ETV Bharat / sports

ഷൊയ്‌ബ് കൂടിയെത്തുമ്പോൾ എന്താവും അവസ്ഥ...സ്‌പിൻ വലയെ പേടിച്ച് ഇന്ത്യൻ ബാറ്റർമാർ

ഇന്ത്യ ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരം. വിശാഖപട്ടണം വേദിയാകുന്ന മത്സരത്തില്‍ യുവതാരം ഷൊയ്‌ബ് ബഷീര്‍ രാജ്യാന്തര ക്രിക്കറ്റില്‍ അരങ്ങേറാന്‍ സാധ്യത. ഹാര്‍ട്‌ലി-ഷൊയ്‌ബ് സഖ്യം ഇന്ത്യന്‍ ടീമിനെ പ്രതിരോധത്തിലാക്കുമോ എന്ന ആശങ്കയില്‍ ആരാധകര്‍.

Shoaib Bashir  India vs England Test Shoaib Bashir  Shoaib Bashir Challenge For India  ഷൊയ്‌ബ് ബഷീര്‍ ഇന്ത്യ ഇംഗ്ലണ്ട്
Will Shoaib Bashir put India under pressure in Visakhapatnam
author img

By ETV Bharat Kerala Team

Published : Jan 29, 2024, 2:37 PM IST

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഒന്നാം ഇന്നിങ്‌സ് ലീഡ് നേടിയിട്ടും ഇന്ത്യ 28 റണ്‍സിന്‍റെ തോല്‍വി വഴങ്ങിയതിന്‍റെ ഞെട്ടലിലാണ് ഇന്ത്യന്‍ ആരാധകര്‍. ഹൈദരാബാദില്‍ ഇംഗ്ലണ്ടിനെ സ്‌പിന്‍ കരുത്തില്‍ വീഴ്‌ത്താനാകുമെന്ന പ്രതീക്ഷയിലായിരുന്നു ടീം ഇന്ത്യ. എന്നാല്‍, ഇന്ത്യന്‍ പര്യടനത്തിന് മുന്‍പ് നല്ലതുപോലെ 'ഹോം വര്‍ക്ക്' ചെയ്‌തെത്തിയ ഇംഗ്ലീഷ് നിര ഇന്ത്യയെ തങ്ങളൊരുക്കിയ സ്‌പിന്‍ കെണിയില്‍ വീഴ്‌ത്തുകയായിരുന്നു.

ഹൈദരാബാദ് ഉപ്പല്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ പേസറായി മാര്‍ക്ക് വുഡിനെ മാത്രം ഉള്‍പ്പെടുത്തിയാണ് ഇംഗ്ലണ്ട് കളിക്കാനിറങ്ങിയത്. ജാക്ക് ലീച്ച്, ടോം ഹാര്‍ട്‌ലി, രേഹന്‍ അഹമ്മദ്, ജോ റൂട്ട് എന്നിവര്‍ക്കായിരുന്നു ആദ്യ മത്സരത്തില്‍ ഇന്ത്യയെ കറക്കി വീഴ്‌ത്താനുള്ള ചുമതലയുണ്ടായിരുന്നത്. ഇതില്‍, പരിചയ സമ്പന്നനായ ജാക്ക് ലീച്ച് ഒഴികെ മറ്റെല്ലാവരും മികവിലേക്ക് ഉയര്‍ന്നപ്പോള്‍ ഇന്ത്യയ്‌ക്ക് വെള്ളം കുടിക്കേണ്ടി വരികയായിരുന്നു.

ടെസ്റ്റ് ക്രിക്കറ്റിലെ അരങ്ങേറ്റ മത്സരത്തില്‍ തന്നെ ഏഴ് വിക്കറ്റ് പ്രകടനം നടത്തിയ ഇംഗ്ലീഷ് സ്‌പിന്നര്‍ ടോം ഹാര്‍ട്‌ലിയായിരുന്നു ഹൈദരാബാദില്‍ ഇന്ത്യന്‍ ടീമിനെ തകര്‍ത്തുവിട്ടത്. വിസ പ്രശ്‌നവുമായി ബന്ധപ്പെട്ട് യുവ സ്‌പിന്നര്‍ ഷൊയ്‌ബ് ബഷീര്‍ ഇന്ത്യയിലേക്ക് എത്താന്‍ വൈകിയ സാഹചര്യത്തിലായിരുന്നു 24കാരനായ ഹാര്‍ട്‌ലിയ്‌ക്ക് പ്ലേയിങ് ഇലവനില്‍ അവസരം ലഭിച്ചത്. ആ അവസരം കൃത്യമായി തന്നെ മുതലെടുക്കാന്‍ ഹാര്‍ട്‌ലിയ്‌ക്ക് സാധിക്കുകയും ചെയ്‌തിരുന്നു.

