ഓസ്‌ലോ: നോര്‍വേ ചെസ് ടൂര്‍ണമെന്‍റില്‍ ലോക ഒന്നാം നമ്പര്‍ താരം മാഗ്നസ് കാള്‍സനെ കീഴടക്കി ഇന്ത്യയുടെ ആർ പ്രഗ്നാനന്ദ. ടൂര്‍ണമെന്‍റിന്‍റെ മൂന്നാം റൗണ്ടിലാണ് 18കാരനായ ഇന്ത്യൻ താരത്തിന്‍റെ അട്ടിമറി വിജയം. കാള്‍സനെതിരെ ക്ലാസിക്കല്‍ ഫോര്‍മാറ്റില്‍ പ്രഗ്നാനന്ദയുടെ കരയിറിലെ ആദ്യത്തെ ജയമാണിത്.
-
First classical win for Praggnanandhaa against Magnus Carlsen. What more to say?
— Norway Chess (@NorwayChess) May 29, 2024
This victory marks a significant milestone in Praggnanandhaa's career. Congratulations! 🌟#NorwayChess pic.twitter.com/ZrCHVexis8
നേരത്തെ, റാപ്പിഡ് ഫോര്‍മാറ്റുകളില്‍ കാള്‍സനെതിരെ ജയം നേടാൻ പ്രഗ്നാന്ദയ്‌ക്ക് സാധിച്ചിട്ടുണ്ട്. അതേസമയം, നോര്‍വേ ചെസ്സിന്‍റെ മൂന്നാം റൗണ്ടില്‍ വെള്ളക്കരുക്കളുമായാണ് പ്രഗ്നാനന്ദ കളിച്ചത്. ജയത്തോടെ 5.5 പോയിന്‍റോടെ ടൂര്‍ണമെന്‍റില്‍ പ്രഗ്നാന്ദ ആദ്യ സ്ഥാനത്തേക്ക് എത്തി. ഒന്നാം സ്ഥാനക്കാരനായി പ്രഗ്നാന്ദയെ നേരിടാനിറങ്ങിയ കാള്‍സൻ മത്സരം അവസാനിച്ചപ്പോള്‍ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
നോര്‍വേ ചെസിന്‍റെ വനിത വിഭാഗത്തില്‍ ആര്‍ പ്രഗ്നാനന്ദയുടെ സഹോദരി വൈശാലിയാണ് ഒന്നാം സ്ഥാനത്ത്. 5.5 പോയിന്‍റാണ് വൈശാലിയ്‌ക്കും.