ETV Bharat / sports

എന്തൊരു കലിപ്പാണ് പന്തേയിത്; ഔട്ടായതിന്‍റെ ദേഷ്യം ഡല്‍ഹി നായകന്‍ തീര്‍ത്തത് ഇങ്ങനെ, വീഡിയോ കാണാം - Rishabh Pant In Anger - RISHABH PANT IN ANGER

രാജസ്ഥാന്‍ റോയല്‍സിന് എതിരായ മത്സരത്തില്‍ ഏറെ നിര്‍ണായക ഘട്ടത്തിലായിരുന്നു ഡല്‍ഹി ക്യാപിറ്റല്‍സ് ക്യാപ്റ്റന്‍ റിഷഭ്‌ പന്തിന്‍റെ പുറത്താവല്‍.

RR VS DC  IPL 2024  RISHABH PANT VIRAL VIDEO  DELHI CAPITALS
IPL 2024: Rishabh Pant In Anger After Getting Out In RR vs DC Match
author img

By ETV Bharat Kerala Team

Published : Mar 29, 2024, 12:37 PM IST

ജയ്‌പൂര്‍: ഐപിഎല്‍ 17-ാം സീസണിലെ തുടര്‍ച്ചയായ രണ്ടാമത്തെ തോല്‍വിയായിരുന്നു രാജസ്ഥാന്‍ റോയല്‍സിനോട് ഡല്‍ഹി ക്യാപിറ്റല്‍സ് വഴങ്ങിയത്. രാജസ്ഥാന്‍റെ തട്ടകമായ ജയ്‌പൂരിലെ സവായ്‌ മാന്‍സിങ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 12 റണ്‍സിനായിരുന്നു ഡല്‍ഹി തോല്‍വി വഴങ്ങിയത്. ആദ്യം ബാറ്റ് ചെയ്‌ത രാജസ്ഥാന്‍ റിയാന്‍ പരാഗിന്‍റെ അപരാജിത അര്‍ധ സെഞ്ചുറിക്കരുത്തില്‍ അഞ്ച് വിക്കറ്റ് നഷ്‌ടത്തില്‍ 185 റണ്‍സായിരുന്നു നേടിയത്.

മറുപടിക്ക് ഇറങ്ങിയ ഡല്‍ഹിക്ക് നിശ്ചിത ഓവറില്‍ അഞ്ചിന് 173 റണ്‍സിലേക്കാണ് എത്താന്‍ കഴിഞ്ഞത്. 34 പന്തില്‍ 49 റണ്‍സ് നേടിയ ഡേവിഡ് വാര്‍ണറായിരുന്നു ഡല്‍ഹിയുടെ ടോപ് സ്‌കോറര്‍. 23 പന്തില്‍ പുറത്താവതെ 44 റണ്‍സുമായി ട്രിസ്റ്റൻ സ്റ്റബ്സ് പൊരുതി നോക്കിയെങ്കിലും ലക്ഷ്യം എത്തിപ്പിടിക്കാന്‍ കഴിഞ്ഞില്ല. 26 പന്തില്‍ 28 റണ്‍സ് നേടിയ ക്യാപ്റ്റന്‍ റിഷഭ്‌ പന്തായിരുന്നു ടീമിന്‍റെ മൂന്നാമത്തെ ടോപ്‌ സ്‌കോറര്‍.

തന്‍റെ തിരിച്ചുവരവ് അടയാളപ്പെടുത്താന്‍ ഏറെ ക്ഷമയോടെയായിരുന്നു ഡല്‍ഹി ക്യാപിറ്റല്‍സ് നായകന്‍ രാജസ്ഥാന്‍ ബോളര്‍മാരെ നേരിട്ടത്. എന്നാല്‍ രാജസ്ഥാന്‍റെ വെറ്ററന്‍ സ്‌പിന്നര്‍ യുസ്‌വേന്ദ്ര ചാഹലിന് മുന്നില്‍ താരത്തിന് പിഴച്ചു. കുത്തിത്തിരിഞ്ഞ പന്തില്‍ ബാക്ക് ഫൂട്ട് കട്ടിന് ശ്രമിച്ച ഡല്‍ഹി ക്യാപിറ്റല്‍സ് നായകന്‍ ഇന്നര്‍ എഡ്‌ജായി വിക്കറ്റ് കീപ്പർ സഞ്ജു സാംസണിന്‍റെ കയ്യിലാണ് അവസാനിച്ചത്.

