ETV Bharat / sports

ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ ഏറ്റവും കൂടുതല്‍ ടെസ്റ്റ് വിക്കറ്റ്; അശ്വിന് റെക്കോഡ്

author img

By ETV Bharat Kerala Team

Published : Feb 5, 2024, 1:29 PM IST

ഇംഗ്ലണ്ടിനെതിരെ ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടിയ ഇന്ത്യന്‍ ബോളറെന്ന നേട്ടം സ്വന്തമാക്കി ആര്‍ അശ്വിന്‍.

R Ashwin  India vs England Test  Bhagwath Chandrasekhar  ആര്‍ അശ്വിന്‍  ഇന്ത്യ vs ഇംഗ്ലണ്ട്
R Ashwin becomes leading Indian wicket-taker in Test cricket against England

വിശാഖപട്ടണം: ടെസ്റ്റ് ക്രിക്കറ്റില്‍ ഇംഗ്ലണ്ടിനെതിരെ ( India vs England Test) ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടുന്ന ഇന്ത്യന്‍ ബോളറെന്ന നേട്ടം സ്വന്തമാക്കി സ്റ്റാര്‍ സ്‌പിന്നര്‍ ആര്‍ അശ്വിന്‍ (R Ashwin). ഇതിഹാസ ലെഗ് സ്പിന്നർ ഭഗവത് ചന്ദ്രശേഖറിനെ (Bhagwath Chandrasekhar) മറികടന്നാണ് അശ്വിന്‍ റെക്കോഡിട്ടത്. ഇംഗ്ലണ്ടിനെതിരെ 23 മത്സരങ്ങളിൽ നിന്നും 95 വിക്കറ്റുകളായിരുന്നു ഭഗവത് ചന്ദ്രശേഖറിന്‍റെ അക്കൗണ്ടിലുണ്ടായിരുന്നത്.

വിശാഖപട്ടണത്ത് ഇന്ന് തന്‍റെ രണ്ടാം വിക്കറ്റ് നേടിയതോടെയാണ് ഭഗവത് ചന്ദ്രശേഖറിനെ മറികടന്ന് ഇംഗ്ലണ്ടിനെതിരെ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടിയ ഇന്ത്യന്‍ താരമായി അശ്വിന്‍ മാറിയത്. അനിൽ കുംബ്ലെ (92), ബിഷൻ സിംഗ് ബേദി ( 85), കപിൽ ദേവ് (85 ), ഇഷാന്ത് ശർമ (67), രവീന്ദ്ര ജഡേജ (56), വിനു മങ്കാദ് (54), ജസ്പ്രീത് ബുംറ (53) എന്നിവരാണ് പട്ടികയില്‍ ഇരുവര്‍ക്കും പിന്നിലുള്ളത്.

അതേസമയം വിശാഖപട്ടണത്ത് ഇംഗ്ലണ്ടിന് പിന്തുടരാനുള്ളത് 399 റണ്‍സിന്‍റെ റെക്കോഡ് വിജയ ലക്ഷ്യമാണ്. മത്സരത്തില്‍ വിജയിക്കാന്‍ കഴിഞ്ഞാല്‍ ടെസ്റ്റില്‍ ഇന്ത്യന്‍ മണ്ണില്‍ ഏറ്റവും മികച്ച ചേസ് നടത്തിയ ടീമായി ബെന്‍ സ്റ്റോക്‌സിന്‍റെ സംഘത്തിന് മാറാം. 387 റൺസാണ് ഇന്ത്യന്‍ മണ്ണില്‍ ഇതേവരെയുള്ള ഏറ്റവും മികച്ച ചേസ്. 2008-ൽ ചെന്നൈയിൽ വെച്ച് ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് ആതിഥേയരായ ഇന്ത്യയാണ് പ്രസ്‌തുത റെക്കോഡ് കയ്യടക്കി വച്ചിരിക്കുന്നത് (Highest fourth innings target successfully chased in India).

നിലവില്‍ വിശാഖപട്ടണത്ത് ഇന്ത്യ വിജയ പ്രതീക്ഷയിലാണ്. മത്സരത്തിന്‍റെ നാലാം ദിനം ലഞ്ചിന് പിരിയുമ്പോള്‍ 194 റണ്‍സിന് ഇംഗ്ലണ്ടിന് ആറ് വിക്കറ്റുകള്‍ നഷ്‌ടമായിരുന്നു. ഇതോടെ വിജയത്തിന് ഇന്ത്യയ്‌ക്ക് നാല് വിക്കറ്റുകളും ഇംഗ്ലണ്ടിന് 205 റണ്‍സുമാണ് ഇനി വേണ്ടത്. റെഹാന്‍ അഹമ്മദ് (31 പന്തില്‍ 23), ഒല്ലി പോപ്പ് (21 പന്തില്‍ 23), ജോ റൂട്ട് (10 പന്തില്‍ 16), ജോണി ബെയര്‍സ്റ്റോ (36 പന്തില്‍ 26) എന്നിവരുടെ വിക്കറ്റാണ് സന്ദര്‍ശകര്‍ക്ക് ഇന്ന് നഷ്‌ടപ്പെട്ടത്. ബെന്‍ ഡെക്കറ്റിനെ (27 പന്തില്‍ 28) ടീമിന് കഴിഞ്ഞ ദിവസം നഷ്‌ടമായിരുന്നു.

ALSO READ: അയാള്‍ സൂപ്പര്‍മാനാണ്, ചരിത്രത്തിലെ ഏറ്റവും മികച്ച പേസര്‍മാരില്‍ ഒരാള്‍ ; ബുംറയെ വാഴ്‌ത്തി ആകാശ് ചോപ്ര

ഇന്ത്യ പ്ലെയിങ് ഇലവന്‍ (India Playing XI): രോഹിത് ശര്‍മ (ക്യാപ്‌റ്റന്‍), യശസ്വി ജയ്‌സ്വാള്‍, ശുഭ്‌മാന്‍ ഗില്‍, രജത് പടിദാര്‍, ശ്രേയസ് അയ്യര്‍, കെഎസ് ഭരത് (വിക്കറ്റ് കീപ്പര്‍), അക്‌സര്‍ പട്ടേല്‍, രവിചന്ദ്രന്‍ അശ്വിന്‍, ജസ്‌പ്രീത് ബുംറ, കുല്‍ദീപ് യാദവ്, മുകേഷ് കുമാര്‍.

ഇംഗ്ലണ്ട് പ്ലെയിങ് ഇലവന്‍ (England Playing XI): സാക്ക് ക്രാവ്‌ലി, ബെന്‍ ഡക്കറ്റ്, ഒലീ പോപ്പ്, ജോ റൂട്ട്, ജോണി ബെയര്‍സ്റ്റോ, ബെന്‍ സ്റ്റോക്‌സ് (ക്യാപ്‌റ്റന്‍), ബെന്‍ ഫോക്‌സ്, രേഹന്‍ അഹമ്മദ്, ടോം ഹാര്‍ട്‌ലി, ഷൊയ്‌ബ് ബഷീര്‍, ജെയിംസ് ആന്‍ഡേഴ്‌സണ്‍.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.