ന്യൂഡൽഹി: പരുക്കിനെ തുടര്‍ന്ന് ന്യൂസിലൻഡിനെതിരായ രണ്ടാം ടെസ്റ്റിൽ നിന്ന് ഋഷഭ് പന്ത് പുറത്ത്. ബെംഗളൂരുവിൽ നടന്ന ആദ്യ ടെസ്റ്റിനിടെ കാൽമുട്ടിന് പരിക്കേറ്റതിനെ തുടര്‍ന്നാണ് ഒക്ടോബർ 24 ന് പൂനെയിൽ ആരംഭിക്കുന്ന രണ്ടാം ടെസ്റ്റില്‍ നിന്ന് താരം ഒഴിവായത്. ഇന്ത്യയുടെ രണ്ടാം ഇന്നിങ്സിൽ 99 റൺസിന്‍റെ ഉജ്ജ്വല ഇന്നിങ്സാണ് പന്ത് കളിച്ചത്.
‘അതേസമസം ബംഗളൂരുവിൽ ഇന്ത്യൻ ക്രിക്കറ്റിനെ പിന്തുണച്ച, ആവേശം നൽകിയ എല്ലാവർക്കും നന്ദി പറയുന്നുവെന്ന് സമൂഹമാധ്യമമായ എക്‌സില്‍ താരം കുറിച്ചു.ഞങ്ങൾ ശക്തമായി തിരിച്ചുവരും, ഈ കളി നിങ്ങളുടെ പരിധികളെ പരീക്ഷിക്കും. ചിലപ്പോൾ നിങ്ങളെ വലിച്ച് താഴെയിടും എന്നിട്ട് നിങ്ങളെ ഉയർത്തും പിന്നെ ദൂരേക്ക് വലിച്ചെറിയും. എന്നാൽ ക്രിക്കറ്റിനെ സ്നേഹിക്കുന്നവർ ശക്തമായി തിരിച്ചുവരുമെന്ന് പന്ത് കുറിച്ചു.
Rishabh Pant got injured 😰 The ball hit his knee, he was already suffering from knee problems in recent times, hopefully he will recover 🙏#INDvsNZ pic.twitter.com/qnMUaNXrZ8
— Atmaram Tukaram Bhide (@BakchodBhide) October 17, 2024
അതിനിടെ രണ്ടാം ടെസ്റ്റില്‍ ഋഷഭ് പന്തിന് പകരം ധ്രുവ് ജുറലിന് പ്ലേയിങ് 11 ൽ ഇടം ലഭിച്ചേക്കാമെന്ന് ഇന്ത്യൻ എക്‌സ്‌പ്രസ് റിപ്പോര്‍ട്ട് ചെയ്‌തു. പന്തിന്‍റെ തീരുമാനം മത്സരത്തിന് മുമ്പ് സെലക്ടർമാർ ടീം മാനേജ്‌മെന്‍റിന് വിട്ടു. ആദ്യ ടെസ്റ്റിനിടെ പന്തിന്‍റെ അഭാവത്തിൽ വിക്കറ്റ് കീപ്പിങ് നടത്തിയ ധ്രുവ് ജുറൽ പകരക്കാരനായേക്കും വീട്ടും. തീരുമാനം ഇപ്പോള്‍ ടീം മാനേജ്മെന്‍റിനെ ആശ്രയിച്ചിരിക്കുന്നു.
🇮🇳🫡 pic.twitter.com/CxU9ngsGzf
— Dhruv Jurel (@dhruvjurel21) February 25, 2024
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
നവംബറിൽ ആരംഭിക്കുന്ന ഓസ്‌ട്രേലിയയ്‌ക്കെതിരെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ടെസ്റ്റ് പരമ്പരയിൽ ജൂറൽ ഒരു മികച്ച ഓപ്ഷൻ ആയിരിക്കുമെന്നതിനാൽ ടീമിന് താരത്തെ പരീക്ഷിക്കാൻ താൽപ്പര്യമുണ്ടാകുമെന്നും റിപ്പോർട്ട് പറയുന്നു.
This game will test your limits, knock you down, lift you up and throw you back again. But those who love it rise stronger every time. Thanks to the amazing Bengaluru crowd for the love, support and cheers. We will be back stronger. 🏏#RP17 pic.twitter.com/W1askZtoGr
— Rishabh Pant (@RishabhPant17) October 20, 2024
ബംഗളൂരുവിൽ ന്യൂസിലൻഡിനെതിരായി നടന്ന ആദ്യ ടെസ്റ്റിൽ ഇന്ത്യ നാണംകെട്ട തോൽവി ഏറ്റുവാങ്ങി. 3 മത്സരങ്ങളുടെ പരമ്പരയിൽ പിന്നിലാണ് ഇന്ത്യ.1988 ന് ശേഷം ആദ്യമായി ഒരു ടെസ്റ്റ് ജയിച്ചുകൊണ്ട് ന്യൂസിലൻഡ് ബെംഗളൂരുവിൽ ചരിത്രം രചിച്ചു. ന്യൂസിലൻഡിനായി 134 റൺസ് നേടിയ രച്ചിൻ രവീന്ദ്രയായിരുന്നു കളിയിലെ താരം.
Also Read: ലാലിഗയിൽ ബാഴ്‌സക്ക് വമ്പന്‍ജയം, പ്രീമിയര്‍ ലീഗില്‍ വോള്‍വ്‌സിനെ സിറ്റി തകര്‍ത്തു