മുംബൈ: ഇംഗ്ലീഷ് സ്റ്റാര്‍ ബാറ്റര്‍ ജോസ് ബട്‌ലര്‍, ഇന്ത്യൻ സ്പിന്നര്‍ യുസ്‌വേന്ദ്ര ചാഹല്‍ എന്നിവരെ റിലീസ് ചെയ്‌ത് രാജസ്ഥാൻ റോയല്‍സ്. ക്യാപ്‌റ്റൻ സഞ്ജു സാംസണ്‍ ഉള്‍പ്പടെ ആറ് പേരെയാണ് ടീം നിലനിര്‍ത്തിയത്. ജോസ് ബട്‌ലറെ കൈവിട്ട് വിൻഡീസ് ബാറ്റര്‍ ഷിംറോണ്‍ ഹെറ്റ്‌മെയറെ 11 കോടിക്കാണ് രാജസ്ഥാൻ നിലനിര്‍ത്തിയത്.
സഞ്ജു സാംസണ്‍, യശസ്വി ജയ്‌സ്വാള്‍ എന്നിവര്‍ക്ക് 18 കോടിയും റിയാന്‍ പരാഗ്, ധ്രുവ് ജുറല്‍ എന്നിവരെ 14 കോടിക്കുമാണ് രാജസ്ഥാൻ നിലനിര്‍ത്തിയത്. അണ്‍ക്യാപ്‌ഡ് താരമായി സന്ദീപ് ശര്‍മയെ നാല് കോടിക്കാണ് ടീം നിലനിര്‍ത്തിയിരിക്കുന്നത്. വെറ്ററൻ സ്‌പിന്നര്‍ രവിചന്ദ്രൻ അശ്വിൻ, കിവീസ് പേസര്‍ ട്രെന്‍റ് ബോള്‍ട്ട് എന്നിവരാണ് രാജസ്ഥാൻ ഒഴിവാക്കിയ മറ്റ് പ്രമുഖര്‍.
Captain of Rajasthan. King of Kerala. Our’s then. OuRR’s now. 👑💗 pic.twitter.com/hotvuw0lWS
— Rajasthan Royals (@rajasthanroyals) October 31, 2024
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ആറ് താരങ്ങളെ നിലനിര്‍ത്തിയതുകൊണ്ട് തന്നെ മെഗാ താരലേലത്തില്‍ ആര്‍ടിഎം ഓപ്‌ഷൻ രാജസ്ഥാന് ഉപയോഗിക്കാൻ സാധിക്കില്ല. 41 കോടിയാണ് അവരുടെ പഴ്‌സില്‍ ഇനി ബാക്കിയുള്ള തുക.
Your Retained Royals. Ready to #HallaBol! 🔥💗 pic.twitter.com/ae4yo0DMRa
— Rajasthan Royals (@rajasthanroyals) October 31, 2024
കഴിഞ്ഞ അഞ്ച് വര്‍ഷമായി ഇന്ത്യയ്‌ക്ക് വേണ്ടി കളിക്കാത്തതിനാലാണ് സന്ദീപ് ശര്‍മയെ അണ്‍ക്യാപ്‌ഡ് താരമായി നിലനിര്‍ത്താൻ രാജസ്ഥാന് സാധിച്ചത്. 2023ലെ താരലേലത്തില്‍ അണ്‍സോള്‍ഡായ സന്ദീപിനെ പിന്നീട് 50 ലക്ഷം മുടക്കിയാണ് രാജസ്ഥാൻ ടീമിലേക്ക് എത്തിച്ചത്. കഴിഞ്ഞ സീസണില്‍ 13 വിക്കറ്റെടുത്ത് ടീമിനായി തിളങ്ങാനും താരത്തിനായിരുന്നു.
Happy Diwali 🪔 pic.twitter.com/dQkDCYGRXv
— Rajasthan Royals (@rajasthanroyals) October 31, 2024
രാജസ്ഥാൻ റോയല്‍സ് റിലീസ് ചെയ്‌ത താരങ്ങള്‍: ടോം കോഹ്‌ലർ-കാഡ്‌മോർ, റോവ്‌മാൻ പവൽ, രവിചന്ദ്രൻ അശ്വിൻ, ട്രെൻ്റ് ബോൾട്ട്, ആവേശ് ഖാൻ, യുസ്‌വേന്ദ്ര ചാഹൽ, നാന്ദ്രെ ബർഗർ, ശുഭം ദുബെ, ഡോണോവൻ ഫെരേര, തനുഷ് കോട്ടിയൻ, കുൽദീപ് സെൻ, കേശവ് മഹാരാജ്, അബിദ് മുഷ്‌താഖ്, നവദീപ് സൈനി, കുനാല്‍ സിങ് റാത്തോഡ്.
Also Read : അഭ്യൂഹങ്ങള്‍ക്ക് വിരാമം, രോഹിത്ത് മുംബൈയില്‍ തുടരും; ഇഷാൻ കിഷൻ ലേലത്തിന്