മുംബൈ: ഇന്ത്യൻ ക്രിക്കറ്റില്‍ തന്‍റെ സ്ഥാനം ഉറപ്പിക്കാൻ മറ്റൊരു ദ്രാവിഡ് കൂടി. ഇന്ത്യയുടെ മുൻ പരിശീലകനും ഇതിഹാസതാരവുമായ രാഹുല്‍ ദ്രാവിഡിന്‍റെ മകൻ സമിത് ദ്രാവിഡാണ് അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റത്തിനൊരുങ്ങുന്നത്. സെപ്‌റ്റംബര്‍ - ഒക്‌ടോബര്‍ മാസങ്ങളിലായി നടക്കുന്ന ഇന്ത്യൻ അണ്ടര്‍ 19 ടീമിന്‍റെ ഓസ്ട്രേലിയക്കെതിരായ പരമ്പരയിലാണ് താരം കളിക്കുക.
പേസ് ഓള്‍റൗണ്ടറായ സമിത് ദ്രാവിഡ് കര്‍ണാടക ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിക്കുന്ന മഹാരാജ ട്രോഫിയില്‍ മൈസൂരു വാരിയേഴ്‌സിന്‍റെ താരമാണ്. ഈ ടൂര്‍ണമെന്‍റിലെ താരത്തിന്‍റെ പ്രകടനങ്ങളുടെ വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ നേരത്തെ വൈറലായിരുന്നു. ഈ വര്‍ഷം ആദ്യം കൂച്ച് ബെഹാര്‍ ട്രോഫി നേടിയ കര്‍ണാടക ടീമിന് വേണ്ടിയും നിര്‍ണായക പ്രകടനം സമിത് നടത്തിയിരുന്നു.
Like father, like son! 🫡 Rahul Dravid's son #SamitDravid looks set and ready to shine! 🏏🌟
— Star Sports (@StarSportsIndia) August 18, 2024
📹 | He seemed in good touch for the #MysuruWarriors against the #GulbargaMystics today! 🔥
Stay tuned to #MaharajaTrophyOnStar 👉🏻 LIVE NOW on Star Sports 2 pic.twitter.com/GangtAXhal
ഏകദിന, ചതുര്‍ദിന മത്സരങ്ങളാണ് ഓസ്‌ട്രേലിയൻ അണ്ടര്‍ 19 സംഘത്തിനെതിരെ ഇന്ത്യൻ കൗമാരപ്പട കളിക്കുന്നത്. സെപ്‌റ്റംബര്‍ 21നാണ് മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പര ആരംഭിക്കുന്നത്. 30നാണ് രണ്ട് മത്സരങ്ങളടങ്ങിയ ചതുര്‍ദിന ടെസ്റ്റ് പരമ്പര തുടങ്ങുക. പുതുച്ചേരി, ചെന്നൈ എന്നിവിടങ്ങളിലായാണ് മത്സരങ്ങള്‍.
ഉത്തര്‍പ്രദേശ് സ്വദേശിയായ മുഹമ്മദ് അമനാണ് പരമ്പരയില്‍ ഇന്ത്യയുടെ അണ്ടര്‍ 19 ഏകദിന ടീമിനെ നയിക്കുന്നത്. ടീമില്‍ തൃശൂര്‍ സ്വദേശി മുഹമ്മദ് എനാനും ഇടം പിടിച്ചിട്ടുണ്ട്. സോഹം പട്‌വര്‍ധനാണ് ചതുര്‍ദിന ടീമിന്‍റെ നായകൻ.
ഓസ്‌ട്രേലിയക്കെതിരായ അണ്ടര്‍ 19 ഏകദിന പരമ്പരയ്‌ക്കുള്ള ഇന്ത്യൻ ടീം: രുദ്ര പട്ടേല്‍ (വൈസ് ക്യാപ്‌റ്റൻ), സഹില്‍ പ്രകാശ്, കാര്‍ത്തികേയ കെപി, മുഹമ്മദ് അമൻ (ക്യാപ്‌റ്റൻ), കിരണ്‍ ചോര്‍മലെ, അഭിഗ്യാൻ കുണ്ടു (വിക്കറ്റ് കീപ്പര്‍), ഹര്‍വാൻഷ് സിങ് പങ്കാലിയ (വിക്കറ്റ് കീപ്പര്‍), സമിത് ദ്രാവിഡ്, യുദാജിത് ഗുഹ, സമര്‍ഥ് എൻ, നിഖില്‍ കുമാര്‍, ചേതൻ ശര്‍മ, ഹാര്‍ദിക് രാജ്, രോഹിത് രജാവത്, മുഹമ്മദ് എനാൻ
ഓസ്‌ട്രേലിയക്കെതിരായ അണ്ടര്‍ 19 ചതുര്‍ദിന മത്സരങ്ങള്‍ക്കുള്ള ഇന്ത്യൻ ടീം: വൈഭവ് സൂര്യവൻഷി, നിത്യ പാണ്ഡ്യ, വിഹാൻ മല്‍ഹോത്ര (വൈസ് ക്യാപ്‌റ്റൻ), സോഹം പട്‌വര്‍ഥൻ (ക്യാപ്‌റ്റൻ), കാര്‍ത്തികേയ കെപി, സമിത് ദ്രാവിഡ്, അഭിഗ്യാൻ കുണ്ടു (വിക്കറ്റ് കീപ്പര്‍), ഹര്‍വാൻഷ് സിങ് പങ്കാലിയ (വിക്കറ്റ് കീപ്പര്‍), ചേതൻ ശര്‍മ, സമര്‍ഥ് എൻ, ആദിത്യ റാവത്ത്, നിഖില്‍ കുമാര്‍, അൻമോല്‍ജീത് സിങ്, ആദിത്യ സിങ്, മൊഹമ്മദ് എനാൻ.
Also Read : രോഹിത് ശര്‍മയ്‌ക്കായി 50 കോടി മുടക്കുമോ...? ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ് ഉടമയ്‌ക്ക് പറയാനുള്ളത് ഇങ്ങനെ