ETV Bharat / sports

പന്ത് മതി, ലോകകപ്പ് പ്ലേയിങ് ഇലവനില്‍ സഞ്ജുവിനെ വേണ്ടെന്ന് ആരാധകര്‍ - Fans On Rishabh Pant and Sanju - FANS ON RISHABH PANT AND SANJU

ബംഗ്ലാദേശിനെതിരായ സന്നാഹ മത്സരത്തില്‍ 53 റണ്‍സാണ് റിഷഭ് പന്ത് നേടിയത്. ഓപ്പണറായി ക്രീസിലെത്തിയ സഞ്ജുവിന് ഒരു റണ്ണേ നേടാൻ സാധിച്ചുള്ളു.

T20 WORLD CUP 2024  സഞ്ജു സാംസണ്‍  റിഷഭ് പന്ത്  ടി20 ലോകകപ്പ്
SANJU SAMSON & RISHABH PANTH (Screengrab/BCCI/X)
author img

By ETV Bharat Kerala Team

Published : Jun 2, 2024, 1:11 PM IST

ന്യൂയോര്‍ക്ക്: ടി20 ലോകകപ്പ് സന്നാഹ മത്സരത്തിലെ അര്‍ധസെഞ്ച്വറി പ്രകടനത്തോടെ ഇന്ത്യൻ ടീമില്‍ വിക്കറ്റ് കീപ്പര്‍ സ്ഥാനം ഏറെക്കുറെ ഉറപ്പിച്ചിരിക്കുകയാണ് റിഷഭ് പന്ത്. ബംഗ്ലാദേശിനെതിരായി നടന്ന സന്നാഹ മത്സരത്തില്‍ മൂന്നാം നമ്പറില്‍ ക്രീസിലെത്തിയ പന്ത് 32 പന്തില്‍ 53 റണ്‍സ് നേടി റിട്ടയേര്‍ഡ് ഔട്ട് ആകുകയായിരുന്നു. നാല് വീതം ഫോറും സിക്‌സും അടങ്ങുന്നതായിരുന്നു പന്തിന്‍റെ ഇന്നിങ്‌സ്.

ഈ പ്രകടനം കണ്ടതോടെ ലോകകപ്പിലെ ആദ്യ റൗണ്ട് മത്സരങ്ങള്‍ക്കിറങ്ങുമ്പോള്‍ ഇന്ത്യയുടെ പ്ലേയിങ് ഇലവനില്‍ വിക്കറ്റ് കീപ്പറായി പന്ത് മതിയെന്നാണ് ഒരു വിഭാഗം ആരാധകര്‍ പറയുന്നത്. ലോകകപ്പിനുള്ള സ്ക്വാഡില്‍ സഞ്ജു സാംസണ്‍ ആണ് വിക്കറ്റ് കീപ്പറായുള്ള മറ്റൊരു താരം. എന്നാല്‍, സന്നാഹ മത്സരത്തില്‍ സഞ്ജുവിന് മികവിലേക്ക് ഉയരാൻ സാധിക്കാതെ വന്നതോടെയാണ് ആരാധകരുടെ പിന്തുണയും പന്തിന് കൂടുതലായി ലഭിച്ചിരിക്കുന്നത്.

ബംഗ്ലാദേശിനെതിരായ സന്നാഹ മത്സരത്തില്‍ നായകൻ രോഹിത് ശര്‍മയ്‌ക്കൊപ്പം ഓപ്പണറായിട്ടാണ് സഞ്ജു ക്രീസിലേക്ക് എത്തിയത്. കഴിഞ്ഞ ഐപിഎല്ലില്‍ ഉള്‍പ്പടെ മൂന്നാം നമ്പറില്‍ കളിച്ച സഞ്ജുവിന് ഓപ്പണറായി കളിക്കാനിറങ്ങിയ മത്സരത്തില്‍ മികവ് പുലര്‍ത്താനായില്ല. മത്സരത്തില്‍ ആറ് പന്ത് നേരിട്ട താരം ഒരു റണ്ണുമായി പുറത്താകുകയായിരുന്നു.

Read More : സന്നാഹത്തില്‍ ബംഗ്ലാദേശിനെ തകര്‍ത്തു; ലോകകപ്പിന് മുന്‍പ് 'പടയൊരുക്കം' ഗംഭീരമാക്കി ഇന്ത്യ - India Vs Bangladesh Warm Up Result

സഞ്ജു പുറത്തായതിന് പിന്നാലെയായിരുന്നു റിഷഭ് പന്ത് ക്രീസിലേക്ക് എത്തിയത്. പന്തിന്‍റെ അര്‍ധസെഞ്ച്വറിയുടെ കരുത്തില്‍ ന്യൂയോര്‍ക്കിലെ നാസോ കൗണ്ടി ഇന്‍റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യ 182 റണ്‍സാണ് നേടിയത്. ഹാര്‍ദിക് പാണ്ഡ്യ (40), സൂര്യകുമാര്‍ യാദവ് (31) എന്നിവരും ഇന്ത്യയ്‌ക്കായി ഭേദപ്പെട്ട പ്രകടനം നടത്തി.

മറുപടി ബാറ്റിങ്ങില്‍ നിശ്ചിത ഓവറില്‍ ബംഗ്ലാദേശിന് 9 വിക്കറ്റ് നഷ്ടത്തില്‍ 122 റണ്‍സാണ് നേടാൻ സാധിച്ചത്. 40 റണ്‍സ് നേടിയ മഹ്മദുള്ളയായിരുന്നു അവരുടെ ടോപ് സ്കോറര്‍. ശിവം ദുബെ, അര്‍ഷ്‌ദീപ് സിങ് എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ വീഴ്‌ത്തി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.