ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്‍റെ (Indian Premier League) 17-ാം പതിപ്പിന് മാര്‍ച്ച് 22-നാണ് തുടക്കമാവുന്നത്. ഉദ്‌ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സിന് (Chennai Super Kings) റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരാണ് (Royall Challenges Bangalore) എതിരാളികൾ. ചെന്നൈയുടെ തട്ടകമായ ചെപ്പോക്കിലെ എംഎ ചിദംബരം സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക.
രാജ്യത്ത് പൊതു തെരഞ്ഞെടുപ്പ് (Lok Sabha Election 2024 ) നടക്കുന്നതിന്‍റെ പശ്ചാത്തലത്തില്‍ ആദ്യ 21 മത്സരങ്ങളുടെ ഷെഡ്യൂള്‍ മാത്രമാണ് നിലവില്‍ പുറത്ത് വിട്ടിരിക്കുന്നത്. ഏപ്രില്‍ ഏഴ് വരെയാണ് ഈ മത്സരങ്ങള്‍ അരങ്ങേറുക. ലോക്‌സഭ തെരഞ്ഞെടുപ്പ് തീയതി പുറത്ത് വന്നതിന് ശേഷമായിരിക്കും ബാക്കി മത്സരങ്ങളുടെ ഷെഡ്യൂള്‍ പ്രഖ്യാപിക്കുക എന്ന് അധികൃതര്‍ നേരത്തെ അറിയിച്ചിരുന്നു.
എന്നാല്‍ ഐപിഎല്‍ 2024-ന്‍റെ (IPL 2024) രണ്ടാം ഘട്ടം കടല്‍ കടക്കുമെന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. ഐപിഎല്‍ രണ്ടാം ഘട്ടത്തിന്‍റെയും ലോക്‌സഭ തെരഞ്ഞെടുപ്പിന്‍റേയും തീയതികള്‍ ഒരുമിച്ച് വരാനുള്ള സാധ്യത കണക്കിലെടുക്കാണ് ബിസിസിഐ ഇത്തരം ഒരു ആലോചന നടത്തുന്നത്. സീസണിലെ ശേഷിക്കുന്ന മത്സരങ്ങള്‍ക്ക് യുഎഇ വേദിയായേക്കുമെന്ന് ഒരു ദേശീയ മാധ്യമമാണ് റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത്.
ടൂര്‍ണമെന്‍റ് യുഎഇയില്‍ നടത്തുന്നതുമായി ബന്ധപ്പെട്ട് ചില ബിസിസിഐ ഉദ്യോഗസ്ഥന്‍ ഇതിനകം തന്നെ ഗള്‍ഫ് രാജ്യത്ത് എത്തിയിട്ടുണ്ട്. ഫ്രാഞ്ചൈസികള്‍ തങ്ങളുടെ താരങ്ങളോട് പാസ്‌പോര്‍ട്ട് ഹാജരാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. 2014-ലെ ഐപിഎല്ലിൻ്റെ ഏതാനും മത്സരങ്ങൾക്കും 2020-ല്‍ മുഴുവൻ ടൂർണമെൻ്റിനും യുഎഇ ആതിഥേയത്വം വഹിച്ചിരുന്നു.
