ETV Bharat / sports

'ശ്രേയസ് വീണ്ടെടുക്കാൻ അയ്യർ', ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 14 മാസത്തിന് ശേഷമൊരു അർധസെഞ്ച്വറി - Ranji Trophy

രഞ്‌ജി ട്രോഫി ക്രിക്കറ്റ് ഫൈനലില്‍ വിദര്‍ഭയ്‌ക്ക് എതിരെ അര്‍ധ സെഞ്ചുറിയുമായി മുംബൈ ബാറ്റര്‍ ശ്രേയസ് അയ്യര്‍.

Shreyas Iyer  Shreyas Iyer first class fifty  Mumbai vs Vidarbha
Shreyas Iyer ends 14-month-long wait for first-class fifty
author img

By ETV Bharat Kerala Team

Published : Mar 12, 2024, 1:15 PM IST

മുംബൈ: റെഡ് ബോള്‍ ക്രിക്കറ്റില്‍ മോശം ഫോമിന്‍റെ പിടിയിലായിരുന്ന താരമാണ് ശ്രേയസ് അയ്യര്‍ (Shreyas Iyer). ഇതു ഇന്ത്യന്‍ ടെസ്റ്റ് ടീമിന് പുറത്തേക്കും 29-കാരന് വഴി തുറുന്നു. എന്നാല്‍ ശ്രേയസ് ഒരല്‍പ്പം ആശ്വാസം കണ്ടെത്തിയിരിക്കുകയാണിപ്പോള്‍. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ വീണ്ടുമൊരു അര്‍ധ സെഞ്ചുറിക്കായുള്ള 14 മാസങ്ങള്‍ നീണ്ട കാത്തിരിപ്പ് അവസാനിപ്പിച്ച് ശ്രേയസ് അയ്യര്‍.

വിദര്‍ഭയ്‌ക്ക് എതിരായ രഞ്‌ജി ട്രോഫി (Ranji Trophy) ഫൈനലില്‍ മുംബൈക്കായാണ് (Mumbai vs Vidarbha) ശ്രേയസിന്‍റെ അര്‍ധ സെഞ്ചുറി പ്രകടനം. മുംബൈയുടെ രണ്ടാം ഇന്നിങ്‌സില്‍ മത്സരത്തിന്‍റെ മൂന്നാം ദിനത്തിലാണ് ശ്രേയസ് അന്‍പത് കടന്നത്. വാങ്കഡെയില്‍ നടക്കുന്ന മത്സരത്തില്‍ വിദര്‍ഭ ബോളര്‍മാര്‍ക്ക് എതിരെ ഏറെ സംയമനത്തോടെയും ആത്മവിശ്വാസത്തോടെയും ബാറ്റ് വീശിയ താരം 62 പന്തുകളില്‍ നിന്നാണ് അര്‍ധ സെഞ്ചുറി തികച്ചത്.

29-കാരനായ ശ്രേയസിന്‍റെ 30-ാം ഫസ്റ്റ് ക്ലാസ് ഫിഫ്റ്റിയാണിത്. ആദ്യ ഇന്നിങ്‌സില്‍ വെറും ഏഴ്‌ റണ്‍സില്‍ ശ്രേയസിനെ എറിഞ്ഞിടാന്‍ വിദര്‍ഭയ്‌ക്ക് കഴിഞ്ഞിരുന്നു. ഷോര്‍ട്ട്‌ ബോളില്‍ കെണിയൊരുക്കിയായിരുന്നു താരത്തെ പിടിച്ചുകെട്ടിയത്. ഉമേഷ് യാദവിന്‍റെ ഷോര്‍ട്ട് ബോളിന് ബാറ്റുവെച്ച ശ്രേയസ് കരുണ്‍ നായരുടെ കയ്യിലായിരുന്നു അവസാനിച്ചത്.

