ETV Bharat / sports

ചിന്നസ്വാമിയില്‍ ആര്‍സിബിയ്‌ക്ക് ഇന്ന് 'അഗ്നിപരീക്ഷ'; എതിരാളികളായി സണ്‍റൈസേഴ്‌സ് ഹൈദരാബാദ് - RCB vs SRH MATCH PREVIEW

author img

By ETV Bharat Kerala Team

Published : Apr 15, 2024, 12:55 PM IST

ഐപിഎല്‍ പതിനേഴാം പതിപ്പിലെ 30-ാം മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ നേരിടും.

IPL 2024  VIRAT KOHLI  ആര്‍സിബി ഹൈദരാബാദ്  ROYAL CHALLENGERS BENGALURU
RCB VS SRH MATCH PREVIEW

ബെംഗളൂരു: ഇന്ത്യൻ പ്രീമിയര്‍ ലീഗില്‍ തുടര്‍തോല്‍വികളില്‍ നിന്നും മോചനം തേടി റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു ഇന്ന് വീണ്ടും കളത്തിലിറങ്ങും. ഹാട്രിക് ജയം ലക്ഷ്യമിട്ടെത്തുന്ന സണ്‍റൈസേഴ്‌സ് ഹൈദരാബാദാണ് ആര്‍സിബിയുടെ എതിരാളികള്‍. എം ചിന്നസ്വാമി സ്റ്റേഡിയത്തില്‍ രാത്രി ഏഴരയ്‌ക്കാണ് മത്സരം ആരംഭിക്കുന്നത്.

ബൗളര്‍മാരുടെ ശവപറമ്പ് എന്ന വിശേഷണമുള്ള ഇടമാണ് ചിന്നസ്വാമി സ്റ്റേഡിയം. അവിടെ, സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്‍റെ വമ്പനടിക്കാരായ താരങ്ങള്‍ക്കെതിരെ ആര്‍സിബിയുടെ ബൗളര്‍മാര്‍ എങ്ങനെ പന്തെറിയുമെന്ന് കണ്ടറിയണം. ട്രാവിസ് ഹെഡ്, അഭിഷേക് ശര്‍മ, ഹെൻറിച്ച് ക്ലാസൻ എന്നിവരെല്ലാം ഇന്ന് ആര്‍സിബിയ്‌ക്ക് തലവേദനയാകുമെന്ന് ഉറപ്പാണ്.

എന്നാല്‍, മറുവശത്ത് വിരാട് കോലി മാത്രമാണ് ആര്‍സിബിക്കായി സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്‌ചവെയ്‌ക്കുന്നത്. ക്യാപ്‌റ്റൻ ഫാഫ് ഡുപ്ലെസിസ് താളം കണ്ടെത്തിയത് ടീമിന് ആശ്വാസമാണ്. എന്നാല്‍, കഴിഞ്ഞ കളിയില്‍ നടത്തിയ പ്രകടനം ഫാഫ് നടത്തിയില്ലെങ്കില്‍ സ്വന്തം ഗ്രൗണ്ടില്‍ വീണ്ടും ആര്‍സിബിയ്‌ക്ക് തിരിച്ചടിയേല്‍ക്കേണ്ടി വരും.

അവസാന ഓവറുകളില്‍ ഹെൻറിച്ച് ക്ലാസൻ ഹൈദരാബാദിനായി ചെയ്യുന്ന ജോലി ആര്‍സിബിക്കായി ദിനേശ് കാര്‍ത്തിക് വേണം ചെയ്യേണ്ടത്. കഴിഞ്ഞ മത്സരത്തില്‍ മുംബൈ ഇന്ത്യൻസിനെതിരെ ബാറ്റുകൊണ്ട് മികച്ച പ്രകടനം നടത്താൻ കാര്‍ത്തിക്കാനായിരുന്നു. ഇന്ന്, ഹൈദരാബാദിനെതിരെയും കാര്‍ത്തിക്കിന്‍റെ ഭാഗത്ത് നിന്നും ഇത്തരത്തിലൊരു പ്രകടനത്തിനാണ് ആരാധകരും കാത്തിരിക്കുന്നത്.

ബൗളിങ്ങില്‍ നായകൻ പാറ്റ് കമ്മിൻസ് തന്നെയാണ് ഹൈദരാബാദിന്‍റെ വജ്രായുധം. കഴിഞ്ഞ മത്സരങ്ങളിലെല്ലാം തന്‍റെ ഡ്യൂട്ടി കൃത്യമായി നിര്‍വഹിക്കാൻ താരത്തിനായി. കമ്മിൻസിനൊപ്പം ഭുവനേശ്വര്‍ കുമാറും ജയദേവ് ഉനദ്ഘട്ടും നടരാജനുമെല്ലാം നല്ലതുപോലെ പന്തെറിയുന്നതും അവര്‍ക്ക് ആശ്വാസമാണ്.

മറുവശത്ത്, പ്രധാനിയെന്ന വിശേഷണം നല്‍കാൻ ഒരു ബൗളര്‍ ആര്‍സിബി നിരയില്‍ ഇല്ല. മുഹമ്മദ് സിറാജ് ഉള്‍പ്പടെയുള്ള താരങ്ങള്‍ അടി വാങ്ങാൻ മത്സരിക്കുകയാണ്. യാഷ് ദയാല്‍ മാത്രമാണ് സീസണില്‍ ഇതുവരെ ആര്‍സിബിക്കായി അല്‍പ്പമെങ്കിലും ഭേദപ്പെട്ട പ്രകടനം കാഴ്‌ചവച്ചത്.

Also Read : 'യുവ വിക്കറ്റ് കീപ്പര്‍ ബാറ്ററുടെ 3 സിക്‌സ്, ബേബി മലിംഗയുടെ ബൗളിങ്...'; ജയത്തിന്‍റെ 'ക്രെഡിറ്റ്' ധോണിയ്‌ക്കും പതിരണയ്‌ക്കുമെന്ന് സിഎസ്‌കെ നായകൻ - Ruturaj Gaikwad Praised MS Dhoni

ആര്‍സിബി സാധ്യത ടീം: ഫാഫ് ഡുപ്ലെസിസ് (ക്യാപ്‌റ്റൻ), വിരാട് കോലി, വില്‍ ജാക്‌സ്, ഗ്ലെൻ മാക്‌സ്‌വെല്‍/കാമറൂണ്‍ ഗ്രീൻ, രജത് പടിദാര്‍, മഹിപാല്‍ ലോംറോര്‍, ദിനേശ് കാര്‍ത്തിക്ക് (വിക്കറ്റ് കീപ്പര്‍), സൗരവ് ചൗഹാൻ, ആകാശ് ദീപ്, മുഹമ്മദ് സിറാജ്, റീസ് ടോപ്ലി, വിജയകുമാര്‍ വൈശാഖ്.

സണ്‍റൈസേഷ്‌സ് ഹൈദരാബാദ് സാധ്യത ടീം: ട്രാവിസ് ഹെഡ്, അഭിഷേക് ശര്‍മ, എയ്‌ഡൻ മാര്‍ക്രം, രാഹുല്‍ തൃപാഠി, ഹെൻറിച്ച് ക്ലാസൻ, അബ്‌ദുല്‍ സമദ്, പാറ്റ് കമ്മിൻസ്, ഭുവനേശ്വര്‍ കുമാര്‍, ജയദേവ് ഉനദ്ഘട്ട്, ടി നടരാജൻ.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.