വിശാഖപ്പട്ടണത്തും ഇന്ത്യ വിയര്‍ക്കുമോ...? ഫെബ്രുവരി രണ്ടിന് വിശാഖപട്ടണത്താണ് പരമ്പരയിലെ രണ്ടാം മത്സരത്തിന് തുടക്കമാകുന്നത്. ആദ്യ മത്സരത്തില്‍ ലഭിച്ച മൊമന്‍റം രണ്ടാമത്തെ കളിയിലും തുടരാനായിരിക്കും സന്ദര്‍ശകരുടെ ശ്രമം. വിസ പ്രശ്‌നങ്ങള്‍ പരിഹരിച്ച് 20കാരനായ ഷൊയ്‌ബ് ബഷീര്‍ ഇന്ത്യയിലേക്ക് എത്തിയ സാഹചര്യത്തില്‍ വിശാഖപട്ടണത്ത് ഇംഗ്ലണ്ട് സ്‌പിന്‍ ഡിപ്പാര്‍ട്ട്മെന്‍റിനെ കൂടുതല്‍ ശക്തിപ്പെടുത്താനും സാധ്യതയുണ്ട്.

  • 19-year-old off-spinner Shoaib Bashir has looked very assured on first-class debut

    He's bowled beautifully to Sir Alastair Cook: here's all 25 balls of their morning contest#LVCountyChamp pic.twitter.com/WWvkg5iLOn

    — County Championship (@CountyChamp) June 11, 2023 " class="align-text-top noRightClick twitterSection" data=" ">

നിലവില്‍ പരിക്കിന്‍റെ പിടിയിലുള്ള സീനിയര്‍ താരം ജാക്ക് ലീച്ചായിരിക്കും ഷൊയ്‌ബ് ബഷീറിനായി ഇംഗ്ലീഷ് പ്ലേയിങ് ഇലവനിലേക്ക് വഴി മാറികൊടുക്കുക. അങ്ങനെ വന്നാല്‍ ഹാര്‍ട്‌ലി-ബഷീര്‍ സഖ്യമുയര്‍ത്തുന്ന വെല്ലുവിളിയെ ഇന്ത്യയ്‌ക്ക് വിശാഖപട്ടണത്ത് നേരിടേണ്ടതായി വരും. കൗണ്ടി ക്രിക്കറ്റില്‍ ഇംഗ്ലീഷ് ഇതിഹാസം അലസ്റ്റെര്‍ കുക്കിനെ പോലും പ്രതിരോധത്തിലാക്കിയിട്ടുള്ള ഷൊയ്‌ബ് ബഷീറിന്‍റെ വരവ് വിശാഖപട്ടണത്ത് ഇന്ത്യന്‍ യുവതാരങ്ങളെയും കൂടുതല്‍ സമ്മര്‍ദത്തിലാക്കിയേക്കാം.

ആരാണ് ഷൊയ്‌ബ് ബഷീര്‍: ഇംഗ്ലീഷ് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ കഴിഞ്ഞ വര്‍ഷം അരങ്ങേറ്റം നടത്തിയ താരമാണ് ഷൊയ്‌ബ് ബഷീര്‍. കൗണ്ടിയില്‍ സോമര്‍സെറ്റിനായിട്ടായിരുന്നു 20 കാരന്‍ കളത്തിലിറങ്ങിയത്. പറയത്തക്ക ട്രാക്ക് റെക്കോഡുകളൊന്നും തന്നെയില്ലാത്ത ബഷീര്‍ ഇന്ത്യന്‍ പര്യടനത്തിനുള്ള ഇംഗ്ലണ്ട് ടീമില്‍ ഇടം പിടിച്ചത് പോലും അപ്രതീക്ഷിതമായിട്ടായിരുന്നു.

ആഭ്യന്തര ക്രിക്കറ്റില്‍ ആറ് മത്സരങ്ങളില്‍ നിന്നും 10 വിക്കറ്റ് മാത്രമാണ് ഷൊയ്‌ബ് ബഷീര്‍ നേടിയിട്ടുള്ളത്. എന്നാല്‍, ഈ കണക്കുകള്‍ നോക്കിയല്ല താരത്തെ ഇന്ത്യന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിലേക്ക് തെരഞ്ഞെടുത്തത്. ഇന്ത്യന്‍ സാഹചര്യങ്ങളില്‍ ഷൊയ്‌ബ് ബഷീര്‍ തങ്ങള്‍ക്ക് മുതല്‍ക്കൂട്ടാകുമെന്ന പ്രതീക്ഷയിലാണ് ഇംഗ്ലണ്ട്.

ഇന്ത്യയിലെ സ്‌പിന്‍ അനുകൂലസാഹചര്യങ്ങളില്‍ ഓഫ്‌ സ്‌പിന്നറായ ഷൊയ്‌ബ് ബഷീര്‍ മികച്ച രീതിയില്‍ പന്തെറിയുമെന്നാണ് ഇംഗ്ലണ്ട് നായകന്‍ ബെന്‍ സ്റ്റോക്‌സിന്‍റെയും പരിശീലകന്‍ ബ്രണ്ടന്‍ മെക്കല്ലത്തിന്‍റെയും പ്രതീക്ഷ. ഇംഗ്ലണ്ട് ടീമിന്‍റെ ഈ പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍ക്കുമോ ഇല്ലയോ എന്നുള്ള കാര്യം വരും ദിവസങ്ങളില്‍ തന്നെ വ്യക്തമാകുന്നതായിരിക്കും.

Also Read : ഇന്ത്യയ്‌ക്ക് പരിക്ക് 'ആശങ്ക', സ്റ്റാര്‍ ഓള്‍റൗണ്ടര്‍ക്ക് ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റ് നഷ്‌ടമായേക്കും

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.