ETV Bharat / sports

പടിക്കെട്ടിലിരുന്ന് കരഞ്ഞ് രാഹുല്‍ ത്രിപാഠി; ഹൃദയഭേദകമെന്ന് ആരാധകര്‍ - Rahul Tripathi run out - RAHUL TRIPATHI RUN OUT

ഐപിഎല്ലില്‍ കൊല്‍ക്കത്തയ്‌ക്കെതിരായ മത്സരത്തില്‍ റണ്ണൗട്ടായതിന് ശേഷമുള്ള രാഹുല്‍ ത്രിപാഠിയുടെ ചിത്രം വൈറല്‍.

SUNRISERS HYDERABAD  KOLKATA KNIGHT RIDERS  രാഹുല്‍ ത്രിപാഠി  സണ്‍റൈസേഴ്‌സ് ഹൈദരാബാദ്
RAHUL TRIPATHI (X (Screengrab))
author img

By ETV Bharat Kerala Team

Published : May 22, 2024, 12:57 PM IST

അഹമ്മദാബാദ് : ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്‍റെ 17-ാം സീസണിലെ ആദ്യ ക്വാളിഫയറില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് തോല്‍വി വഴങ്ങിയിരുന്നു. നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ കൊല്‍ക്കത്തയോട് എട്ട് വിക്കറ്റിനായിരുന്നു ഹൈദരാബാദ് തോല്‍വി സമ്മതിച്ചത്. മത്സരത്തില്‍ ടോസ് ജയിച്ച് ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ പാറ്റ് കമ്മിന്‍സിന്‍റെ സംഘത്തിന് തൊട്ടതെല്ലാം പിഴയ്‌ക്കുന്ന കാഴ്‌ചയാണ് കാണാന്‍ കഴിഞ്ഞത്.

പവര്‍പ്ലേ പൂര്‍ത്തിയാകും മുമ്പ് നാല് വിക്കറ്റുകളായിരുന്നു ടീമിന് നഷ്‌ടമായത്. പിന്നീട് ഹൈദരാബാദിന് പ്രതീക്ഷ നല്‍കിയ പ്രകടനം നടത്തിയത് രാഹുല്‍ ത്രിപാഠി- ഹെൻറിച്ച് ക്ലാസന്‍ സഖ്യമാണ്. ക്ലാസനെ വീഴ്‌ത്തിയാണ് 62 റണ്‍സ് കൂട്ടിചേര്‍ത്ത സഖ്യം കൊല്‍ക്കത്ത പൊളിച്ചത്. പിന്നീട് ഒരറ്റത്ത് റണ്‍സ് ഉയര്‍ത്താനായിരുന്നു രാഹുല്‍ ത്രിപാഠി ശ്രമിച്ചത്.

മികച്ച രീതിയില്‍ കളിക്കവെ താരം ഏറെ നിര്‍ഭാഗ്യകരമായി റണ്ണൗട്ടാകുന്നതാണ് പിന്നീട് കാണാന്‍ കഴിഞ്ഞത്. 35 പന്തില്‍ ഏഴ്‌ ബൗണ്ടറികളും ഒരു സിക്‌സറും സഹിതം 55 റണ്‍സ്‌ എടുത്തായിരുന്നു ത്രിപാഠിയുടെ മടക്കം. മത്സരത്തിലെ വഴിത്തിരിവായിരുന്നു താരത്തിന്‍റെ പുറത്താവല്‍. കനത്ത നിരാശയോടെ ഗ്രൗണ്ട് വിട്ട ത്രിപാഠി കണ്ണീരോടെ ഡ്രസിങ് റൂമിലേക്കുള്ള പടിയില്‍ ഇരിക്കുന്നതിന്‍റെ ദൃശ്യം വൈറലാണ്.

ഹൃദയം തകര്‍ക്കുന്ന കാഴ്‌ചയാണെന്നാണ് ആരാധകര്‍ ഇതിനോട് പ്രതികരിക്കുന്നത്. അതേസമയം ടോസ് നേടി ആദ്യം ബാറ്റ് ചെയ്‌ത ഹൈബദാരാബാദ് 19.3 ഓവറില്‍ 159 റണ്‍സിന് ഓള്‍ഔട്ടായിരുന്നു. അര്‍ധ സെഞ്ചുറി നേടിയ ത്രിപാഠിയെക്കൂടാതെ ഹെൻറിച്ച് ക്ലാസന്‍ (32), പാറ്റ് കമ്മിന്‍സ് (30) എന്നിവരാണ് ഭേദപ്പെട്ട പ്രകടനം നടത്തിയ മറ്റ് താരങ്ങള്‍. കൊല്‍ക്കത്തയ്‌ക്കായി മിച്ചല്‍ സ്റ്റാര്‍ക്ക് മൂന്ന് വിക്കറ്റുകള്‍ നേടി.

ALSO READ: 'ഞാനൊരു ബോളിവുഡ് നടനല്ല, ക്രിക്കറ്ററാണ്' ; 'കലിപ്പന്‍' വിമര്‍ശനങ്ങളില്‍ മറുപടി നല്‍കി ഗൗതം ഗംഭീര്‍ - Gautam Gambhir On His Aggression

വരുണ്‍ ചക്രവര്‍ത്തി രണ്ട് വിക്കറ്റുകളും വീഴ്‌ത്തി. ലക്ഷ്യം പിന്തുടര്‍ന്ന കൊല്‍ക്കത്ത 13.4 ഓവറില്‍ രണ്ട് വിക്കറ്റിന് 164 റണ്‍സ് നേടിയാണ് വിജയം ഇറപ്പിച്ചത്. ശ്രേയസ് അയ്യര്‍ (24 പന്തില്‍ 58), വെങ്കടേഷ് അയ്യര്‍ (28 പന്തില്‍ 51) എന്നിവരുടെ അപരാജിത അര്‍ധ സെഞ്ചുറി ടീമിന് മുതല്‍ക്കൂട്ടായി. തോല്‍വി വഴങ്ങിയെങ്കിലും ടൂര്‍ണമെന്‍റിന്‍റെ ഫൈനലില്‍ എത്താന്‍ ഹൈദരാബാദിന് ഒരു അവസരം കൂടിയുണ്ട്. റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു- രാജസ്ഥാന്‍ റോയല്‍സ് എലിമിനേറ്റര്‍ വിജയിച്ചെത്തുന്നവരെ രണ്ടാം ക്വാളിഫയറില്‍ ഹൈദരാബാദിന് നേരിടാം. വിജയിച്ചാല്‍ ടീമിന് ഫൈനലിലേക്ക് എത്താം.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.