ന്യൂഡൽഹി: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയ്ക്കായി ഇന്ത്യൻ ക്രിക്കറ്റ് ടീം നവംബർ 8 മുതൽ പര്യടനം നടത്തും. പരമ്പരയിൽ ഗൗതം ഗംഭീറിന് പകരം വിവിഎസ് ലക്ഷ്‌മണായിരിക്കും ഇന്ത്യൻ ടീമിന്‍റെ മുഖ്യ പരിശീലകൻ. ബോര്‍ഡര്‍- ഗവാസ്‌കർ ട്രോഫിക്കായി ഓസ്‌ട്രേലിയയിലേക്ക് ഗംഭീര്‍ പോകുന്നതിനാലാണ് പകരം ലക്ഷ്‌മൺ എത്തുന്നതെന്ന് ബിസിസിഐയിലെ ഒരു ഉന്നത ഉദ്യോഗസ്ഥൻ ക്രിക്ബസിനോട് പറഞ്ഞു.
നവംബർ 8, 10, 13, 15 തീയതികളിൽ ഡർബൻ, ഗബേര, സെഞ്ചൂറിയൻ, ജോഹന്നാസ്ബർഗ് എന്നിവിടങ്ങളിൽ ഇന്ത്യ നാല് ടി20 അന്താരാഷ്ട്ര മത്സരങ്ങൾ കളിക്കും. കൂടാതെ ടീം ഇന്ത്യ നവംബർ 10-11 ന് ബോർഡർ ഗവാസ്‌കർ ട്രോഫിക്കായി പുറപ്പെടും. ബെംഗളൂരുവിലെ നാഷണൽ ക്രിക്കറ്റ് അക്കാദമിയിൽ സ്റ്റാഫും മറ്റ് പരിശീലകരും ലക്ഷ്‌മണിനൊപ്പം ദക്ഷിണാഫ്രിക്കക്കായി കോച്ചിങ് സംഘത്തിന്‍റെ ഭാഗമാകും. നാല് ടി20 മത്സരങ്ങൾക്കുള്ള സൂര്യകുമാർ യാദവിന്‍റെ നേതൃത്വത്തിലുള്ള 15 അംഗ ടീമിനെ ഒക്ടോബർ 25ന് ബിസിസിഐ പ്രഖ്യാപിച്ചിരുന്നു.
VVS LAXMAN - THE COACH OF INDIA! 🚨
— CRIC INSIGHTS (@Cric_InsightsX) October 28, 2024
VVS Laxman is likely to be India's Head Coach for the South Africa T20I series, as Gautam Gambhir will be Australia-bound for the Border-Gavaskar Trophy.
[Cricbuzz] pic.twitter.com/L2UvZFo4Wo
നേരത്തെ ഇന്ത്യയുടെ ആഭ്യന്തര സീസണിന്‍റെ മധ്യത്തിൽ ദക്ഷിണാഫ്രിക്കൻ പര്യടനം ഷെഡ്യൂൾ ചെയ്യുന്നതിനെക്കുറിച്ച് ചില വിമർശനങ്ങൾ ഉയർന്നിരുന്നു. 'അടുത്ത മാസം, ഓസ്‌ട്രേലിയൻ പര്യടനത്തിന് മുമ്പ്, നാല് മത്സരങ്ങളുടെ ടി20 പരമ്പര ദക്ഷിണാഫ്രിക്കയിൽ നടക്കും. അടുത്ത മാസം ഒരു 'എ' ടീമും ഓസ്‌ട്രേലിയയിൽ പര്യടനം നടത്തും, അതിനാൽ ഫലത്തിൽ 50 മുതൽ 60 വരെ കളിക്കാരെ അവരുടെ സംസ്ഥാന ടീമുകൾക്കായി പ്രീമിയർ ദേശീയ ടൂർണമെന്‍റായ രഞ്ജി ട്രോഫിയിൽ ലഭ്യമാകില്ലായെന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റൻ സുനിൽ ഗവാസ്‌കർ സ്‌പോർട്‌സ്റ്റാറിൽ എഴുതിയിരുന്നു.
🚨 𝐑𝐄𝐏𝐎𝐑𝐓𝐒 🚨
— Sportskeeda (@Sportskeeda) October 28, 2024
VVS Laxman is likely to be India's head coach for the South Africa T20I series, as Gautam Gambhir will be Australia-bound for the Border-Gavaskar Trophy 🇮🇳🏏#VVSLaxman #T20Is #SAvIND #Sportskeeda pic.twitter.com/3s6q5f4YR0
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ടി20 ടീം: സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), അഭിഷേക് ശർമ, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), റിങ്കു സിംഗ്, തിലക് വർമ, ജിതേഷ് ശർമ (വിക്കറ്റ് കീപ്പർ), ഹാർദിക് പാണ്ഡ്യ, അക്സർ പട്ടേൽ, രമൺദീപ് സിങ്, വരുൺ ചക്രവർത്തി, രവി ബിഷ്ണോയ്, അർഷ്ദീപ് സിംഗ്, വിജയ്കുമാർ വ്യാസാങ്ക്, അവേഷ് ഖാൻ, യാഷ് ദയാൽ.
Also Read : ഹാൻസി ഫ്ലിക്ക് 'മാജിക്ക്'; നഷ്‌ടപ്രതാപം വീണ്ടെടുക്കുന്ന ബാഴ്‌സലോണ