ETV Bharat / sports

ഇതിഹാസം ബൂട്ടഴിക്കുന്നു, വിരമിക്കല്‍ പ്രഖ്യാപിച്ച് സുനില്‍ ഛേത്രി ; അവസാന മത്സരം കുവൈറ്റിനെതിരെ - Sunil Chhetri Retirement - SUNIL CHHETRI RETIREMENT

അന്താരാഷ്‌ട്ര ഫുട്‌ബോളില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച് ഇന്ത്യൻ താരം സുനില്‍ ഛേത്രി

SUNIL CHHETRI CAREER  SUNIL CHHETRI LAST MATCH  സുനില്‍ ഛേത്രി  സുനില്‍ ഛേത്രി വിരമിക്കുന്നു
SUNIL CHHETRI (IANS)
author img

By ETV Bharat Kerala Team

Published : May 16, 2024, 10:42 AM IST

Updated : May 16, 2024, 11:35 AM IST

ന്യൂഡല്‍ഹി : രാജ്യാന്തര ഫുട്‌ബോളില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച് ഇന്ത്യൻ ഇതിഹാസം സുനില്‍ ഛേത്രി. സോഷ്യല്‍ മീഡിയ പേജിലൂടെ പുറത്തുവിട്ട വീഡിയോയിലാണ് 40കാരനായ താരത്തിന്‍റെ പ്രഖ്യാപനം. ജൂണ്‍ ആറിന് കുവൈറ്റിനെതിരായ ഇന്ത്യയുടെ ലോകകപ്പ് യോഗ്യത മത്സരത്തിലാകും താരം രാജ്യത്തിന് വേണ്ടി അവസാനമായി ബൂട്ട് കെട്ടുക.

പാകിസ്ഥാനെതിരെ 2005ലാണ് ഛേത്രി ഇന്ത്യയ്‌ക്ക് വേണ്ടി ആദ്യമായി കളത്തിലിറങ്ങിയത്. അതിനുശേഷം നീണ്ട 19 വര്‍ഷം ഇന്ത്യൻ ഫുട്‌ബോളിന് കരുത്തായി താരം കളത്തിലുണ്ടായിരുന്നു. ഇന്ത്യയ്‌ക്ക് വേണ്ടി കൂടുതല്‍ ഗോള്‍ നേടിയ താരവും ഛേത്രിയാണ്.

150 മത്സരങ്ങളില്‍ നിന്നായി 94 ഗോളുകളാണ് ഛേത്രി എതിരാളികളുടെ വലയില്‍ എത്തിച്ചത്. അന്താരാഷ്‌ട്ര ഫുട്‌ബോളില്‍ നിലവില്‍ സജീവമായുള്ളവരില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ താരങ്ങളുടെ പട്ടികയില്‍ മൂന്നാം സ്ഥാനക്കാരനാണ് സുനില്‍ ഛേത്രി. പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ (128), അര്‍ജന്‍റൈൻ ഇതിഹാസം ലയണല്‍ മെസി (106), എന്നിവരാണ് പട്ടികയില്‍ ഛേത്രിക്ക് മുന്നില്‍.

Last Updated : May 16, 2024, 11:35 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.