കാൺപൂര്‍: ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള പരമ്പരയിലെ രണ്ടാം മത്സരത്തെ മഴ തടസപ്പെടുത്തി. ബംഗ്ലാദേശ് രണ്ടാം സെഷന്‍ ബാറ്റിങ് ആരംഭിച്ചതിന് പിന്നാലെയാണ് മഴയെത്തിയത്. ഇതോടെ മത്സരം നിര്‍ത്തിവയ്‌ക്കാന്‍ അമ്പയര്‍മാര്‍ പറയുകയായിരുന്നു. നേരത്തെ മത്സരം തുടങ്ങി ഒന്നര മണിക്കൂറിന് ശേഷം മഴ പെയ്‌തതോടെ കളി നിർത്തിവച്ചിരുന്നു. പിന്നാലെ കളിക്കാൻ കഴിയാതെ വന്നതോടെ ഇന്നത്തെ കളി നിര്‍ത്തിവച്ചു.
ക്രീസില്‍ നിലവില്‍ 40 റണ്‍സുമായി മോമിനുല്‍ ഹഖും ആറു റണ്‍സുമായി മുഷ്‌ഫിഖുര്‍ റഹീമുമാണ്. മൂന്ന് വിക്കറ്റ് നഷ്‌ടത്തില്‍ 107 റണ്‍സെന്ന നിലയിലാണ് ബംഗ്ലാദേശ്. സാക്കിര്‍ ഹസന്‍ (0), ഷദ്‌മാന്‍ ഇസ്ലാം (24), നായകന്‍ നജ്‌മുല്‍ ഹുസൈന്‍ ഷാന്‍റോ (31) എന്നിവരാണ് പുറത്തായത്. ആകാശ് ദീപ് രണ്ട് വിക്കറ്റും അശ്വന്‍ ഒരു വിക്കറ്റും നേടി. നേരത്തെ ടോസ് നേടിയ ഇന്ത്യ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു.
മത്സരത്തിന്‍റെ ആദ്യ നാല് ദിവസത്തെ കാലാവസ്ഥാ പ്രവചനം കാൺപൂരിൽ നിരാശാജനകമാണ്. അക്യുവെതര്‍ റിപ്പോർട്ട് അനുസരിച്ച് സെപ്റ്റംബർ 27 ന് ആദ്യ ദിവസം മഴ പെയ്യാൻ 93 ശതമാനം സാധ്യതയുണ്ട്. കൂടാതെ ദിവസം മുഴുവൻ ഇടിമിന്നലുണ്ടാകുമെന്ന് പ്രവചിക്കപ്പെട്ടിട്ടുണ്ട്. രണ്ടാം ദിവസവും സ്ഥിതിയിൽ കാര്യമായ പുരോഗതി ഉണ്ടാകില്ല, മഴ പെയ്യാൻ 80 ശതമാനമാണ് സാധ്യത. മൂന്നാം ദിവസം 65 ശതമാനം മഴയ്ക്കും നാലാം ദിവസം ശതമാനം മഴയ്ക്കും സാധ്യതയുണ്ട്. അവസാന ദിവസം 5 ശതമാനം മാത്രമായി കുറയും.
Also Read: ഗംഭീറിന് പകരക്കാരനെ പ്രഖ്യാപിച്ച് കൊല്‍ക്കത്ത, ഞെട്ടി സിഎസ്‌കെ ആരാധകര്‍ - IPL 2025 KKR