ഹൈദരാബാദ്: സയ്യിദ് മുഷ്‌താഖ് അലി ട്രോഫി ടി20 ക്രിക്കറ്റ് ടൂർണമെന്‍റിൽ ആന്ധ്രപ്രദേശിനെതിരെ കേരളത്തിന് തോൽവി. ഹൈദരാബാദിൽ നടന്ന പോരാട്ടത്തില്‍ ആറു വിക്കറ്റിനാണ് ആന്ധ്രയുടെ ജയം. മത്സരത്തിൽ ബാറ്റിങ്ങിന് ഇറങ്ങിയ കേരളം 18.1 ഓവറിൽ 87 റൺസിന് പുറത്തായി. മറുപടി ബാറ്റിങ്ങിൽ 42 പന്തും ആറു വിക്കറ്റും ബാക്കിയാക്കി ആന്ധ്ര വിജയം സ്വന്തമാക്കി.
കെ.എസ് ഭരതിന്‍റെ അർധസെഞ്ചറിയാണ് ആന്ധ്രയുടെ ജയം അനായാസമാക്കിയത്. 33 പന്തിൽ ഏഴു ഫോറും രണ്ടു സിക്സും സഹിതം പുറത്താകാതെ 56 റൺസാണ് ഭരത് നേടിയത്.ഇതോടെ അഞ്ച് മത്സരങ്ങളും ജയിച്ച ആന്ധ്ര ഗ്രൂപ്പ് ചാമ്പ്യൻ പദവി ഉറപ്പാക്കി. ആന്ധ്രക്കായി അശ്വിൻ ഹെബ്ബാർ (12), റിക്കി ഭുയി (14), റഷീദ് (അഞ്ച്), ആവിൻഷ് പൈല (0), വിനയ് (1) തരക്കേടില്ലാത്ത പ്രകടനം പുറത്തെടുത്തു.
കേരളത്തിനായി ജലജ് സക്സേന മാത്രമാണ് തിളങ്ങിയത്. 22 പന്തിൽ മൂന്നു ഫോറും ഒരു സിക്സും സഹിതം 27 റൺസാണ് താരം എടുത്തത്. കൂടാതെ മൂന്ന് ഓവറിൽ 13 റൺസ് മാത്രം വഴങ്ങി മൂന്നു വിക്കറ്റും വീഴ്ത്തി. എം.ഡി. നിധീഷ് മൂന്ന് ഓവറിൽ ഒരു വിക്കറ്റെടുത്തു. ബാറ്റിങ് ആരംഭിച്ച കേരളത്തിന്‍റെ ബാറ്റിങ് നിര മോശമായതിനെ തുടര്‍ന്നാണ് 18.1 ഓവറിൽ 87 റൺസിന് പുറത്തായത്.
WICKET! Over: 11.5 Jalaj Saxena 27(22) Run Out K V Sasikanth, Kerala 55/7 #APvKER #SMAT
— BCCI Domestic (@BCCIdomestic) December 3, 2024
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ക്യാപ്റ്റൻ സഞ്ജു സാംസൺ ഉൾപ്പെടെയുള്ളവരെല്ലാം നിരാശപ്പെടുത്തി. സഞ്ജു 12 പന്തിൽ ഒരു ഫോർ സഹിതം 7 റൺസെടുത്ത് പുറത്തായി. മികച്ച ഫോമിലായിരുന്ന രോഹൻ എസ്.കുന്നുമ്മൽ 11 പന്തിൽ ഒരു ഫോർ സഹിതം 9 റൺസെടുത്തും മടങ്ങി.
18 റൺസെടുത്ത അബ്ദുൽ ബാസിത്, 14 റൺസുമായി എം.ഡി. നിധീഷ് എന്നിവരാണ് സക്സേനയ്ക്കു പുറമേ കേരളത്തിനായി രണ്ടക്കത്തിലെത്തിയത്. മുഹമ്മദ് അസ്ഹറുദ്ദീൻ (0), സൽമാൻ നിസാർ (മൂന്ന്), വിഷ്ണു വിനോദ് (ഒന്ന്), ഷറഫുദ്ദീൻ (0), വിനോദ് കുമാർ (11 പന്തിൽ മൂന്ന്) എന്നിങ്ങനെയാണ് മറ്റു താരങ്ങളുടെ പ്രകടനം.ആന്ധ്രയ്ക്കായി ശശികാന്ത് മൂന്നു വിക്കറ്റ് വീഴ്ത്തി. കെ.സുദർശൻ, വിനയ്, രാജു എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.
Also Read: വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പരയിൽ ബംഗ്ലാദേശിനെ മെഹിദി ഹസൻ നയിക്കും