ETV Bharat / sports

'ഇന്ത്യ, ചാമ്പ്യൻസ്..!' വിശ്വവിജയികളുടെ ആഘോഷം; ജഴ്‌സിയുടെ ചിത്രം പങ്കുവെച്ച് സഞ്ജു സാംസൺ - Team India Special Champions Jersey

ടി20 ലോകകപ്പ് ജേതാക്കളായ ഇന്ത്യൻ ടീമിന്‍റെ ചാമ്പ്യൻ ജഴ്‌സിയുടെ ചിത്രം പങ്കുവെച്ച് മലയാളി താരം സഞ്ജു സാംസണ്‍.

SANJU SAMSON  SPECIAL FELICITATION JERSEY  ടി20 ലോകകപ്പ് 2024  പുതിയ ജേഴ്‌സി
Sanju Samson, Team India at Delhi (Sanju Samson/Instagram/Ians)
author img

By ETV Bharat Kerala Team

Published : Jul 4, 2024, 2:08 PM IST

ന്യൂഡൽഹി: ടി20 ലോകകപ്പ് നേട്ടത്തിന് ശേഷം ഇന്ന് രാവിലെയാണ് ടീം ഇന്ത്യ നാട്ടിലേക്ക് മടങ്ങിയെത്തിയത്. പ്രതികൂല കാലാവസ്ഥയില്‍ പോലും ന്യൂഡല്‍ഹിയിലെ അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ വന്നിറങ്ങിയ ടീമിനെ ആയിരക്കണക്കിന് ആരാധകര്‍ ആവേശത്തോടെയായിരുന്നു വരവേറ്റത്. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്‌ചയ്‌ക്ക് ശേഷം മുംബൈയില്‍ സംഘടിപ്പിക്കുന്ന വിക്ടറി പരേഡില്‍ പങ്കെടുക്കാനുള്ള യാത്രയിലാണ് നിലവില്‍ ഇന്ത്യൻ ടീം.

ഇന്ന് രാവിലെ ആറ് മണിയോടെ ഡല്‍ഹിയിലെത്തിയ രോഹിത് ശര്‍മ്മയും സംഘവും രാജ്യതലസ്ഥാനത്ത് അനുമോദന ചടങ്ങുകളില്‍ പങ്കെടുത്തിരുന്നു. ഇവിടുത്തെ പരിപാടികള്‍ക്ക് ശേഷമാണ് ടീം മുംബൈയിലേക്ക് പറന്നത്. ചടങ്ങുകളില്‍ ധരിക്കുന്നതിനായി ഇന്ത്യൻ ടീമിലെ താരങ്ങള്‍ക്ക് പ്രത്യേകം ജഴ്‌സി തന്നെ ബിസിസിഐ ഒരുക്കിയിട്ടുണ്ട്.

SANJU SAMSON  INDIA CHAMPIONS JERSEY  ടി20 ലോകകപ്പ് 2024  സഞ്ജു സാംസണ്‍
Sanju Samson's Instagram Story (Screengrab from Instagram)

ഇപ്പോള്‍ ഇതിന്‍റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിരിക്കുകയാണ് ഇന്ത്യൻ വിക്കറ്റ് കീപ്പര്‍ ബാറ്ററും മലയാളി താരവുമായ സഞ്ജു സാംസണ്‍. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ഇൻസ്റ്റഗ്രാമിലൂടെയാണ് സഞ്ജു ചാമ്പ്യന്മാരുടെ ജഴ്‌സിയുടെ ചിത്രം ആരാധകര്‍ക്കായി പങ്കുവച്ചത്. മുംബൈയില്‍ നടക്കുന്ന ബസ് പരേഡിലും ഈ ജഴ്‌സിയാകും ടീം അംഗങ്ങള്‍ ധരിക്കുക.

ഇന്ത്യയുടെ കിരീട നേട്ടം സൂചിപ്പിക്കാൻ ജഴ്‌സിയില്‍ ബിസിസിഐ ലോഗോയ്‌ക്ക് മുകളില്‍ രണ്ട് നക്ഷത്രങ്ങള്‍ പതിപ്പിച്ചിട്ടുണ്ട്. കൂടാതെ, ഇന്ത്യ എന്ന് എഴുതിയതിന് തൊട്ട് താഴെയായി 'ചാമ്പ്യൻസ്' എന്നും ആലേഖനം ചെയ്‌തിട്ടുണ്ട്. ഇതും ഇന്ത്യന്‍ ടീമിന്‍റെ ധീരമായ വിജയത്തിൻ്റെ ഓർമ്മപ്പെടുത്തലാണ്.

Also Read: ലോക ചാമ്പ്യന്മാര്‍ ജന്മനാട്ടില്‍; ഡല്‍ഹിയില്‍ ഇന്ത്യൻ ടീമിന് ആവേശോജ്വല വരവേല്‍പ്പ് - INDIAN TEAM REACHED DELHI

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.