ന്യൂഡല്‍ഹി : ബാറ്റര്‍മാരുടെയും ബൗളര്‍മാരുടെയും പ്രകടനങ്ങള്‍ മാത്രമല്ല ക്രിക്കറ്റില്‍ ഒരു മത്സരത്തിന്‍റെ വിധി നിശ്ചയിക്കുന്നത്. ഒരു മത്സരത്തിന്‍റെ ജയപരാജയങ്ങള്‍ നിര്‍ണയിക്കുന്നതില്‍ ഫീല്‍ഡര്‍മാരും നിര്‍ണായക പങ്ക് വഹിക്കുന്നുണ്ട്. ഫീല്‍ഡര്‍മാര്‍ തടുത്തിടുന്ന റണ്‍സുകളും പിടിച്ചെടുക്കുന്ന ക്യാച്ചുകളും എറിഞ്ഞെടുക്കുന്ന റണ്‍ഔട്ടുകളുമെല്ലാം ഒരു മത്സരത്തിന്‍റെ വിധി മാറ്റിയെഴുതാറുണ്ട്.
ഇന്നലെ ഗുജറാത്ത് ടൈറ്റൻസിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സ് നാല് റണ്‍സിന്‍റെ ആവേശ ജയം സ്വന്തമാക്കിയതില്‍ നിര്‍ണായകമായാതായിരുന്നു ട്രിസ്റ്റണ്‍ സ്റ്റബ്‌സിന്‍റെ നിര്‍ണായകമായ ഫീല്‍ഡിങ് പ്രകടനം. സിക്‌സര്‍ എന്ന് ഉറപ്പിച്ച പന്ത് സേവ് ചെയ്‌ത സ്റ്റബ്‌സ് രക്ഷപ്പെടുത്തിയത് അഞ്ച് റണ്‍സായിരുന്നു. മത്സരത്തിന്‍റെ 19-ാം ഓവറിലായിരുന്നു സ്റ്റബ്‌സിന്‍റെ ഈ രക്ഷപ്പെടുത്തല്‍.
റാസിഖ് സലാമിനെ ലോങ് ഓണിന് മുകളിലൂടെ സിക്‌സര്‍ പറത്താനായിരുന്നു സ്ട്രൈക്കിങ് എൻഡില്‍ ഉണ്ടായിരുന്ന റാഷിദ് ഖാന്‍റെ ശ്രമം. ഓവറിലെ റാസിഖിന്‍റെ പന്ത് കൃത്യമായി കണക്‌ട് ചെയ്യാനും റാഷിദിന് സാധിച്ചു. റാഷിദിന്‍റെ ബാറ്റില്‍ നിന്നും ലോങ് ഓണിലേക്ക് പറന്ന പന്ത് സിക്‌സറാകുമെന്നായിരുന്നു ഏവരും കരുതിയത്.
എന്നാല്‍, ബൗണ്ടറി ലൈനില്‍ നിന്നും ചാടി ഉയര്‍ന്ന സ്റ്റബ്‌സ് പന്ത് പിടിച്ച് ഗ്രൗണ്ടിനുള്ളിലേക്കിടുകയായിരുന്നു. തന്‍റെ ഷോട്ട് സിക്‌സറാകും എന്ന് പ്രതീക്ഷിച്ച റാഷിദ് ഖാന് ഒരു റണ്‍സ് മാത്രമാണ് പിന്നീട് ആ പന്തില്‍ നേടിയെടുക്കാൻ സാധിച്ചത്. ഡല്‍ഹിയുടെ ജയത്തില്‍ ഏറെ നിര്‍ണായകമാകുന്നതായിരുന്നു സ്റ്റൂബ്‌സിന്‍റെ ഈ രക്ഷപ്പെടുത്തല്‍.
അതേസമയം, ഗുജറാത്ത് ടൈറ്റൻസിനെ തകര്‍ത്തതോടെ സീസണിലെ നാലാമത്തെ ജയം സ്വന്തമാക്കാനും ഡല്‍ഹി ക്യാപിറ്റല്‍സിനായി. മത്സരത്തില്‍ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത ഡല്‍ഹി നാല് വിക്കറ്റ് നഷ്‌ടത്തില്‍ 224 റണ്‍സാണ് അടിച്ചെടുത്തത്. ക്യാപ്‌റ്റൻ റിഷഭ് പന്തിന്‍റെയും (43 പന്തില്‍ 88*) ഓള്‍റൗണ്ടര്‍ അക്‌സര്‍ പട്ടേലിന്‍റെയും (43 പന്തില്‍ 66) അര്‍ധ സെഞ്ച്വറികള്‍ ആയിരുന്നു ഡല്‍ഹിയ്‌ക്ക് തങ്ങളുടെ ഹോം
മറുപടി ബാറ്റിങ്ങില്‍ ഗുജറാത്ത് ടൈറ്റൻസിന് വേണ്ടി സായ് സുദര്‍ശൻ (39 പന്തില്‍ 65), ഡേവിഡ് മില്ലര്‍ (23 പന്തില്‍ 55) അര്‍ധസെഞ്ച്വറി നേടിയിരുന്നു. ശുഭ്‌മാൻ ഗില്‍ (6), ഷാരൂഖ് ഖാൻ (8), രാഹുല്‍ തെവാട്ടിയ (5) എന്നിവര്‍ക്ക് ബാറ്റിങ്ങില്‍ തിളങ്ങാൻ സാധിക്കാതെ പോയതാണ് മത്സരത്തില്‍ ഗുജറാത്തിന് തിരിച്ചടിയായത്. അവസാന ഓവറുകളില്‍ ടീമിനെ ജയത്തിലേക്ക് എത്തിക്കാൻ റാഷിദ് ഖാൻ (11 പന്തില്‍ 21) ശ്രമിച്ചെങ്കിലും 220-8 എന്ന നിലയില്‍ അവരുടെ പോരാട്ടം അവസാനിക്കുകയായിരുന്നു. ഡല്‍ഹിക്കായി പന്തെറിഞ്ഞ റാസിഖ് സലാം മൂന്ന് വിക്കറ്റാണ് മത്സരത്തില്‍ നേടിയത്.