ആന്‍റിഗ്വ: ടി20 ലോകകപ്പ് സൂപ്പര്‍ എട്ടിന്‍റെ ആദ്യ പകുതിയിൽ ബംഗ്ലാദേശിനെതിരെ വമ്പൻ വിജയലക്ഷ്യമുയർത്തി ഇന്ത്യ. ടോസ് നഷ്‌ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്‌ടത്തിൽ 196 റൺസ് നേടി. 27 പന്തിൽ അൻപത് റൺസ് നേടി പുറത്താകാതെ നിന്ന ഹാർദിക് പാണ്ഡ്യയാണ് ഇന്ത്യൻ നിരയിലെ ടോപ്പ് സ്കോറർ.
11 പന്തിൽ 23 റൺസ് എടുത്ത രോഹിത് ശർമയും 28 പന്തിൽ നിന്ന് 37 റൺസ് എടുത്ത വിരാട് കോലിയും 24 പന്തിൽ നിന്നും 36 റൺ അടുത്ത ഋഷഭ് പന്തും മികച്ച പ്രകടനം കാഴ്‌ച വച്ചു. ടോസ് നേടിയ ബംഗ്ലാദേശ് ക്യാപ്റ്റൻ നജ്‌മുൽ ഹുസെയ്ൻ ഷന്‍റോ ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ബംഗ്ലാദേശിന് വേണ്ടി റിഷാദ് ഹൊസൈനും തന്‍സിം ഹസന്‍ ഷാക്കിബും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
ബൗളര്‍മാരുടെ കരുത്തിലാണ് ഇന്ത്യ ഇതുവരെയുള്ള മത്സരങ്ങളിലെല്ലാം തകര്‍പ്പൻ പ്രകടനങ്ങള്‍ കാഴ്‌ചവച്ചത്. ഇന്നും ആ മികവ് തുടർന്നു. ആദ്യ മത്സരത്തില്‍ ഇന്ത്യ അഫ്‌ഗാനിസ്ഥാനെയാണ് തകർത്തത്. ഇന്നും ജയിക്കാനായാല്‍ രോഹിത് ശര്‍മയ്‌ക്കും സംഘത്തിനും സെമിക്കരികിലേക്ക് എത്താം.
മറുവശത്ത്, ആദ്യ മത്സരത്തില്‍ കരുത്തരായ ഓസ്‌ട്രേലിയയോട് തോറ്റ ബംഗ്ലാദേശ് വിജയവഴിയില്‍ മടങ്ങിയെത്താനുള്ള ശ്രമത്തിലാണ്. ബംഗ്ലാദേശിന് ഇന്ന് ജീവൻ മരണപോരാട്ടമാണ്. ഇന്ത്യയോട് തോറ്റാല്‍ അവര്‍ക്ക് പുറത്തേക്കുള്ള വാതില്‍ തുറക്കും. താരങ്ങളുടെ സ്ഥിരതയില്ലായ്‌മയാണ് ബംഗ്ലാദേശിനും പ്രധാന പ്രശ്‌നം.
Also Read: ബാറ്റിങ്ങ് ഓര്‍ഡറില്‍ മാറ്റം..?; രണ്ടാം ജയം തേടി ഇന്ത്യ, എതിരാളികള്‍ ബംഗ്ലാദേശ്