കാൺപൂർ: ടെസ്റ്റ്, ടി20 പരമ്പരകൾക്കായി ഇന്ത്യയിലെത്തിയ ബംഗ്ലാദേശ് ക്രിക്കറ്റ് ടീമിന് കര്‍ശന നിയന്ത്രണങ്ങൾ. ഹിന്ദു മഹാസഭയുടെ ഭീഷണിയെത്തുടർന്നാണ് സുരക്ഷ വര്‍ധിപ്പിച്ചത്. ബംഗ്ലാദേശിൽ ഹിന്ദുക്കൾക്ക് നേരെ നടക്കുന്ന അക്രമങ്ങൾക്കെതിരെ സ്റ്റേഡിയങ്ങള്‍ക്ക് സമീപം ഹിന്ദുത്വ സംഘടനകളുടെ പ്രതിഷേധം ശക്തമായിരുന്നു. താരങ്ങള്‍ താമസിക്കുന്ന ഹോട്ടലിന് പുറത്ത് നിന്ന് ഭക്ഷണം ഓർഡർ ചെയ്യരുതെന്ന് ബംഗ്ലാദേശ് ടീമിന് നിർദ്ദേശം നൽകിയിട്ടുണ്ട്. കൂടാതെ ഹോട്ടലിൽ വൻ പോലീസ് സേനയെയാണ് വിന്യസിച്ചത്.
"ഞങ്ങൾക്ക് ഹോട്ടലിന് പുറത്ത് പോകാൻ അനുവാദമില്ല, പോകണമെങ്കിൽ ലോക്കൽ പോലീസിൽ നിന്നും ലെയ്‌സൺ ഓഫീസറിൽ നിന്നും അനുമതി വാങ്ങണമെന്ന് ഒരു ബിസിബി ഉദ്യോഗസ്ഥൻ പറഞ്ഞു. ഹോട്ടലുകളില്‍ സുരക്ഷ വളരെ ശക്തമാണ്, ജിമ്മിനും ഉച്ചഭക്ഷണത്തിനും പോകണമെങ്കിൽ സെക്യൂരിറ്റി ജീവനക്കാരോട് പറയണം, അവർ കാര്യങ്ങൾ ക്ലിയർ ചെയ്‌തതിന് ശേഷമേ ഞങ്ങൾക്ക് പോകാനാകൂവെന്ന് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ചെന്നൈയിൽ നിന്ന് വ്യത്യസ്‌തമാണ് കാണ്‍പൂരിലെ കാര്യങ്ങള്‍. അവിടെ ഞങ്ങൾ ബീച്ചുകളിലും ഹോട്ടലുകളിലും പോയി പ്രാദേശിക ഭക്ഷണം കഴിച്ചു. പക്ഷേ ഇവിടെ ഒരു ഹോട്ടലിൽ തിങ്ങിക്കൂടിയിരിക്കുന്നു. മഴ ടീമിനെ ഹോട്ടൽ മുറികളിൽ ഒതുക്കിയെന്നും അദ്ദേഹം പറഞ്ഞു. കളിക്കാർ ഗ്രൂപ്പുകളായി തുടരാനും അത്യാവശ്യമല്ലാതെ ഹോട്ടലുകൾ വിടുന്നത് ഒഴിവാക്കാനും നിർദ്ദേശമുണ്ട്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
മത്സര ദിവസങ്ങളിലൊഴികെ ഹോട്ടലിൽ നിന്ന് പുറത്തിറങ്ങുന്നത് വിലക്കിയതുൾപ്പെടെ ഇരു ടീമുകൾക്കും കർശന സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തി.'കളിക്കാർക്ക് ഹോട്ടൽ ലോബിയിൽ സ്വതന്ത്രമായി സഞ്ചരിക്കാം, എന്നാൽ മത്സര ദിവസങ്ങളിലല്ലാതെ അവർക്ക് പുറത്തിറങ്ങാൻ അനുവാദമില്ലെന്ന് ഒരു യുപി പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
കളിക്കാരുടെ ഏതെങ്കിലും പുറത്തേക്കുള്ള യാത്രയ്ക്ക് മുൻകൂർ അനുമതി വാങ്ങേണ്ടിവരും, അത്തരം പ്രവർത്തനങ്ങളിൽ അവരുടെ സുരക്ഷ ഉറപ്പാക്കുമെന്നും പോലീസ് വ്യക്തമാക്കി. ബംഗ്ലാദേശുമായുള്ള മൂന്ന് ടി20 മത്സരങ്ങളിൽ ആദ്യത്തേത് ഒക്ടോബർ 6 ന് മധ്യപ്രദേശിലെ ഗ്വാളിയോറില്‍ നടക്കും. മത്സരം നടക്കുന്ന ദിവസം ഗ്വാളിയോറിൽ ഹിന്ദു മഹാസഭ ബന്ദിന് ആഹ്വാനം ചെയ്‌തിട്ടുണ്ട്.
Also Read: ടെസ്റ്റില്‍ ഇരട്ടലോക റെക്കോര്‍ഡുമായി ഇന്ത്യ,18 പന്തില്‍ 50, 10.1 ഓവറിൽ 100 - India vs Bangladesh