മത്സരത്തില്‍ ഏറെ നിര്‍ണായക ഘട്ടത്തിലായിരുന്നു പന്ത് പുറത്തായത്. ഇതോടെ കനത്ത നിരാശയോടെയും ദേഷ്യത്തോടെയുമായിരുന്നു താരം തിരികെ മടങ്ങിയത്. ഡ്രെസ്സിങ് റൂമിലേക്ക് കയറുന്ന വഴിയിലുണ്ടായിരുന്ന കറുത്ത കര്‍ട്ടനില്‍ തന്‍റെ ബാറ്റ് അടിച്ച് കലിപ്പ് തീര്‍ക്കുന്ന പന്തിന്‍റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

2022 ഡിസംബര്‍ അവസാനത്തിലുണ്ടായ കാര്‍ അപകടത്തെ തുടര്‍ന്നുണ്ടായ വലിയ ഇടവേള അവസാനിപ്പിച്ചാണ് 26-കാരന്‍ ഐപിഎല്‍ 17-ാം സീസണിന് എത്തിയിരിക്കുന്നത്. എന്നാല്‍ കളിച്ച രണ്ട് മത്സരങ്ങളിലും തിളങ്ങാന്‍ റിഷഭ്‌ പന്തിന് കഴിഞ്ഞിട്ടില്ല. പഞ്ചാബ് കിങ്‌സിന് എതിരായ സീസണ്‍ ഓപ്പണറില്‍ 13 പന്തുകളില്‍ 18 റണ്‍സ് മാത്രമായിരുന്നു താരത്തിന് നേടാന്‍ കഴിഞ്ഞത്.

അതേസമയം സീസണില്‍ രണ്ടാമത്തെ ജയമാണ് സഞ്‌ജുവിന്‍റെ രാജസ്ഥാന്‍ ഡല്‍ഹി ക്യാപിറ്റല്‍സിന് എതിരെ നേടിയത്. ആദ്യ മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിനെയായിരുന്നു രാജസ്ഥാന്‍ തോല്‍പ്പിച്ചത്. ഇതോടെ നിലവിലെ പോയിന്‍റ് പട്ടികയില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന് പിന്നില്‍ രണ്ടാം സ്ഥാനത്ത് തുടരുകയാണ് രാജസ്ഥാന്‍.

ALSO READ: 'ഒട്ടും വയ്യായിരുന്നു, മൂന്ന് ദിവസം എഴുന്നേറ്റിട്ടില്ല'; ഡല്‍ഹിക്കെതിരായ മത്സരത്തിന് മുന്‍പ് ആരോഗ്യപ്രശ്‌നങ്ങള്‍ അലട്ടിയിരുന്നതായി റിയാൻ പരാഗ് - Riyan Parag Reveals He Was Sick

കളിച്ച രണ്ട് വീതം മത്സരങ്ങള്‍ നിന്നും ഇരു ടീമുകള്‍ക്കും നാല് പോയിന്‍റ് വീതമാണുള്ളത്. നെറ്റ് റണ്‍ റേറ്റിന്‍റെ അടിസ്ഥാനത്തിലാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് രാജസ്ഥാന്‍ റോയല്‍സിനെ പിന്നിലാക്കിയത്. കളിച്ച രണ്ട് മത്സരങ്ങളിലും തോല്‍വി വഴങ്ങിയ ഡല്‍ഹി ക്യാപിറ്റല്‍സ് പോയിന്‍റ് പട്ടികയില്‍ നിലവില്‍ എട്ടാമതാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.