എന്നാല്‍ രണ്ടാം ഇന്നിങ്‌സില്‍ ഷോര്‍ട്ട്‌ ബോളിനെതിരെ കൂടുതല്‍ ആത്മവിശ്വാസത്തോടെയാണ് താരം കളിച്ചത്. മൂന്നാം ദിവസം ലഞ്ചിന് പിരിയുമ്പോള്‍ 75 പന്തിൽ 2 സിക്സറുകളും 8 ബൗണ്ടറികളും സഹിതം പുറത്താകാതെ 68 റൺസാണ് ശ്രേയസിന്‍റെ അക്കൗണ്ടിലുള്ളത്. അതേസമയം ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കാതിരുന്നതിന്‍റെ പശ്ചാത്തലത്തില്‍ അടുത്തിടെ ശ്രേയസിന് ബിസിസിഐ കരാര്‍ നഷ്‌ടമായിരുന്നു.

ഇനി അഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനം നടത്തിയാല്‍ മാത്രമേ ഇന്ത്യന്‍ ടീമിലേക്കുള്ള വാതില്‍ ശ്രേയസിന് മുന്നില്‍ തുറക്കൂ. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളില്‍ ശ്രേയസ് ഇന്ത്യയ്‌ക്കായി കളിക്കാന്‍ ഇറങ്ങിയിരുന്നു. നാല് ഇന്നിങ്‌സുകളില്‍ നിന്നും വെറും 104 റണ്‍സ് മാത്രമാണ് നേടാന്‍ കഴിഞ്ഞത്. ഇന്ത്യയ്‌ക്കായി 2022 ഡിസംബറിന് ശേഷം ടെസ്റ്റില്‍ 13 ഇന്നിങ്‌സുകള്‍ ശ്രേയസ് കളിച്ചിരുന്നു. എന്നാല്‍ ഒരു അര്‍ധ സെഞ്ചുറി പോലും 29-കാരന്‍റെ ബാറ്റില്‍ നിന്നും പിറന്നിരുന്നില്ല.

ഇതിന് പിന്നാലെയാണ് ശ്രേയസിന് ഇന്ത്യന്‍ സ്‌ക്വാഡില്‍ നിന്നും സ്ഥാനം നഷ്‌ടമാവുന്നത്. രണ്ടാം ടെസ്റ്റിന് ശേഷം പരിക്ക് പരാതിപ്പെട്ട ശ്രേയസിന് ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ നടത്തിയ പരിശോധനയില്‍ മെഡിക്കല്‍ സംഘം ക്ലിയറന്‍സ് നല്‍കി. എന്നാല്‍ ബിസിസിഐയുടെ കര്‍ശന നിര്‍ദേശത്തെ അവഗണിച്ച് താരം രഞ്‌ജിയില്‍ നിന്നും വിട്ടുനില്‍ക്കുകയാണ് ചെയ്‌തത്.

ALSO READ: കുട്ടിക്ക്രിക്കറ്റിലെ ആറാം പൊൻ കിരീടം തേടി തലയും പിള്ളേരും...ഐപിഎല്ലിന് അരങ്ങുണരുന്നു...

ഇതിനിടെ ഐപിഎല്ലിന്‍റെ ഒരുക്കങ്ങള്‍ക്കായി കൊല്‍ക്കത്ത നൈറ്റ്‌ റൈഡേഴ്‌സിന്‍റെ പരിശീലന ക്യാമ്പിലേക്ക് ശ്രേയസ് എത്തിയിരുന്നു. പിന്നാലെയാണ് കരാര്‍ പട്ടികയില്‍ നിന്നും ശ്രേയസിനെ ബിസിസിഐ തെറിപ്പിക്കുന്നത്. രഞ്‌ജി സെമിയില്‍ തമിഴ്‌നാടിനെതിരെ കളിച്ചിരുന്നുവെങ്കിലും തീര്‍ത്തും നിരാശപ്പെടുത്തുന്ന പ്രകടനം തന്നെയായിരുന്നു ശ്രേയസ് നടത്തിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.