ETV Bharat / sports

'ക്യാപ്‌റ്റന്‍ രോഹിത് ശര്‍മ, ടി20 ലോകകപ്പ് ഇന്ത്യ സ്വന്തമാക്കും': ജയ്‌ ഷാ - രോഹിത് ശര്‍മ ജയ്‌ ഷാ

ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ക്യാപ്‌റ്റന്‍ ആരാകുമെന്നുള്ള ചര്‍ച്ചകള്‍ക്ക് വിരാമമിട്ട് ബിസിസിഐ സെക്രട്ടറി ജയ്‌ ഷാ. രോഹിത് ശര്‍മയ്‌ക്ക് കീഴില്‍ ടി20 ലോകകപ്പ് കളിക്കാനിറങ്ങുന്ന ഇന്ത്യ കിരീടം ഉയര്‍ത്തുമെന്നും ജയ്‌ ഷാ

Rohit Sharma  T20 World Cup 2024  India T20 WC Captaincy  രോഹിത് ശര്‍മ ജയ്‌ ഷാ  ടി20 ലോകകപ്പ് ഇന്ത്യ ക്യാപ്‌റ്റന്‍
Rohit Sharma Will Lead Team India In T20 World Cup
author img

By ETV Bharat Kerala Team

Published : Feb 15, 2024, 6:47 AM IST

രാജ്‌കോട്ട് : ടി20 ലോകകപ്പില്‍ (T20 World Cup 2024) ഇന്ത്യ കളിക്കാന്‍ ഇറങ്ങുക ക്യാപ്‌റ്റന്‍ രോഹിത് ശര്‍മയ്‌ക്ക് (Rohit Sharma) കീഴില്‍ ആയിരിക്കുമെന്ന് ജയ്‌ ഷാ (Jay Shah). ലോകകപ്പില്‍ ഹാര്‍ദിക് പാണ്ഡ്യ (Hardik Pandya) ഇന്ത്യന്‍ നായകനായേക്കുമെന്നുള്ള ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് ഇക്കാര്യത്തില്‍ ബിസിസിഐ സെക്രട്ടറിയുടെ സ്ഥിരീകരണം. രോഹിതിന്‍റെ ക്യാപ്‌റ്റന്‍സിയില്‍ ഇന്ത്യയ്‌ക്ക് ടി20 ലോക കിരീടം നേടാന്‍ സാധിക്കുമെന്നും ജയ്‌ ഷാ അഭിപ്രായപ്പെട്ടു.

'അഹമ്മദാബാദില്‍ നടന്ന 2023 ഏകദിന ലോകകപ്പ് ഫൈനലില്‍ പരാജയപ്പെട്ടെങ്കിലും തുടര്‍ച്ചയായ പത്ത് ജയങ്ങളോടെ ഏവരുടെയും ഹൃദയം കീഴടക്കാന്‍ ഞങ്ങള്‍ക്കായി. ഇനിയുള്ളത് ടി20 ലോകകപ്പാണ്. ബാര്‍ബഡോസില്‍ ഇന്ത്യ രോഹിത് ശര്‍മയ്‌ക്ക് കീഴില്‍ കിരീടം ഉയര്‍ത്തുമെന്ന കാര്യം നിങ്ങളോട് ഞാൻ പറയാന്‍ ആഗ്രഹിക്കുന്നു'- രാജ്‌കോട്ടില്‍ ഖണ്ഡേരിയിലെ സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിന്‍റെ പേര് മാറ്റാനായി സംഘടിപ്പിച്ച ചടങ്ങില്‍ ജയ്‌ ഷാ പറഞ്ഞു (Jay Shah Confirms Rohit Sharma Will Lead India In T20WC 2024). രോഹിത് ശര്‍മ, പരിശീലകന്‍ രാഹുല്‍ ദ്രാവിഡ്, ചീഫ് സെലക്‌ടര്‍ അജിത് അഗാര്‍ക്കര്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ജയ്‌ ഷായുടെ പ്രഖ്യാപനം.

ജൂണില്‍ യുഎസ്‌എ-വെസ്റ്റ് ഇൻഡീസ് എന്നിവിടങ്ങളിലായാണ് ടി20 ലോകകപ്പ് നടക്കുന്നത്. കഴിഞ്ഞ ഏകദിന ലോകകപ്പ് ഫൈനലിലെ തോല്‍വിക്ക് പിന്നാലെ ഹാര്‍ദിക് പാണ്ഡ്യയാകും ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിനെ നയിക്കുക എന്നായിരുന്നു അഭ്യൂഹങ്ങള്‍. 2022 ലെ ടി20 ലോകകപ്പിന് ശേഷം ഭൂരിഭാഗം പരമ്പരകളിലും ഹാര്‍ദിക് പാണ്ഡ്യയായിരുന്നു ഇന്ത്യന്‍ ടി20 ടീമിനെ നയിച്ചിരുന്നത്.

കഴിഞ്ഞ ഏകദിന ലോകകപ്പില്‍ ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ ഹാര്‍ദിക് പാണ്ഡ്യ പരിക്കേറ്റ് പുറത്തായതോടെ സൂര്യകുമാര്‍ യാദവും ഇന്ത്യന്‍ ടി20 ടീമിന്‍റെ നായകസ്ഥാനത്തേക്ക് എത്തി. കഴിഞ്ഞ ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക ടീമുകള്‍ക്കെതിരായ ടി20 പരമ്പരകളില്‍ സൂര്യകുമാര്‍ യാദവ് ആയിരുന്നു ഇന്ത്യന്‍ ക്യാപ്‌റ്റന്‍. എന്നാല്‍, രോഹിത് ശര്‍മ ടി20 ലോകകപ്പില്‍ കളിക്കാനുള്ള താത്പര്യം വ്യക്തമാക്കിയതോടെ ഒരു വര്‍ഷത്തിന് ശേഷം താരം വീണ്ടും ടി20 ടീമിലേക്ക് എത്തുകയായിരുന്നു.

അടുത്തിടെ കഴിഞ്ഞ അഫ്‌ഗാനിസ്ഥാനെതിരായ ടി20 പരമ്പരയിലൂടെയാണ് രോഹിത് ഇന്ത്യയുടെ ടി20 ടീമിലേക്ക് മടങ്ങിയെത്തിയത്. പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങള്‍ താളം കണ്ടെത്താന്‍ വിഷമിച്ചെങ്കിലും മൂന്നാം മത്സരത്തില്‍ തകര്‍പ്പന്‍ സെഞ്ച്വറിയടിക്കാന്‍ രോഹിതിനായിരുന്നു.

ജൂണ്‍ ഒന്നിന് ആരംഭിക്കുന്ന ടി20 ലോകകപ്പില്‍ അഞ്ചാം തീയതി അയര്‍ലന്‍ഡിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ജൂണ്‍ 9ന് ഇന്ത്യ പാകിസ്ഥാന്‍ മത്സരവും നടക്കും. ഗ്രൂപ്പ് എയില്‍ അയര്‍ലന്‍ഡ്, പാകിസ്ഥാന്‍ ടീമുകള്‍ക്ക് പുറമെ കാനഡ, ആതിഥേയരായ യുഎസ്എ എന്നിവരോടും ഇന്ത്യ ഏറ്റമുട്ടും.

Also Read : ഇന്ത്യയ്‌ക്ക് എളുപ്പം, ഗ്രൂപ്പില്‍ വെല്ലുവിളിയാകാന്‍ പാകിസ്ഥാന്‍; ടി20 ലോകകപ്പ് ഫിക്‌സ്‌ചര്‍ പുറത്ത്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.