അനന്ത്‌നാഗ് (ജമ്മു കശ്‌മീർ): രാജ്യം മുഴുവൻ ഭരിക്കുന്നത് ആറോ എട്ടോ പേരാണെന്നും എല്ലാ വ്യവസായങ്ങളും രാജ്യത്തെ മൂന്നോ നാലോ ആളുകള്‍ക്ക് മാത്രമാണ് നല്‍കിയതെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. അമിത് ഷായുടെ മകൻ ക്രിക്കറ്റ് ബാറ്റ് എടുത്തിട്ടില്ല, പക്ഷേ അദ്ദേഹം ക്രിക്കറ്റിന്‍റെ ചുമതലക്കാരനായെന്ന് രാഹുല്‍ പറഞ്ഞു. ജയ് ഷായുടെ പേര് പറയാതെയാണ് രാഹുൽ ഗാന്ധി പരിഹസിച്ചത്. കശ്‌മീരിലെ അനന്ത്‌നാഗിൽ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
सारे बिजनेस देश के 3-4 लोगों को ही मिलते हैं।
— Congress (@INCIndia) September 4, 2024
अमित शाह के बेटे ने कभी क्रिकेट बैट नहीं उठाया, वो क्रिकेट का इंचार्ज बन गया है।
: नेता विपक्ष श्री @RahulGandhi
📍 अनंतनाग, जम्मू-कश्मीर pic.twitter.com/wUylZ7QSul
കഴിഞ്ഞയാഴ്‌ച ബിസിസിഐ സെക്രട്ടറിയായ ജയ് ഷാ ഐസിസി ചെയർമാനായി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. ഗ്രെഗ് ബാർക്ലേയ്ക്ക് പകരക്കാരനായി ഡിസംബർ ഒന്നിന് ജയ് ഷാ ചുമതലയേല്‍ക്കും. ഐസിസിയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ചെയർമാനായിരിക്കും ഷാ. 2020 മുതൽ രണ്ട് തവണ ഐസിസി അധ്യക്ഷനായിരുന്നു ബാർക്ലേ. എന്നാല്‍ താൻ സ്ഥാനത്ത് നിന്ന് മാറുമെന്നും മൂന്നാം ടേമിൽ തുടരില്ലെന്നും ബാർക്ലേ വ്യക്തമാക്കിയതിനെ തുടര്‍ന്നാണ് ജയ് ഷായുടെ പുതിയ നിയോഗം.
ജഗ്‌മോഹൻ ഡാൽമിയ, ശരദ് പവാർ, എൻ ശ്രീനിവാസൻ, ശശാങ്ക് മനോഹർ എന്നിവർക്ക് ശേഷം ഐസിസിയുടെ തലപ്പത്തെത്തുന്ന അഞ്ചാമത്തെ ഇന്ത്യക്കാരനാണ് ജയ് ഷാ. ഡാൽമിയയും പവാറും സംഘടനയുടെ പ്രസിഡന്‍റുമാരായിരുന്നു. ശ്രീനിവാസനും മനോഹറും ഐസിസി ചെയർമാനായി പ്രവർത്തിച്ചു. 2019 ഒക്ടോബർ മുതൽ ബിസിസിഐ സെക്രട്ടറിയാണ് ഷാ.