ETV Bharat / sports

രഞ്ജി ട്രോഫി സീസണ്‍; തലശേരിക്കാരന്‍ സല്‍മാന്‍ നിസാര്‍ കേരള ക്രിക്കറ്റ് ടീമില്‍ - salman nisar in kerala cricket

സഞ്ജു സാംസണ്‍ നയിക്കുന്ന കേരള ക്രിക്കറ്റ് ടീമില്‍ തലശേരിയില്‍ നിന്നുള്ള ഇടങ്കയ്യന്‍ സല്‍മാന്‍ നിസാര്‍ എത്തിയത് കഠിനാധ്വാനത്തിനൊടുവില്‍.

cricket  Kerala Renji Cricket Team  salman nisar in kerala cricket  തലശേരിയിലെ ക്രിക്കറ്റ്
Salman Nisar From Kannur Selected For Kerala Renji Cricket Team
author img

By ETV Bharat Kerala Team

Published : Jan 23, 2024, 8:13 PM IST

കണ്ണൂര്‍: കേരളാ രഞ്ജി ട്രോഫി സീസണിലേക്കുള്ള ടീമില്‍ കണ്ണൂര്‍ തലശേരിയിലെ സല്‍മാന്‍ നിസാര്‍ തെരഞ്ഞെടുക്കപ്പെട്ടു(Salman Nisar From Kannur Selected For Kerala Renji Cricket Team ). ജനുവരി 26 ന് പട്‌നയില്‍ ബീഹാറുമായും ഫെബ്രുവരി 2 ന് റായ്പ്പൂരില്‍ ഛത്തീസ്‌ഗഡുമായും 9 ആം തീയതി തിരുവനന്തപുരത്ത് ബംഗാളുമായും ഫെബ്രുവരി 16 ന് വിസിയ നഗരത്തില്‍ ആന്ധ്രയുമായും കേരളം ഏറ്റുമുട്ടും.

സഞ്ജു സാംസണ്‍ ആണ് കേരളാ ടീമിന്‍റെ ക്യാപ്റ്റന്‍. രോഹന്‍. എസ്. കുന്നുമ്മല്‍ വൈസ് ക്യാപ്റ്റനാണ്. 2018- 2019 സീസണില്‍ ചരിത്രത്തിലാദ്യമായി രഞ്ജി ട്രോഫിയില്‍ സെമി ഫൈനലില്‍ പ്രവേശിച്ച കേരളാ ടീമില്‍ സല്‍മാന്‍ നിസാര്‍ ഉണ്ടായിരുന്നു. തലശ്ശേരി ബി.കെ.55 ക്രിക്കറ്റ് ക്ലബ് താരമായ സല്‍മാന്‍ ഏതാനും വര്‍ഷങ്ങളായി കേരളാ സീനിയര്‍ ടീം അണ്ടര്‍ 23 , അണ്ടര്‍ 19, അണ്ടര്‍ 16 , കേരളാ ടീമിലെ സ്ഥിര സാനിധ്യമാണ്.

സ്ഥിരതയാര്‍ന്ന പ്രകടനമാണ് ഇടം കയ്യന്‍ മധ്യനിര ബാറ്റ്‌സ്‌മാനായ സല്‍മാനെ കേരളാ ടീമില്‍ സ്ഥാനമുറപ്പിക്കാന്‍ സഹായിച്ചത്. തലശ്ശേരി പാലിശ്ശേരി പോലീസ് ക്വാട്ടേഴ്‌സിനടുത്ത് ബൈത്തൂല്‍ നൂറില്‍ മുഹമ്മദ് നിസാറിന്‍റെയും നിലോഫറിന്‍റെയും മകനാണ് സല്‍മാന്‍ നിസാര്‍.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.