പാകിസ്ഥാനില്‍ നടക്കാനിരിക്കുന്ന ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ പങ്കെടുക്കുന്നത് സംബന്ധിച്ചാണ് ക്രിക്കറ്റ് ലോകത്തെ ചര്‍ച്ചാവിഷയം. മത്സരത്തിനായി പാകിസ്ഥാനിലേക്ക് ഇന്ത്യ പോകാന്‍ തയ്യാറല്ലെന്ന് അറിയിച്ചതിന് പിന്നാലെ ഇന്ത്യയുടെ മത്സരങ്ങള്‍ യുഎഇയില്‍ വച്ചുനടത്താനും പൂര്‍ണമായും വേദി മാറ്റത്തിനൊരുങ്ങുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. അതേസമയം ടി20 പരമ്പരയ്ക്ക് വേണ്ടി ദക്ഷിണാഫ്രിക്കയിലെത്തിയ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന്‍റെ വീഡിയോ വെെറലാവുകയാണ്.
പാകിസ്ഥാനിലേക്ക് പോകുന്നില്ലെന്ന ഇന്ത്യയുടെ നിലപാടിന് പിന്നിലെ കാരണം സൂര്യകുമാറിനോട് ഒരു ആരാധകന്‍ ചോദിക്കുന്നതാണ് വീഡിയോ. 'ഒരു കാര്യം പറയാമോ, എന്തുകൊണ്ടാണ് നിങ്ങൾ പാകിസ്ഥാനിലേക്ക് വരാത്തത്?' ആരാധകര്‍ക്കൊപ്പം ഫോട്ടോയ്‌ക്ക് പോസ് ചെയ്യുന്നതിനിടെയാണ് താരത്തിന് ചോദ്യത്തെ അഭിമുഖീകരിക്കേണ്ടി വന്നത്. അതൊന്നും നമ്മുടെ കൈയിലുള്ള കാര്യമല്ലെന്നായിരുന്നു സൂര്യയുടെ മറുപടി.
Pakistan Fans asking India's T20I Captain @surya_14kumar - Why won't he come to Pakistan ?
— alekhaNikun (@nikun28) November 11, 2024
Answer--He won't be selected.
How will he go to Pakistan ?#ChampionsTrophy2025 pic.twitter.com/BgPlCcbROy
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
2008ലെ ഏഷ്യാ കപ്പിന് ശേഷം പാകിസ്ഥാനിൽ ക്രിക്കറ്റ് കളിക്കാൻ ഇന്ത്യ തയ്യാറായിട്ടില്ല. ഇരുരാജ്യങ്ങൾക്കും ഇടയിലെ ആഭ്യന്തര പ്രശ്നങ്ങളാണ് കാരണം. ടൂര്‍ണമെന്‍റില്‍ പാകിസ്ഥാനും ന്യൂസിലാൻഡും ബംഗാദേശും ഉൾപ്പെടുന്ന ഗ്രൂപ്പിലാണ് ഇന്ത്യയുടെ സ്ഥാനം. ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിൽ നടക്കുന്ന 4 മത്സരങ്ങളുടെ ടി20 പരമ്പര നിലവിൽ 1-1 ന് സമനിലയിലാണ്.
India 🇮🇳 will not travel to Pakistan 🇵🇰 for ICC Champions Trophy 2024 😯
— Richard Kettleborough (@RichKettle07) November 10, 2024
What's the reason 🤔 pic.twitter.com/yX3nNWsqWW
രണ്ടാം മത്സരത്തില്‍ മൂന്ന് വിക്കറ്റിന്‍റെ വിജയം സ്വന്തമാക്കിയിരുന്നു ദക്ഷിണാഫ്രിക്ക. ഇന്ത്യ ഉയര്‍ത്തിയ 125 റണ്‍സിന്‍റെ വിജയ ലക്ഷ്യം 7 വിക്കറ്റ് നഷ്‌ടത്തില്‍ പ്രോട്ടീസ് നേടിയെടുക്കുകയായിരുന്നു. ആദ്യ മത്സരത്തില്‍ മലയാളി താരം സഞ്ജു സാംസണിന്‍റെ വെടിക്കെട്ട് ബാറ്റിങ്ങിന്‍റെ പിന്‍ബലത്തില്‍ ഇന്ത്യ തകര്‍പ്പന്‍ വിജയം നേടിയിരുന്നു.പരമ്പരയിലെ മൂന്നാം മത്സരം നവംബർ 13 ബുധനാഴ്ച ഇന്ത്യൻ സമയം രാത്രി 8:30 മുതൽ സെഞ്ചൂറിയനിലെ സൂപ്പർസ്‌പോർട്ട് പാർക്കിൽ നടക്കും.
Also Read: സഞ്ജുവിന്‍റെ കഴിവാണ് അവിടെ കണ്ടത്; എനിക്ക് ക്രെഡിറ്റ് വേണ്ടെന്ന് ഗംഭീര്‍