ALSO READ: 'ലക്ഷ്യം കിരീടം മാത്രം...'; ഐപിഎല്ലിന് മുൻപ് നയം വ്യക്തമാക്കി ഗൗതം ഗംഭീര്‍
ആദ്യ ഘട്ട മത്സരക്രമം (IPL 2024 Schedule)
മാർച്ച് 22, 6:30, ചെന്നൈ: ചെന്നൈ സൂപ്പർ കിങ്സ് vs റോയൽ ചാലഞ്ചേഴഴ്‌സ് ബാംഗ്ലൂർ
മാർച്ച് 23, 2:30, മൊഹാലി: പഞ്ചാബ് കിങ്സ് vs ഡൽഹി ക്യാപിറ്റൽസ്
മാർച്ച് 23, 6:30, കൊൽക്കത്ത: കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് vs സൺറൈസേഴ്‌സ് ഹൈദരാബാദ്
മാർച്ച് 24, 2:30, ജയ്‌പൂർ: രാജസ്ഥാൻ റോയൽസ് vs ലഖ്‌നൗ സൂപ്പർ ജയന്‍റ്സ്
മാർച്ച് 24, 6:30, അഹമ്മദാബാദ്: ഗുജറാത്ത് ടൈറ്റൻസ് vs മുംബൈ ഇന്ത്യൻസ്
മാർച്ച് 25, 6:30, ബെംഗളൂരു: റോയൽ ചാലഞ്ചേഴ്‌സ് ബാംഗ്ലൂർ vs പഞ്ചാബ് കിങ്സ്
മാർച്ച് 26, 6:30, ചെന്നൈ: ചെന്നൈ സൂപ്പർ കിങ്സ് vs ഗുജറാത്ത് ടൈറ്റൻസ്
മാർച്ച് 27, 6:30, ഹൈദരാബാദ്: സൺറൈസേഴ്‌സ് ഹൈദരാബാദ് vs മുംബൈ ഇന്ത്യൻസ്
മാർച്ച് 28, 6:30, ജയ്‌പൂർ: രാജസ്ഥാൻ റോയൽസ് vs ഡൽഹി ക്യാപിറ്റൽസ്
മാർച്ച് 29, 6:30, ബെംഗളൂരു: റോയൽ ചാലഞ്ചേഴ്‌സ് ബാംഗ്ലൂർ vs കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്
മാർച്ച് 30, 6:30, ലക്‌നൗ: ലഖ്‌നൗ സൂപ്പർ ജയന്‍റ്സ് vs പഞ്ചാബ് കിങ്സ്
മാർച്ച് 31, 2:30, അഹമ്മദാബാദ്: ഗുജറാത്ത് ടൈറ്റൻസ് vs സൺറൈസേഴ്‌സ് ഹൈദരാബാദ്
മാർച്ച് 31, 6:30, വിശാഖപട്ടണം: ഡല്‍ഹി ക്യാപിറ്റൽസ് vs ചെന്നൈ സൂപ്പർ കിങ്സ്
ഏപ്രിൽ 1, 6:30, മുംബൈ: മുംബൈ ഇന്ത്യൻസ് vs രാജസ്ഥാൻ റോയൽസ്
ഏപ്രിൽ 2, 6:30, ബെംഗളൂരു: റോയൽ ചാലഞ്ചേഴ്‌സ് ബാംഗ്ലൂർ vs ലഖ്നൗ സൂപ്പർ ജയന്‍റ്സ്
ഏപ്രില്‍ 3, 6:30, വിശാഖപട്ടണം: ഡല്‍ഹി ക്യാപിറ്റൽസ് vs കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്,
ഏപ്രിൽ 4, 6:30, അഹമ്മദാബാദ്: ഗുജറാത്ത് ടൈറ്റൻസ് vs പഞ്ചാബ് കിങ്സ്
ഏപ്രിൽ 5, 6:30, ഹൈദരാബാദ്: സൺറൈസേഴ്‌സ് ഹൈദരാബാദ് vs ചെന്നൈ സൂപ്പർ കിങ്സ്
ഏപ്രിൽ 6, 6:30, ജയ്‌പൂർ: രാജസ്ഥാൻ റോയൽസ് vs റോയൽ ചാലഞ്ചേഴ്‌സ് ബാംഗ്ലൂർ
ഏപ്രിൽ 7, 2:30, മുംബൈ: മുംബൈ ഇന്ത്യൻസ് vs ഡൽഹി ക്യാപിറ്റൽസ്
ഏപ്രിൽ 7, 6:30, ലക്‌നൗ: ലക്‌നൗ സൂപ്പർ ജയന്‍റ്‌സ് vs ഗുജറാത്ത് ടൈറ്റൻസ്