ETV Bharat / sports

ദുലീപ് ട്രോഫിയില്‍ തകര്‍പ്പന്‍ സെഞ്ച്വറിയുമായി സഞ്ജു സാംസണ്‍ - Duleep Trophy tournament

author img

By ETV Bharat Sports Team

Published : 3 hours ago

ഇന്ത്യ ബിക്കെതിരായ മത്സരത്തിന്‍റെ രണ്ടാം ദിനമാണ് താരത്തിന്‍റെ നേട്ടം. 95 പന്തുകളില്‍ നിന്നാണ് സഞ്ജു 100 തികച്ചത്.

സെഞ്ച്വറിയുമായി സഞ്ജു സാംസണ്‍  ദുലീപ് ട്രോഫിയില്‍ സഞ്ജു സാംസണ്‍  മലയാളി താരം സഞ്ജു സാംസണ്‍  SANJU SAMSON
സഞ്ജു സാംസണ്‍ (ANI)

അനന്തപുര്‍: ദുലീപ് ട്രോഫി ക്രിക്കറ്റില്‍ ഇന്ത്യ ഡി ടീമിനുവേണ്ടി മലയാളി താരം സഞ്ജു സാംസണിന് സെഞ്ച്വറി. ഇന്ത്യ ബിക്കെതിരായ മത്സരത്തിന്‍റെ രണ്ടാം ദിനമാണ് താരത്തിന്‍റെ നേട്ടം. സഞ്ജുവിന്‍റെ 11-ാമത്തെ ഫസ്റ്റ് ക്ലാസ് സെഞ്ച്വറിയാണിത്. 95 പന്തുകളില്‍ നിന്നാണ് സഞ്ജു 100 തികച്ചത്.11 ഫോറും മൂന്ന് സിക്‌സറുകളുമാണ് സഞ്ജുവില്‍ നിന്ന് പിറന്നത്. ദുലീപ് ട്രോഫിയില്‍ സഞ്ജുന്‍റെ രണ്ടാം മത്സരമാണിത്.

ഇന്ത്യ ഡിയ്ക്കായി കര്‍ണാടകയുടെ മലയാളി താരം ദേവ്ദത്ത് പടിക്കല്‍ 50 റണ്‍സുമായും ശ്രീകര്‍ ഭരത് 52 റണ്‍സുമായും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. സഞ്ജു ക്രീസിലെത്തുമ്പോള്‍ ഇന്ത്യ ഡി മൂന്നിന് 173 എന്ന സ്‌കോറിലായിരുന്നു. പിന്നാലെ നിഷാന്ത് സിന്ദു (19), ശ്രേയസ് അയ്യര്‍ (0) പുറത്തായി. ഇതോടെ ഇന്ത്യ ഡിയുടെ സ്‌കോര്‍ അഞ്ചിന് 216 റണ്‍സായി. പിന്നീടായിരുന്നു സഞ്ജുവിന്‍റെ വെടിക്കെട്ട് ബാറ്റിങ്.

ഫസ്റ്റ് ക്ലാസ് സെഞ്ച്വറി നേടിയ മലയാളി താരങ്ങളില്‍ മൂന്നാമതാണ് സഞ്ജു സാംസണ്‍. 18 സെഞ്ച്വറിയുമായി സച്ചിന്‍ ബേബി ഒന്നാമതും 13 സെഞ്ച്വറിയുമായി രോഹന്‍ പ്രേം രണ്ടാമതുമാണ്. ഇന്ത്യ എയ്‌ക്കെതിരായ ആദ്യ മത്സരത്തില്‍ സഞ്ജു തിളങ്ങിയിരുന്നില്ല. ആദ്യ ഇന്നിങ്‌സില്‍ അഞ്ച് റണ്‍സെടുത്ത സഞ്ജു രണ്ടാം ഇന്നിങ്‌സില്‍ 45 പന്തില്‍ 40 റണ്‍സാണെടുത്തത്.

Also Read: മുൻ ആഴ്‌സനല്‍ താരം ആറ് കോടിയിലധികം വിലമതിക്കുന്ന കഞ്ചാവുമായി അറസ്റ്റിൽ - smuggling of marijuana

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.