ETV Bharat / sports

റിഷഭ് പന്ത് ഇനിയും തുടരും; പ്ലേയിങ് ഇലവനിലേക്ക് സഞ്ജുവിന്‍റെ സാധ്യതകള്‍ ഇനിയിങ്ങനെ - Sanju Samson Indian Team Playing XI Chances - SANJU SAMSON INDIAN TEAM PLAYING XI CHANCES

റിഷഭ് പന്ത് മികവ് തുടരുന്ന സാഹചര്യത്തില്‍ ടി20 ലോകകപ്പില്‍ ഇന്ത്യയുടെ പ്ലേയിങ് ഇലവനില്‍ ഇടം പിടിക്കുക എന്നത് സഞ്ജു സാംസണിന് പ്രയാസകരമായ കാര്യമായിരിക്കും.

സഞ്ജു സാംസണ്‍  ടി20 ലോകകപ്പ് 2024  SHIVAM DUBE  T20 WORLD CUP 2024
SANJU SAMSON (IANS)
author img

By ETV Bharat Kerala Team

Published : Jun 10, 2024, 2:33 PM IST

ന്യൂയോര്‍ക്ക്: ടി20 ലോകകപ്പില്‍ പാകിസ്ഥാനെതിരായ മത്സരത്തിലും റിഷഭ് പന്ത് തിളങ്ങിയതോടെ ഇനി പ്ലേയിങ് ഇലവനിലേക്ക് എത്താൻ സഞ്ജു സാംസണിന് എന്താണ് ചെയ്യേണ്ടതെന്നാണ് ആരാധകരുയര്‍ത്തുന്ന ചോദ്യം. നിലവില്‍ പന്ത് വിക്കറ്റിന് മുന്നിലും പിന്നിലും തകര്‍പ്പൻ ഫോമിലാണ് കളിക്കുന്നത്. ഈ സാഹചര്യത്തില്‍ രണ്ടാം വിക്കറ്റ് കീപ്പറായ സഞ്ജുവിന് അവസരം ലഭിക്കുക എന്നത് ഏറെ പ്രയാസകരമായ കാര്യമായിരിക്കും.

നിലവിലെ ഫോം പരിഗണിക്കുകയാണെങ്കില്‍ മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്യാനെത്തുന്ന പന്ത് തന്നെയാകും വരും മത്സരങ്ങളിലും വിക്കറ്റ് കീപ്പര്‍ ബാറ്ററായി ഇന്ത്യയുടെ പ്ലേയിങ് ഇലവനില്‍ ഇടം പിടിക്കുക. പന്ത് മികവ് തുടരുന്ന സാഹചര്യത്തില്‍ സഞ്ജു സാംസണിന് പ്ലേയിങ് ഇലവനിലേക്ക് എത്താനുള്ള സാധ്യതകള്‍ കുറഞ്ഞെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. എന്നാല്‍, പ്ലേയിങ് ഇലവനിലേക്ക് എത്താനുള്ള സഞ്ജുവിന്‍റെ പ്രതീക്ഷകള്‍ പൂര്‍ണമായും അവസാനിച്ചിട്ടില്ല.

ശിവം ദുബെയ്‌ക്ക് പകരം സഞ്ജുവിന് ഇന്ത്യൻ ടീമില്‍ അവസരം നല്‍കണമെന്നാണ് പൊതുവെ ഉയരുന്ന വാദം. സന്നാഹ മത്സരത്തിന് പിന്നാലെ പാകിസ്ഥാനെതിരായ മത്സരത്തിലും ദുബെ നിരാശപ്പെടുത്തിയതോടെയാണ് ഒരു കൂട്ടം ആരാധകരുടെ ഈ ആവശ്യം ശക്തമായിരിക്കുന്നത്. ഇക്കഴിഞ്ഞ ഐപിഎല്ലില്‍ തകര്‍പ്പൻ പ്രകടനങ്ങള്‍ കാഴ്‌ചവച്ച ദുബെയ്‌ക്ക് എന്നാല്‍ ലോകകപ്പില്‍ ആ മികവ് ആവര്‍ത്തിക്കാനായിട്ടില്ല.

പാകിസ്ഥാനെതിരായ മത്സരത്തില്‍ ആറാം നമ്പറില്‍ ക്രീസിലെത്തിയ ദുബെ 9 പന്ത് നേരിട്ട് 3 റണ്‍സുമായാണ് മടങ്ങിയത്. ബാറ്റിങ് ദുഷ്‌കരമായ നാസോ കൗണ്ടി അന്താരാഷ്‌ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ താളം കണ്ടെത്താൻ താരം നന്നേ പാടുപെടുന്നുണ്ടായിരുന്നു. കൂടാതെ, ഫീല്‍ഡിലും താരത്തിന് കാര്യമായ സ്വാധീനം ചെലുത്താൻ സാധിച്ചില്ല. പാകിസ്ഥാൻ ഇന്നിങ്‌സിന്‍റെ തുടക്കത്തില്‍ മുഹമ്മദ് റിസ്‌വാന്‍റെ അനായാസ ക്യാച്ചായിരുന്നു താരം വിട്ടുകളഞ്ഞത്.

ഓള്‍ റൗണ്ടറായാണ് ലോകകപ്പിലെ ആദ്യ രണ്ട് മത്സരങ്ങളിലും ദുബെയെ ഇന്ത്യയുടെ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തിയത്. എന്നാല്‍, ഈ രണ്ട് കളിയിലും താരം പന്തെറിഞ്ഞിരുന്നില്ല. ഈ സാഹചര്യത്തിലാണ് താരത്തെ മാറ്റി ശേഷിക്കുന്ന മത്സരങ്ങളില്‍ അധിക ബാറ്ററായി സഞ്ജു സാംസണിനെ ടീമില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം ഉയരുന്നത്.

ഫീല്‍ഡിലെ പ്രകടനങ്ങളും സഞ്ജുവിന് അനുകൂല ഘടകമാണ്. ഗ്രൂപ്പ് ഘട്ടത്തില്‍ ഇനി അമേരിക്ക, കാനഡ ടീമുകള്‍ക്കെതിരെയാണ് ഇന്ത്യയുടെ മത്സരങ്ങള്‍. ജൂണ്‍ 12ന് നാസോ ക്രിക്കറ്റ് സ്റ്റേഡിയത്തിലും 15ന് ഫ്ലോറിഡയിലുമാണ് ഈ മത്സരങ്ങള്‍.

Also Read : അന്ന് കോലി, ഇന്ന് ബുംറ; ഇന്ത്യൻ സ്റ്റാര്‍ പേസറുടെ പ്രകടനത്തില്‍ കയ്യടിച്ച് ആരാധകര്‍ - Fans On Jasprit Bumrah

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.