ETV Bharat / sports

റയലിന് കഷ്‌ട കാലമോ..? ചാമ്പ്യന്‍സ് ലീഗില്‍ എസി മിലാനോടും തോറ്റു, സിറ്റിയും തകര്‍ന്നുവീണു - UEFA CHAMPIONS LEAGUE

ലാലിഗയിൽ ബാഴ്‌സലോണയുമായി തോറ്റതിന്‍റെ ക്ഷീണം മാറും മുൻപാണ് റയല്‍ വീണ്ടും വീണത്

യുവേഫ ചാംപ്യൻസ് ലീഗ്  എസി മിലാനോട് റയൽ തോറ്റു  മാഞ്ചസ്റ്റർ സിറ്റി  ലിവർപൂൾ
മാഞ്ചസ്റ്റർ സിറ്റി vs സ്‌പോർടിങ് (IANS)
author img

By ETV Bharat Sports Team

Published : Nov 6, 2024, 12:27 PM IST

യുവേഫ ചാംപ്യൻസ് ലീഗിൽ ഇന്നലെ നടന്ന മത്സരങ്ങളില്‍ തകര്‍ന്നുവീണ് വമ്പൻമാർ. സാന്‍റിയാഗോ ബെർണബ്യൂവിൽ നടന്ന മത്സരത്തിൽ ഇറ്റാലിയൻ വമ്പൻമാരായ എ.സി മിലാനോട് റയൽ മാഡ്രിഡിനെ അടിയറവ് പറഞ്ഞു. 3-1 എന്ന സ്‌കോറിനായിരുന്നു റയല്‍ വീണത്. ലാലിഗയിൽ ബാഴ്‌സലോണയിൽനിന്നേറ്റ തോൽവിയുടെ ക്ഷീണം മാറും മുൻപാണ് റയലിന് വീണ്ടും കഷ്‌ടകാലമായത്.

മത്സരത്തിൽ പകുതിയിലേറെയും പന്ത് റയലിന്‍റെ കൈവശമായിരുന്നു. എന്നാൽ നിർണായക സമയത്ത് ഗോളടിക്കാന്‍ ടീമിന് കഴിഞ്ഞില്ല. റയൽ മിലാന്‍റെ ഗോൾ വല ലക്ഷ്യമാക്കി 23 ഷോട്ടുകളായിരുന്നു തൊടുത്തത്. 10 എണ്ണം ഷോട്ട് ഓൺ ടാർഗറ്റാവുകയും ചെയ്തു. 12–ാം മിനുറ്റിൽ മാലിക് തിയാവ് മിലാന് വേണ്ടി ആദ്യ ഗോൾ നേടി ലീഡ് സ്വന്തമാക്കി.

എന്നാല്‍ ഒരു ഗോൾ വഴങ്ങിയതോടെ സമനിലക്കായി റയൽ പ്രതിരോധം ശക്തമാക്കി പൊരുതിക്കളിച്ചു. പിന്നാലെ മുൻ റയൽ താരം കൂടിയായ അൽവാരോ മൊറാട്ട (39–ാം മിനിറ്റ്), ടിജ്ജാനി റെയിൻഡേഴ്സ് (73–ാം മിനിറ്റ്) എന്നിവരും മിലാന് വേണ്ടി ലക്ഷ്യം കണ്ടു. റയലിന്‍റെ ആശ്വാസ ഗോൾ വിനീസ്യൂസ് ജൂനിയർ 23–ാം മിനിറ്റിൽ പെനൽറ്റിയിൽനിന്ന് സ്വന്തമാക്കി. നാലു മത്സരത്തിൽനിന്ന് ആറു പോയിന്‍റുമായി റയൽ പട്ടികയിൽ 17–ാം സ്ഥാനത്താണ്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

റയലിന്‍റെ തോൽവി ഹോം ഗ്രൗണ്ടിലായിരുന്നെങ്കില്‍ എതിരാളികളുടെ തട്ടകത്തിലാണ് മാഞ്ചസ്റ്റർ സിറ്റി തോൽവി വഴങ്ങിയത്. പോർച്ചുഗീസ് ക്ലബായ സ്‌പോർടിങ് സിറ്റിയെ തരിപ്പണമാക്കി. 4-1 എന്ന സ്‌കോറിനായിരുന്നു സിറ്റിയുടെ പരാജയം. വിക്ടർ ഗ്യോകേഴ്‌സിന്‍റെ ഹാട്രിക്കിന്‍റെ കരുത്തിലായിരുന്നു സ്‌പോർടിങ്ങിന്‍റെ ജയം. 38,49–പെനൽറ്റി, 80–പെനൽറ്റി മിനിറ്റുകളിലായാണ് താരം ഹാട്രിക് തികച്ചത്.

46–ാം മിനുട്ടിൽ മാക്‌സ്മിലിയാനോ അറൂഹോയും സ്‌പോർടിങ്ങിനായി ഗോൾ നേടി. നാലാം മിനുട്ടിൽ ഫിൽ ഫോഡനിലൂടെ സിറ്റിയായിരുന്നു ആദ്യം ഗോൾ നേടിയതെങ്കിലും പിന്നീട് അവർക്ക് മത്സരത്തിലേക്ക് എത്താന്‍ കഴിഞ്ഞില്ല. നാലു മത്സരത്തിൽനിന്ന് ഏഴു പോയിന്‍റുമായി സിറ്റി പട്ടികയിൽ ആറാം സ്ഥാനത്താണ്. മറ്റു മത്സരങ്ങളില്‍ ഇംഗ്ലിഷ് വമ്പൻമാരായ ലിവർപൂൾ ബയെർ ലെവർക്യൂസനെ 4–0ന് തോൽപ്പിച്ചു.

യുവേഫ ചാംപ്യൻസ് ലീഗ്  എസി മിലാനോട് റയൽ തോറ്റു  മാഞ്ചസ്റ്റർ സിറ്റി  ലിവർപൂൾ
എ.സി മിലാന്‍ vs റയൽ മാഡ്രിഡ് (IANS)

പിഎസ്‌വി ജിറോണയെയും ഡാനൈമോ സാഗ്രെബ് സ്ലോവൻ ബ്രാട്ടിസ്ലാവയെയും മൊണാക്കോ ബോലോഗ്‌നയെയും ബൊറൂസിയ ഡോർട്മുണ്ട് സ്റ്റേൺ ഗ്രാസിനെയും സെൽറ്റിക് ആർബി ലെയ്പ്സിഗിനെയും പരാജയപ്പെടുത്തിയപ്പോള്‍ലീൽ – യുവെന്‍റസ് മത്സരം സമനിലയിൽ കലാശിച്ചു.

Also Read: മലേഷ്യയ്‌ക്കെതിരായ ഫിഫ സൗഹൃദ മത്സരം; ഇന്ത്യന്‍ സ്‌ക്വാഡില്‍ രണ്ട് മലയാളി താരങ്ങളും

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.