ETV Bharat / sports

സഞ്‌ജുവിനേക്കാള്‍ മികച്ച വിക്കറ്റ് കീപ്പര്‍ റിഷഭ്‌ പന്ത്: സുനില്‍ ഗവാസ്‌കര്‍ - Sunil Gavaskar on Sanju Samson - SUNIL GAVASKAR ON SANJU SAMSON

ബംഗ്ലാദേശിനെതിരെ തിളങ്ങാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍ ഇന്ത്യയുടെ പ്ലേയിങ് ഇലവനില്‍ സഞ്‌ജുവിനെ ഉള്‍പ്പെടുത്തുന്നതില്‍ ചോദ്യങ്ങള്‍ ഉണ്ടാവുമായിരുന്നില്ലെന്ന് സുനില്‍ ഗവാസ്‌കര്‍.

T20 world Cup 2024  സഞ്‌ജു സാംസണ്‍  സുനില്‍ ഗവാസ്‌കര്‍  IND vs BAN
Sanju Samson, Rishabh Pant, Sunil Gavaskar (ETV Bharat)
author img

By ETV Bharat Kerala Team

Published : Jun 2, 2024, 12:36 PM IST

മുംബൈ: ടി20 ലോകകപ്പിന് മുന്നോടിയായി ബംഗ്ലാദേശിനെതിരെ നടന്ന സന്നാഹ മത്സരത്തില്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരായ സഞ്‌ജു സാംസണ്‍, റിഷഭ്‌ പന്ത് എന്നിവര്‍ ഇന്ത്യയ്‌ക്കായി കളത്തിലേക്ക് എത്തിയിരുന്നു. രോഹിത് ശര്‍മയ്‌ക്കൊപ്പം ഓപ്പണറായി ഇറങ്ങിയ സഞ്‌ജു സാംസണ്‍ ആറ് പന്തില്‍ വെറും ഒരു റണ്‍സ് മാത്രമെടുത്ത് നിരാശപ്പെടുത്തി. എന്നാല്‍ റിഷഭ്‌ പന്ത് അര്‍ധ സെഞ്ചുറിയുമായി തിളങ്ങി.

കാര്‍ അപകടത്തെ തുടര്‍ന്ന് ഏറെ നീണ്ട ഇടവേളയ്‌ക്ക് ശേഷം ഇന്ത്യയ്‌ക്കായി കളിച്ച ആദ്യ മത്സരത്തില്‍ നാല് വീതം ഫോറുകളും സിക്‌സറുകളും സഹിതം 53 റണ്‍സായിരുന്നു പന്ത് നേടിയത്. മറ്റുള്ളവര്‍ക്ക് അവസരം നല്‍കുന്നതിനായി റിട്ടയേര്‍ഡ് ഔട്ടായി പന്ത് തിരിച്ച് കയറുകയായിരുന്നു. ഇപ്പോഴിതാ ടി20 ലോകകപ്പില്‍ വിക്കറ്റ് കീപ്പറായി ഇന്ത്യയുടെ പ്ലേയിങ് ഇലവനില്‍ ഉണ്ടാവുക റിഷഭ്‌ പന്താവുമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ താരവും കമന്‍റേറ്ററുമായ സുനില്‍ ഗവാസ്‌കര്‍.

വിക്കറ്റ് കീപ്പര്‍ എന്ന നിലയില്‍ സഞ്‌ജുവിനേക്കാള്‍ പന്ത് മികച്ച താരമാണ്. സമീപകാലത്ത് സഞ്‌ജുവിന് വലിയ സ്‌കോറുകള്‍ നേടാന്‍ കഴിയാത്തത് പന്തിന് മുന്‍തൂക്കം നല്‍കുന്നുവെന്നും സുനില്‍ ഗവാസ്‌കര്‍ പറഞ്ഞു. "വിക്കറ്റ് കീപ്പിങ്‌ കഴിവുകൾ താരതമ്യം ചെയ്താൽ റിഷഭ്‌ പന്ത്, സഞ്‌ജു സാംസണേക്കാൾ മികച്ചതാണെന്ന് ഞാന്‍ കരുതുന്നത്. ബാറ്റിങ്ങിനെക്കുറിച്ചല്ല നമ്മള്‍ സംസാരിക്കുന്നത്.

ബാറ്റിങ്ങും ഒരു വിഷയം തന്നെയാണ്. എന്നാല്‍ നോക്കൂ, കഴിഞ്ഞ കുറച്ച് മത്സരങ്ങളിൽ റിഷഭ് പന്ത് മികച്ച ബാറ്റിങ്ങാണ് പുറത്തെടുത്തത്. മറുവശത്ത്, സഞ്‌ജുവിന് ഐപിഎല്ലില്‍ ഗംഭീര തുടക്കം ലഭിച്ചു. ഗ്രൗണ്ടിന്‍റെ എല്ലാ വശങ്ങളിലും പന്തടിച്ച് ഇഷ്‌ടാനുസരണം റൺസ് നേടി. എന്നാല്‍ അവസാനം കളിച്ച രണ്ടോ മൂന്നോ മത്സരങ്ങളില്‍ അവന് കാര്യമായ റണ്‍സ് നേടാന്‍ കഴിഞ്ഞിട്ടില്ല"- ഗവാസ്‌കര്‍ പറഞ്ഞു.

സന്നാഹ മത്സരത്തില്‍ നിരാശപ്പെടുത്തിയ സഞ്‌ജു കളഞ്ഞുകുളിച്ചത് വലിയ അവസരമായിരുന്നുവെന്നും ഗവാസ്‌കര്‍ ചൂണ്ടിക്കാട്ടി. "ബംഗ്ലാദേശിനെതിരായ സന്നാഹ മത്സരം സഞ്‌ജുവിന് മുന്നിലുള്ള വലിയൊരു അവസരമായിരുന്നു.

അവന്‍ അന്‍പതോ അറുപതോ റണ്‍സ് സ്‌കോർ ചെയ്‌തിരുന്നെങ്കിൽ പിന്നെ മറ്റൊരു ചോദ്യങ്ങളും ഉണ്ടാവുമായിരുന്നില്ല. എന്നാല്‍ അവന് അതിന് കഴിഞ്ഞില്ല. ഇതോടെ ഇന്ത്യൻ സെലക്ഷൻ കമ്മിറ്റി പന്തിനെ വിക്കറ്റ് കീപ്പറായി കളിപ്പിക്കുമെന്ന് എനിക്ക് തോന്നുന്നു"- ഗവാസ്‌കര്‍ വ്യക്തമാക്കി.

ALSO READ: സന്നാഹത്തില്‍ ബംഗ്ലാദേശിനെ തകര്‍ത്തു; ലോകകപ്പിന് മുന്‍പ് 'പടയൊരുക്കം' ഗംഭീരമാക്കി ഇന്ത്യ - India Vs Bangladesh Warm Up Result

അതേസമയം മത്സരത്തില്‍ ഇന്ത്യ 60 റണ്‍സിന് ബംഗ്ലാദേശിനെ തോല്‍പ്പിച്ചിരുന്നു. ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യ നിശ്ചിത ഓവറില്‍ അഞ്ചിന് 182 റണ്‍സടിച്ചപ്പോള്‍ ബംഗ്ലാദേശിന് നിശ്ചിത ഓവറില്‍ ഒമ്പതിന് 122 റണ്‍സാണ് നേടാന്‍ കഴിഞ്ഞത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.