രാജ്‌കോട്ട് (ഗുജറാത്ത്): തുടർച്ചയായി മൂന്ന് ടി20 സെഞ്ചുറികൾ നേടുന്ന ആദ്യ കളിക്കാരനായി ഇന്ത്യയുടെ യുവ ഇടംകൈയ്യൻ ബാറ്റര്‍ തിലക് വർമ. സൗരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ മേഘാലയയ്‌ക്കെതിരായ മുഷ്‌താഖ് അലി ട്രോഫി മത്സരത്തിലാണ് ഹൈദരാബാദ് ക്യാപ്റ്റനായ തിലക് ചരിത്ര നേട്ടം കൈവരിച്ചത്. 67 പന്തിൽ പുറത്താകാതെ 151 റൺസാണ് താരം അടിച്ചെടുത്തത്. ടി20യിലെ ഒരു ഇന്ത്യൻ പുരുഷ ക്രിക്കറ്ററുടെ ഉയർന്ന വ്യക്തിഗത സ്‌കോറാണിത്.
14 ഫോറുകളും 10 അംബരചുംബികളായ സിക്‌സറുകളും പറത്തിയാണ് തിലക് വർമ്മ സെഞ്ചുറി സൃഷ്ടിച്ചത്. ടി20യിൽ ഒരു ഇന്ത്യക്കാരന്‍റെ ഏറ്റവും മികച്ച സ്‌കോറായ 147 റൺസെന്ന ശ്രേയസ് അയ്യരുടെ മുൻ റെക്കോർഡാണ് താരം മറികടന്നത്. മൂന്നാം നമ്പറിൽ ബാറ്റ് ചെയ്‌ത തിലക് 28 പന്തിൽ അർധസെഞ്ചുറി തികച്ചു. സെഞ്ച്വറി തികയ്ക്കാൻ താരത്തിന് 51 പന്തുകൾ മാത്രമേ നേരിടേണ്ടി വന്നുള്ളൂ.
Tilak Varma becomes the FIRST ever player to score 3 back-to-back T20 centuries.
— Kausthub Gudipati (@kaustats) November 23, 2024
2 for India vs South Africa
Today in SMAT pic.twitter.com/ctVqGgm1wd
വെറും 10 ദിവസത്തിനുള്ളിൽ മൂന്നാം തവണയാണ് ഏറ്റവും കുറഞ്ഞ ഫോർമാറ്റിൽ മൂന്നക്കം കടക്കുന്നത്. സെഞ്ചൂറിയനിലും ജോഹന്നാസ്ബർഗിലും തുടർച്ചയായി രണ്ട് സെഞ്ചുറികൾ നേടി ഇന്ത്യയുടെ 3-1 പരമ്പര വിജയത്തിൽ പ്രധാന പങ്ക് വഹിച്ചു. സമീപകാല ദക്ഷിണാഫ്രിക്കൻ പര്യടനത്തിലാണ് തിലകിന്‍റെ മിന്നുന്ന ഫോം ആരംഭിച്ചത്.
🚨 HISTORY CREATED IN SMAT. 🚨
— Mufaddal Vohra (@mufaddal_vohra) November 23, 2024
- Tilak Varma becomes the highest individual scorer in the history of SMAT - 151 (67). 🙇♂️🌟 pic.twitter.com/QfmYL5B1G0
ഇതോടെ സഞ്ജു സാംസണിന് ശേഷം തുടർച്ചയായി ടി20 സെഞ്ചുറി നേടുന്ന രണ്ടാമത്തെ ഇന്ത്യൻ ബാറ്ററായി. പുതിയ നേട്ടത്തോടെ തിലകിന്‍റെ ടി20 കരിയറിലെ ആകെ 90 ഇന്നിംഗ്‌സുകളിൽ നിന്ന് 4 സെഞ്ചുറികൾ ഉൾപ്പെടെ 2950 റൺസ് കവിഞ്ഞു. അടുത്തിടെയാണ് തിലക് ടി20 ലോക റാങ്കിങ്ങില്‍ മൂന്നാംസ്ഥാനത്തെത്തിയത്. തിലകിന്‍റെ മികച്ച പ്രകടനത്തില്‍ ഹൈദരാബാദ് നാലുവിക്കറ്റ് നഷ്ടത്തില്‍ 248 റണ്‍സ് സ്വന്തമാക്കി.
November 13th - Hundred vs SA.
— Johns. (@CricCrazyJohns) November 23, 2024
November 15th - Hundred vs SA.
November 23rd - Hundred in SMAT.
THIRD CONSECUTIVE HUNDRED FOR TILAK VARMA IN T20 🤯🔥 pic.twitter.com/lKYRb2EWp7
Also Read: പെര്‍ത്തില്‍ ഇന്ത്യ അടിത്തുടങ്ങി; ചരിത്ര നേട്ടത്തില്‍ ബുംറ കപില്‍ ദേവിനൊപ്പം