ETV Bharat / sports

അര്‍ജന്‍റീനയെ വീഴ്‌ത്തി; കോപ്പയിലെ തോല്‍വിക്ക് കണക്ക് ചോദിച്ച് കൊളംബിയ - Colombia vs Argentina highlights

ലോക ചാമ്പ്യന്മാരായ അര്‍ജന്‍റീനയെ ഒന്നിനെതിരെ രണ്ട് ഗോളിന് തോല്‍പ്പിച്ച് കൊളംബിയ.

world cup qualifiers 2026  അര്‍ജന്‍റീന vs കൊളംബിയ  lionel messi  latest news in malayalam
മത്സരത്തില്‍ നിന്നുള്ള ചിത്രങ്ങള്‍ (AP)
author img

By ETV Bharat Sports Team

Published : Sep 11, 2024, 7:07 AM IST

Updated : Sep 11, 2024, 7:27 AM IST

ബാരൻക്വില്ല: കോപ്പ അമേരിക്ക ഫൈനലിലെ തോല്‍വിക്ക് അര്‍ജന്‍റീനയോട് പകരം ചോദിച്ച് കൊളംബിയ. 2026 ലോകകപ്പിനായുള്ള സൗത്ത് അമേരിക്കന്‍ യോഗ്യത മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് കൊളംബിയ വീഴ്‌ത്തിയത്. കൊളംബിയയിലെ ബാരൻക്വില്ലയിലെ മെട്രോപൊളിറ്റാനോ സ്റ്റേഡിയത്തിലാണ് മത്സരം നടന്നത്.

അതിഥേയര്‍ക്കായി യെർസൺ മോസ്‌ക്വറ, ജെയിംസ് റോഡ്രിഗസ് എന്നിവരും അര്‍ജന്‍റീനയ്‌ക്കായി നിക്കോളോ ഗോൺസാലസും ലക്ഷ്യം കണ്ടു. 25-ാം മിനിറ്റിൽ യെർസൺ മോസ്‌ക്വറ ആതിഥേയരെ മുന്നിലെത്തിച്ചു. 48-ാം മിനിറ്റിൽ അര്‍ജന്‍റീന മറുപടി നല്‍കി.

നിക്കോ ഗോൺസാലസ് കൊളംബിയന്‍ പ്രതിരോധത്തിന്‍റെ പിഴവ് മുതലെടുക്കുകയായിരുന്നു. ഒടുവില്‍ 60-ാം മിനിട്ടില്‍ ജെയിംസ് റോഡ്രിഗസ് നേടിയ പെനാല്‍റ്റി ഗോളില്‍ കൊളംബിയ വിജയം ഉറപ്പിക്കുകയായിരുന്നു.

ഡാനിയൽ മുനോസിനെ നിക്കോളാസ് ഒട്ടമെൻഡി ഫൗള്‍ ചെയ്‌തതിന് വാര്‍ പരിശോധനയ്‌ക്ക് ശേഷമാണ് റഫറി പെനാല്‍റ്റി അനുവദിച്ചത്. വിജയമാര്‍ജിന്‍ ഉയര്‍ത്താനുള്ള സുവര്‍ണാവസരം കൊളംബിയയ്‌ക്കുണ്ടായിരുന്നു. എന്നാല്‍ സ്‌ട്രൈക്കർ ജോൺ ഡുറാന് പിഴച്ചു.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കോപ്പ അമേരിക്ക ഫൈനലിന് ശേഷം ഇരു ടീമുകളും നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ അര്‍ജന്‍റൈന്‍ നിരയില്‍ സൂപ്പര്‍ താരം ലയണല്‍ മെസി കളിക്കാന്‍ ഇറങ്ങിയിരുന്നില്ല. വിജയത്തോടെ 2019 മുതൽ അര്‍ജന്‍റൈന്‍ ടീമിനെ തോല്‍പ്പിക്കാനായിട്ടില്ലെന്ന ക്ഷീണവും കൊളംബിയ മാറ്റി.

ALSO READ: ആരാധകര്‍ക്ക് ഓണവിരുന്നൊരുക്കാന്‍ കേരള ബ്ലാസ്‌റ്റേഴ്‌സ്; ആദ്യ മത്സരം തിരുവോണത്തിന് - Kerala blasters first match

നിലവില്‍ പുരോഗമിക്കുന്ന സൗത്ത് അമേരിക്കൻ യോഗ്യത റൗണ്ടില്‍ തോല്‍വി അറിയാത്ത ഓരേയൊരു ടീമും കൊളംബിയയാണ്. അതേസമയം പോയിന്‍റ് പട്ടികയില്‍ അര്‍ജന്‍റീന തലപ്പത്ത് തുടരുകയാണ്. എട്ട് മത്സരങ്ങളില്‍ നിന്നും ആറ് വിജയവും രണ്ട് തോല്‍വിയുമായി 18 പോയിന്‍റാണ് നീലപ്പടയ്‌ക്കുള്ളത്. വിജയത്തോടെ കൊളംബിയ രണ്ടാം സ്ഥാനത്തേക്ക് കയറി. എട്ട് മത്സരങ്ങളില്‍ നിന്നും നാല് വിജയവും നാല് സമനിലയുമായി 16 പോയിന്‍റാണ് സംഘത്തനുള്ളത്.

Last Updated : Sep 11, 2024, 7:27 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.