ETV Bharat / sports

ചെന്നൈയിൽ സ്‌ട്രീറ്റില്‍ തീ പാറും; ഫോർമുല 4 കാറോട്ട മത്സരം ഓഗസ്റ്റ് 31ന് കൊടിയേറും - The Formula 4 car race

ഫോർമുല 4 കാറോട്ട മത്സരം ഓഗസ്റ്റ് 31 ന് ചെന്നൈയിൽ തുടക്കമാകും. ചുഴലിക്കാറ്റിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം തീരുമാനിച്ച മത്സരം മാറ്റിവയ്‌ക്കുകയായിരുന്നു.

ഫോർമുല 4 കാറോട്ട മത്സരം  ഉദയനിധി സ്റ്റാലിൻ  ഫോർമുല 4 കാർ റേസ്  ചെന്നൈയിൽ ഫോർമുല 4
ഉദയനിധി സ്റ്റാലിൻ (IANS)
author img

By ETV Bharat Sports Team

Published : Aug 25, 2024, 1:39 PM IST

ചെന്നൈ: ഫോർമുല 4 കാറോട്ട മത്സരം ഓഗസ്റ്റ് 31 ന് ചെന്നൈയിൽ തുടക്കമാകും. തമിഴ്‌നാട് സ്‌പോർട്‌സ് ഡെവലപ്‌മെന്‍റ് അതോറിറ്റിയും ഒരു സ്വകാര്യ സംഘടനയും 3 വർഷത്തേക്ക് മത്സരം സംഘടിപ്പിക്കാൻ കഴിഞ്ഞ വർഷം കരാർ ഒപ്പിട്ടിരുന്നു. 2023 ഡിസംബർ 9, 10 തീയതികളിൽ ഡി നഗറിനു സമീപം നടത്താനായിരുന്നു തീരുമാനം. എന്നാല്‍ മിക്‌ജാം ചുഴലിക്കാറ്റ് ചെന്നൈയെ സാരമായി ബാധിച്ചിരുന്നാല്‍ കാറോട്ട മത്സരം മാറ്റിവയ്‌ക്കുകയായിരുന്നു. തുടര്‍ന്ന് ചെന്നൈയിൽ മഴ ശക്തമാകുന്നതിന് മുമ്പ് ഓഗസ്റ്റ് 31നും സെപ്‌തംബര്‍ ഒന്നിനും അണ്ണാ റോഡിൽ റേസ് നടത്തുമെന്ന് പ്രഖ്യാപിക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം സെക്രട്ടേറിയറ്റിൽ അന്തിമ പണികൾ സംബന്ധിച്ച ആലോചന യോഗം ചേർന്നു. കായിക മന്ത്രി ഉദയനിധി സ്റ്റാലിൻ, ചീഫ് സെക്രട്ടറി മുരുകാനന്ദം, ചെന്നൈ മെട്രോപൊളിറ്റൻ പോലീസ് കമ്മീഷണർ അരുൺ, ട്രാഫിക് പോലീസ് ഉദ്യോഗസ്ഥർ, ചെന്നൈ കോർപ്പറേഷൻ കമ്മീഷണർ കുമാരഗുരുപരൻ, കായിക വകുപ്പ് സെക്രട്ടറി അതുല്യ മിശ്ര, സർക്കാർ ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു. കാർ റേസിന് 7 ദിവസം ബാക്കിയുള്ളതിനാൽ പണികൾ വേഗത്തിലാക്കാന്‍ യോഗത്തില്‍ തീരുമാനമായി.പൊതുജനങ്ങൾ മത്സരം വീക്ഷിക്കുന്നതിനാൽ സുരക്ഷാ വേലികൾ സ്ഥാപിച്ചിട്ടുണ്ട്.

8,000 പേർക്ക് ഇരുന്ന് ഫോർമുല 4 കാർ റേസ് കാണാൻ കഴിയുന്ന തരത്തിലാണ് സീറ്റുകൾ സജ്ജീകരിരിക്കുന്നത്. വേദി രാവിലെ പൊതുജനങ്ങൾക്കായി സൗജന്യമായി തുറക്കും. രാത്രിയിൽ കാറോട്ടം നടക്കുന്നതിനാൽ ദീപാലങ്കാരം പുരോഗമിക്കുകയാണ്. ശനിയാഴ്‌ച ഉച്ചയ്ക്ക് ശേഷം യോഗ്യതാ മത്സരങ്ങൾ നടക്കും. രാത്രി 10.30 വരെ അവസാന റൗണ്ട് കാർ റേസ് നടക്കും.

Also Read: കൊലക്കേസ്, ഷാക്കിബ് അൽ ഹസന് നേരെ നടപടി! പാകിസ്ഥാൻ പരമ്പരയിൽ നിന്ന് പിന്മാറിയേക്കും - Murder case action against Shakib

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.