര്‍), മുരുകൻ അഭിഷേക്, രാജ് ലിംബാനി, സൗമി പാണ്ഡെ, ആരാധ്യ ശുക്ല.

ALSO READ: 'കാത്തിരുന്ന് ടീമിലെത്തി, പക്ഷേ കളിക്കാനിറക്കിയില്ല'...സർഫറാസിന്‍റെ കാര്യത്തില്‍ ആരാധകർ അടങ്ങുന്നില്ല

Last Updated : Feb 2, 2024, 6:05 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.