ഹൈദരാബാദ്: ഇന്ത്യ ഇംഗ്ലണ്ട് ഒന്നാം ക്രിക്കറ്റ് ടെസ്റ്റ് മത്സരത്തില്‍ ഡിആര്‍എസ് വിവാദം (India vs England 1st Test DRS Controversy). ഇന്ത്യന്‍ ടോപ് സ്കോറര്‍ രവീന്ദ്ര ജഡേജയുടെ വിക്കറ്റാണ് വിവാദത്തിലായിരിക്കുന്നത് (Ravindra Jadeja Wicket Controversy). മത്സരത്തിന്‍റെ മൂന്നാം ദിവസമായ ഇന്ന് ജോ റൂട്ടിന്‍റെ ഓവറിലാണ് 87 റണ്‍സ് നേടിയ ജഡേജ പുറത്തായത്.
-
The worst DRS review when 3rd umpire can't make out whether it is bat or pad first for snickometer, benefit of doubt should be to batsman, followed by 2 umpires call on that Jadeja dismissal #INDvsENG
— Akhil Chaturvedi (@Akhil_C) January 27, 2024 " class="align-text-top noRightClick twitterSection" data="
">The worst DRS review when 3rd umpire can't make out whether it is bat or pad first for snickometer, benefit of doubt should be to batsman, followed by 2 umpires call on that Jadeja dismissal #INDvsENG
— Akhil Chaturvedi (@Akhil_C) January 27, 2024The worst DRS review when 3rd umpire can't make out whether it is bat or pad first for snickometer, benefit of doubt should be to batsman, followed by 2 umpires call on that Jadeja dismissal #INDvsENG
— Akhil Chaturvedi (@Akhil_C) January 27, 2024
എല്‍ബിഡബ്ല്യുവില്‍ കുരുങ്ങിയാണ് താരം പുറത്തായത്. ഇംഗ്ലണ്ട് താരങ്ങളുടെ അപ്പീലിന് ഫീല്‍ഡ് അമ്പയര്‍ ആദ്യം തന്നെ ഔട്ട് വിധിച്ചിരുന്നു. ഇത് ചോദ്യം ചെയ്‌താണ് ജഡേജ ഡിആര്‍എസ് പരിശോധനയ്‌ക്ക് തയ്യാറായത്.
-
#IndvEng Jadeja given OUT LBW on 87.
— Anurag Sinha (@anuragsinha1992) January 27, 2024 " class="align-text-top noRightClick twitterSection" data="
DRS also ruled it OUT.. IND 436/8 pic.twitter.com/oP1OFgtqjm
">#IndvEng Jadeja given OUT LBW on 87.
— Anurag Sinha (@anuragsinha1992) January 27, 2024
DRS also ruled it OUT.. IND 436/8 pic.twitter.com/oP1OFgtqjm#IndvEng Jadeja given OUT LBW on 87.
— Anurag Sinha (@anuragsinha1992) January 27, 2024
DRS also ruled it OUT.. IND 436/8 pic.twitter.com/oP1OFgtqjm
ജോ റൂട്ടിനെതിരെ ഡിഫന്‍സീവ് ഷോട്ട് കളിക്കാനുള്ള ശ്രമത്തിനിടെയായിരുന്നു ജഡേജ വിക്കറ്റിന് മുന്നില്‍ കുരുങ്ങിയത്. ഡിആര്‍എസ് പരിശോധനയില്‍ റൂട്ട് എറിഞ്ഞ ബോള്‍ ജഡേജയുടെ ബാറ്റിലും പാഡിലും ഒരുമിച്ച് തട്ടുന്നതായിട്ടായിരുന്നു കാണിച്ചത്. അള്‍ട്രാ എഡ്‌ജ് പരിശോധനയിലും പന്ത് ബാറ്റില്‍ ഉരസിയെന്നത് വ്യക്തമായിരുന്നു.
ഇതിന് പിന്നാലെയാണ് അമ്പയര്‍ ബൗളര്‍ക്ക് അനുകൂലമായ തീരുമാനം മത്സരത്തില്‍ സ്വീകരിച്ചത്. അമ്പയറുടെ ഈ തീരുമാനം ആരാധകരെയും ചൊടിപ്പിച്ചിട്ടുണ്ട്. ഡിആര്‍എസ് പരിശോധനയുടെ ചിത്രങ്ങള്‍ ഉള്‍പ്പടെ പങ്കുവെച്ചുകൊണ്ടാണ് ആരാധകര്‍ വിഷയത്തില്‍ വിമര്‍ശനം ഉന്നയിക്കുന്നത് (Ravindra Jadeja DRS Controversy).
അതേസമയം, ഇക്കാര്യത്തില്‍ വിശദീകരണവുമായി മത്സരത്തിന്‍റെ ഇടവേള സമയത്ത് മുന്‍ താരവും കമന്‍റേറ്ററുമായ രവി ശാസ്‌ത്രി രംഗത്തെത്തിയിരുന്നു. ഡിആര്‍എസ് പരിശോധനയ്‌ക്ക് ശേഷം മത്സരത്തില്‍ അമ്പയര്‍ എടുത്ത തീരുമാനം ശരിയാണെന്നാണ് രവി ശാസ്‌ത്രി പറഞ്ഞത്. ഓണ്‍ഫീല്‍ഡ് അമ്പയറുടെ തീരുമാനം പരിഗണിച്ചാണ് ഇവിടെ ഇംഗ്ലണ്ടിന് ആനുകൂല്യം ലഭിച്ചതെന്ന് ശാസ്‌ത്രി വ്യക്തമാക്കുകയായിരുന്നു.
ടോപ് സ്കോററായ ജഡേജ പുറത്തായതോടെ കൂടുതല്‍ റണ്‍സൊന്നും സ്കോര്‍ ബോര്‍ഡിലേക്ക് കൂട്ടിച്ചേര്‍ക്കാന്‍ ഇന്ത്യയ്‌ക്ക് സാധിച്ചിരുന്നില്ല. 190 റണ്‍സിന്‍റെ ഒന്നാം ഇന്നിങ്‌സ് ലീഡാണ് ഇന്ത്യ സ്വന്തമാക്കിയത്. 421-7 എന്ന നിലയില്‍ ഇന്ന് ബാറ്റിങ് തുടങ്ങിയ ഇന്ത്യ 436 റണ്‍സില്‍ പുറത്താകുകയായിരുന്നു.
ജോ റൂട്ട് മത്സരത്തില്‍ ഇംഗ്ലണ്ടിന് വേണ്ടി നാല് വിക്കറ്റാണ് വീഴ്‌ത്തിയത്. രേഹന്‍ അഹമ്മദ്, ടോം ഹാര്‍ട്‌ലി എന്നിവര്‍ രണ്ട് വീതം വിക്കറ്റുകളും മത്സരത്തില്‍ നേടിയിരുന്നു. അതേസമയം, ഒന്നാം ഇന്നിങ്‌സില്‍ ജഡേജയ്‌ക്ക് പുറമെ യശസ്വി ജയ്സ്വാള്‍ (80), കെഎല്‍ രാഹുല്‍ (86) എന്നിവരും അര്‍ധസെഞ്ച്വറി നേടി.
Also Read : ബൗളിങ് 'ജോ'റാക്കി റൂട്ട്, മൂന്നാം ദിനം രാവിലെ തന്നെ ഇന്ത്യ വീണു; ഒന്നാം ഇന്നിങ്‌സില്‍ മികച്ച ലീഡ്