ETV Bharat / sports

'ഒന്നിന്' തിരിച്ചടി 'രണ്ട്', സൂപ്പര്‍ സ്റ്റാറായി ഹൊസേലു; ചാമ്പ്യൻസ് ലീഗ് സെമിയില്‍ ബയേണിനെ വീഴ്‌ത്തി റയല്‍ മാഡ്രിഡ് - Real Madrid vs Bayern Result

author img

By ETV Bharat Kerala Team

Published : May 9, 2024, 7:55 AM IST

ചാമ്പ്യൻസ് ലീഗ് രണ്ടാം പാദ സെമിയില്‍ ബയേണ്‍ മ്യൂണിക്കിനെ തോല്‍പ്പിച്ച് റയല്‍ മാഡ്രിഡ് ഫൈനലില്‍.

UEFA CHAMPIONS LEAGUE  UCL SEMI FINAL  റയല്‍ മാഡ്രിഡ്  REAL MADRID VS BAYERN MUNICH
REAL MADRID VS BAYERN (Real Madrid/X)

മാഡ്രിഡ്: യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലില്‍ ബൊറൂസിയ ഡോര്‍ട്മുണ്ടിന് എതിരാളികളായി റയല്‍ മാഡ്രിഡ്. സെമി ഫൈനലിലെ രണ്ടാം പാദ മത്സരത്തില്‍ ബയേണ്‍ മ്യൂണിക്കിനെ തകര്‍ത്താണ് റയലിന്‍റെ മുന്നേറ്റം. സ്വന്തം തട്ടകമായ സാന്‍റിയാഗെ ബെര്‍ണബ്യൂവില്‍ ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷം രണ്ട് ഗോളുകള്‍ തിരിച്ചടിച്ചാണ് റയല്‍ ജയം പിടിച്ചത്.

ഹൊസേലുവിന്‍റെ ഇരട്ടഗോളുകളാണ് റയലിന് ജയമൊരുക്കിയത്. ജയത്തോടെ ഇരു പാദങ്ങളിലായി നടന്ന സെമിയില്‍ 4-3 എന്ന അഗ്രിഗേറ്റഡ് സ്കോറിനാണ് റയല്‍ കലാശപ്പോരിന് യോഗ്യത നേടിയത്. ഒന്നാം പാദ സെമി ഫൈനല്‍ പോരാട്ടത്തില്‍ ഇരു ടീമും രണ്ട് ഗോള്‍ അടിച്ച് സമനിലയില്‍ ആയിരുന്നു പിരിഞ്ഞത്.

സാന്‍റിയാഗോ ബെര്‍ണബ്യൂവിലെ രണ്ടാം പാദ സെമി ഫൈനല്‍ പോരാട്ടത്തിന്‍റെ ആദ്യ പകുതി ഗോള്‍ രഹിതമായിരുന്നു. ശക്തമായ മുന്നേറ്റങ്ങള്‍ ഇരുഭാഗത്ത് നിന്നുമുണ്ടായെങ്കിലും ഗോള്‍ മാത്രം അകന്നുനിന്നു. രണ്ടാം പകുതിയിലാണ് ബയേണ്‍ മ്യൂണിക് ആദ്യം ലീഡ് പിടിക്കുന്നത്.

മത്സരത്തിന്‍റെ 68-ാം മിനിറ്റില്‍ അല്‍ഫോൻസോ ഡേവിസായിരുന്നു ബയേണിനായി റയല്‍ വലയില്‍ പന്തെത്തിച്ചത്. ഹാരി കെയ്‌ൻ നല്‍കി പാസുമായി മൈതാനത്തിന്‍റെ ഇടതുവശത്തൂടെ റയല്‍ ബോക്‌സിനുള്ളിലേക്ക് കടന്നാണ് ഡേവിസ് നിറയൊഴിച്ചത്. ഈ ലീഡ് മത്സരത്തിന്‍റെ 88-ാം മിനിറ്റുവരെ മാത്രമായിരുന്നു അവര്‍ക്ക് കാക്കാനായത്.

മത്സരത്തിന്‍റെ 81-ാം മിനിറ്റില്‍ മധ്യനിര താരം ഫെഡെറികോ വാല്‍വെര്‍ഡെയുടെ പകരക്കാരനായിട്ടായിരുന്നു റയല്‍ പരിശീലകൻ കാര്‍ലോ ആൻസലോട്ടി ഹൊസേലുവിനെ കളത്തിലിറക്കിയത്. മൈതാനത്തിറങ്ങിയ ഏഴാം മിനിറ്റില്‍ തന്നെ താരത്തിന് പരിശീലകന്‍റെ വിശ്വാസം കാക്കാൻ സാധിച്ചു. ബയേണ്‍ ഗോള്‍ കീപ്പര്‍ മാനുവല്‍ ന്യൂയറിന് സംഭവിച്ച പിഴവ് മുതലെടുത്തുകൊണ്ടായിരുന്നു ഹൊസേലു റയലിന് സമനില ഗോള്‍ നേടിക്കൊടുത്തത്.

പിന്നാലെ, താരത്തിന്‍റെ ബൂട്ടില്‍ നിന്നും തന്നെ അവരുടെ വിജയഗോളും പിറന്നു. ഇഞ്ചുറി ടൈമില്‍ റുഡിഗറിന്‍റെ പാസില്‍ നിന്നും ഹൊസേലു ബയേണ്‍ വലയില്‍ പന്ത് എത്തിച്ചെങ്കിലും ലൈൻ റഫറി ഓഫ്‌സൈഡ് വിളിക്കുകയായിരുന്നു. എന്നാല്‍, തുടര്‍ന്ന് വാര്‍ പരിശോധനയ്‌ക്ക് ശേഷമാണ് റയലിന് ഈ ഗോള്‍ അനുവദിച്ചത്.

അതേസമയം, ഇന്നലെ നടന്ന രണ്ടാം പാദ സെമിയില്‍ പിഎസ്‌ജിയെ തോല്‍പ്പിച്ചാണ് ബൊറൂസിയ ഡോര്‍ട്‌മുണ്ട് ഫൈനലില്‍ കടന്നത്. ഇരു പാദങ്ങളിലായി 2-0 എന്ന അഗ്രിഗേറ്റഡ് സ്കോറിനായിരുന്നു ജര്‍മൻ ക്ലബിന്‍റെ മുന്നേറ്റം. ജൂണ്‍ രണ്ടിന് വെംബ്ലി സ്റ്റേഡിയത്തിലാണ് റയല്‍-ഡോര്‍ട്‌മുണ്ട് ഫൈനല്‍.

Also Read : ചാമ്പ്യൻസ് ലീഗില്‍ പിഎസ്‌ജിയ്‌ക്ക് 'ജര്‍മൻ ലോക്ക്'; ഫ്രഞ്ച് ക്ലബിനെ തകര്‍ത്ത് ബൊറൂസിയ ഡോര്‍ട്‌മുണ്ട് ഫൈനലില്‍ - PSG Vs Borussia Dortmund Result

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.