ന്യൂഡൽഹി: സച്ചിൻ ടെണ്ടുൽക്കറുടെ പേര് കേൾക്കാത്ത ക്രിക്കറ്റ് ആരാധകര്‍ ലോകത്ത് ഉണ്ടാവില്ല. പതിനാറാം വയസ്സിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച താരം ക്രിക്കറ്റിന്‍റെ ദൈവം എന്നാണ് അറിയപ്പെടുന്നത്. മികച്ച ബാറ്റിംഗിലൂടെ ക്രിക്കറ്റ് ലോകത്ത് വമ്പൻ റെക്കോർഡുകൾ എഴുതിയ സച്ചിൻ ലോകത്തിലെ ഏറ്റവും സമ്പന്നനായ ക്രിക്കറ്റ് താരം കൂടിയാണ്. സ്വകാര്യ ജെറ്റ്, വിലകൂടിയ കാറുകൾ, ആഡംബര ബംഗ്ലാവുകൾ എന്നിവയും സച്ചിനുണ്ട്. സച്ചിന്‍റെ ഉടമസ്ഥതയിലുള്ള വിലകൂടിയ വീടുകളെക്കുറിച്ചറിയാം.
ബാന്ദ്ര വെസ്റ്റ് ഹൗസ്: സച്ചിൻ ടെണ്ടുൽക്കറുടെ ആഡംബര ബംഗ്ലാവുകളിലൊന്ന് മുംബൈയിലെ ബാന്ദ്രയിലെ പെറി ക്രോസിനടുത്തുള്ള ഒരു വീടാണ്. 6000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള വീട്ടില്‍ നീന്തൽക്കുളം, പൂന്തോട്ടം, കാറുകൾക്കുള്ള പാർക്കിംഗ് സ്ഥലം എന്നിവയുണ്ട്. ഇതാദ്യം ഒരു പാഴ്‌സി കുടുംബത്തിൽപ്പെട്ട ഡൊറാബ് എന്ന വില്ലയായിരുന്നു. പിന്നീട് 2007ൽ സച്ചിൻ ടെണ്ടുൽക്കർ വാങ്ങി നവീകരിച്ചു. 39 കോടി രൂപയ്ക്കാണ് സച്ചിൻ വീട് വാങ്ങിയത്. ഇന്ന് വീടിന്‍റെ മൂല്യം 100 കോടിയാണെന്നാണ് പറയപ്പെടുന്നത്.
ലണ്ടൻ ബംഗ്ലാവ്: ഇന്ത്യയിൽ മാത്രമല്ല ലണ്ടനിലും സച്ചിന് ഒരു ആഡംബര ബംഗ്ലാവ് ഉണ്ട്. ക്രിക്കറ്റിന്‍റെ കാശി എന്നറിയപ്പെടുന്ന ലോർഡ്‌സ് ക്രിക്കറ്റ് ഗ്രൗണ്ടിന് സമീപമാണ് സച്ചിന്‍റെ വീട്. ആദ്യമായി ലോർഡ്‌സ് ഗ്രൗണ്ടിൽ എത്തിയപ്പോൾ സച്ചിനത് വളരെ ഇഷ്ടപ്പെട്ടു. ഗ്രൗണ്ടിനോട് ചേർന്ന് വീട് വാങ്ങാൻ താരം തീരുമാനിച്ചതായി പറയുന്നു. ഇതിന്‍റെ വില എവിടെയും വെളിപ്പെടുത്തിയിട്ടില്ല. ബാന്ദ്രയിലെ ആഡംബര ബംഗ്ലാവിനേക്കാളും ഈ വീടിന്‍റെ വില കൂടുതലാണെന്ന് പറയപ്പെടുന്നു.
റുസ്‌തൂംജി അപ്പാർട്ട്മെന്‍റ്: താരത്തിന്‍റെ ബാന്ദ്രയിലെ ഒരു വീടാണ് റുസ്‌തൂംജി. 3 കിടപ്പുമുറികളുള്ള വീടാണിത്. 7.5 കോടി രൂപയാണ് വില.
സച്ചിൻ ടെണ്ടുൽക്കർ ആസ്‌തി: ലോകത്തിലെ ഏറ്റവും സമ്പന്നനായ ക്രിക്കറ്റ് താരം സച്ചിൻ ടെണ്ടുൽക്കറുടെ ആസ്‌തി 1400 കോടി രൂപയാണെന്നാണ് റിപ്പോര്‍ട്ട്.
Also Read: ചാമ്പ്യൻസ് ട്രോഫി സുരക്ഷ; ഐസിസി പ്രതിനിധി സംഘം പാകിസ്ഥാൻ സന്ദര്‍ശിച്ചു - Champions trophy 2025