ETV Bharat / sports

ഐപിഎല്ലിലെ വേഗം കുറഞ്ഞ സെഞ്ചുറി; മനീഷിനൊപ്പം കോലി തലപ്പത്ത് - Virat Kohli hit Slowest IPL Century

author img

By ETV Bharat Kerala Team

Published : Apr 7, 2024, 1:11 PM IST

ഐപിഎല്ലില്‍ 17-ാം സീസണിലെ ആദ്യ സെഞ്ചുറി നേടി റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്‍റെ വിരാട് കോലി.

VIRAT KOHLI  MANISH PANDEY  IPL 2024  വിരാട് കോലി
Slowest IPL Century Virat Kohli Joins with Manish Pandey

ജയ്‌പൂര്‍ : ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ തന്‍റെ എട്ടാം സെഞ്ചുറിയായിരുന്നു റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്‍റെ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോലി ജയ്‌പൂരില്‍ രാജസ്ഥാന്‍ റോയല്‍സിന് എതിരെ നേടിയത്. പുറത്താവാതെ 72 പന്തുകളില്‍ നിന്നും 12 ബൗണ്ടറികളും 4 സിക്‌സറുകളും സഹിതം 113 റണ്‍സായിരുന്നു കോലിയുടെ സമ്പാദ്യം. മൂന്നക്കത്തിലേക്ക് എത്താന്‍ 67 പന്തുകളാണ് 35-കാരന് വേണ്ടി വന്നത്. ഇതോടെ ഐപിഎല്ലിലെ ഏറ്റവും വേഗം കുറഞ്ഞ സെഞ്ചുറി എന്ന റെക്കോർഡിനൊപ്പം ജയ്‌പൂരിലെ കോലിയുടെ പ്രകടനവും ഇടം പിടിച്ചു.

റോയല്‍ ചലഞ്ചേഴ്‌സിന്‍റെ തന്നെ താരമായിരുന്ന മനീഷ് പാണ്ഡെയായിരുന്നു നേരത്തെ 67 പന്തുകളില്‍ സെഞ്ചുറി നേടിയത്. 2009-ല്‍ സെഞ്ചൂറിയനില്‍ ഡെക്കാന്‍ ചാർജേഴ്‌സിനെതിരെ ആയിരുന്നു മനീഷ്‌ 67 പന്തില്‍ സെഞ്ചുറി നേടിയത്. 66 പന്തുകളില്‍ സെഞ്ചുറിയിലേക്ക് എത്തിയ സച്ചിന്‍ ടെണ്ടുല്‍ക്കര്‍, ഡേവിഡ് വാര്‍ണര്‍, ജോസ് ബട്‌ലര്‍ എന്നിവരാണ് പിന്നിലുള്ളത്.

2010-ല്‍ ഡല്‍ഹിയില്‍ വച്ച് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് എതിരെ ഡല്‍ഹി ഡെയർഡെവിള്‍സിനായി ആയിരുന്നു 66 പന്തില്‍ വാര്‍ണറുടെ സെഞ്ചുറി. 2011-ല്‍ മുംബൈയില്‍ വച്ച് കൊച്ചി ടസ്കേഴ്‌സിന് എതിരെ മുംബൈ ഇന്ത്യന്‍സിനായി ആയിരുന്നു സച്ചിന്‍റെ പ്രകടനം. നവി മുംബൈയില്‍ മുംബൈ ഇന്ത്യന്‍സിനെതിരെയാണ് രാജസ്ഥാനായി ബട്‌ലര്‍ ഇത്രയും പന്തുകളില്‍ സെഞ്ചുറി നേടിയത്.

അതേസമയം രാജസ്ഥാനെതിരെ കോലി മിന്നിയെങ്കിലും മത്സരത്തില്‍ ബെംഗളൂരു തോല്‍വി വഴങ്ങിയിരുന്നു. ആറ് വിക്കറ്റുകള്‍ക്കായിരുന്നു രാജസ്ഥാന്‍ മത്സരം പിടിച്ചത്. ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ ആര്‍സിബി നിശ്ചിത ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്‌ടത്തില്‍ 183 റണ്‍സായിരുന്നു നേടിയിരുന്നത്. കോലിയെക്കൂടാതെ ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലെസിസാണ് തിളങ്ങിയത്. 33 പന്തുകളില്‍ 44 റണ്‍സായിരുന്നു ഫാഫിന്‍റെ സമ്പാദ്യം.

ALSO READ: 'കണ്ണേ ഉറങ്ങുറങ്ങു, പൊന്നോമന കുഞ്ഞേ ഉറങ്ങുറങ്ങു' ...; മകള്‍ക്കായി ജനക്കൂട്ടത്തോട് നിശബ്‌ദരാവാന്‍ ആവശ്യപ്പെട്ട് രോഹിത് - Rohit Sharma Samaira Viral Video

മറുപടിക്ക് ഇറങ്ങിയ രാജസ്ഥാന്‍ 19.1 ഓവറില്‍ നാല് വിക്കറ്റ് നഷ്‌ടത്തില്‍ 189 റണ്‍സടിച്ചാണ് വിജയം ഉറപ്പിച്ചത്. ക്യാപ്റ്റന്‍ സഞ്‌ജു സാംസണ്‍, ജോസ് ബട്‌ലര്‍ എന്നിവര്‍ രാജസ്ഥാനായി മിന്നും പ്രകടനം നടത്തി. ബട്‌ലര്‍ 58 പന്തില്‍ 100 റണ്‍സടിച്ച് പുറത്താവാതെ നിന്നപ്പോള്‍ 42 പന്തുകളില്‍ നിന്നും 69 റണ്‍സായിരുന്നു സഞ്‌ജു നേടിയത്. സീസണില്‍ രാജസ്ഥാന്‍റെ തുടര്‍ച്ചായ നാലാമത്തെ വിജയമാണിത്. അഞ്ച് മത്സരങ്ങളില്‍ നിന്ന് ആര്‍സിബിയുടെ നാലാമത്തെ തോല്‍വിയും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.