ETV Bharat / sports

'രാഷ്‌ട്രപതി, പ്രധാനമന്ത്രി, പ്രതിപക്ഷ നേതാവ്...'; ഇന്ത്യൻ ജയത്തില്‍ കയ്യടിച്ച് പ്രമുഖര്‍ - Congratulations To Indian team

author img

By ETV Bharat Kerala Team

Published : Jun 30, 2024, 9:30 AM IST

ടീം ഇന്ത്യയുടെ ടി20 ലോകകപ്പ് നേട്ടത്തില്‍ അഭിനന്ദനവുമായി രാഷ്‌ട്രീയ മേഖലയിലെ പ്രമുഖര്‍.

ഇന്ത്യൻ ക്രിക്കറ്റ് ടീം  ടി20 ലോകകപ്പ് 2024  IND VS SA  T20 WORLD CUP 2024
Team India (ANI)

ന്യൂഡല്‍ഹി : ടി20 ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിന് അഭിനന്ദനവുമായി രാഷ്‌ട്രീയ ലോകത്തെ പ്രമുഖര്‍. ബാര്‍ബഡോസിലെ കെൻസിങ്ടണ്‍ ഓവലില്‍ നടന്ന ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ ഏഴ് റണ്‍സിന് തോല്‍പ്പിച്ചാണ് ഇന്ത്യ ലോക കിരീടത്തില്‍ മുത്തമിട്ടത്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യ നിശ്ചിത ഓവറില്‍ 176 റണ്‍സടിച്ചപ്പോള്‍ മറുപടി ബാറ്റിങ്ങില്‍ ദക്ഷിണാഫ്രിക്കൻ പോരാട്ടം 169ല്‍ അവസാനിക്കുകയായിരുന്നു.

കലാശപ്പോരിലെ ഇന്ത്യൻ ജയത്തില്‍ രാഷ്‌ട്രപതി ദ്രൗപതി മുര്‍മു സന്തോഷം പങ്കുവച്ചിരുന്നു. കഠിനമായ സാഹചര്യങ്ങളില്‍ പോലും മികച്ച പ്രകടനം ടീം നടത്തിയെന്നും വിട്ടുകൊടുക്കാൻ മനസില്ലാത്ത ടീമിന്‍റെ പോരാട്ടവീര്യത്തെ അഭിനന്ദിക്കുന്നുവെന്നും രാഷ്‌ട്രപതി എക്‌സില്‍ കുറിച്ചു. ഇന്ത്യയുടെ നേട്ടം രാജ്യത്തിനാകെ അഭിമാനമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയോ സന്ദേശത്തിലൂടെ പറഞ്ഞു.

ടീം ഇന്ത്യയ്‌ക്ക് ടൂര്‍ണമെന്‍റില്‍ ഉടനീളം മികവ് കാട്ടാൻ സാധിച്ചുവെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി അഭിപ്രായപ്പെട്ടു. സൂര്യകുമാര്‍ യാദവിന്‍റെ ക്യാച്ചിനെ കുറിച്ചും രാഹുല്‍ ഗാന്ധി എടുത്തുപറഞ്ഞു. രോഹിത് ശര്‍മയുടെ നായകമികവിനെയും രാഹുല്‍ ദ്രാവിഡിന്‍റെ പരിശീലക മികവിനെയും അദ്ദേഹം അഭിനന്ദിച്ചു.

മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വിഡി സതീശനും ഉള്‍പ്പടെയുള്ള കേരളത്തിലെ പ്രമുഖരും ഇന്ത്യയുടെ ജയത്തില്‍ സന്തോഷം പങ്കുവച്ചു. ടൂര്‍ണമെന്‍റിലുടനീളം കാട്ടിയ മികവും ആത്മവിശ്വാസവും ഫൈനലിലും ടീമിന് ആവര്‍ത്തിക്കാനായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

ടി20 ലോകകപ്പ് ചരിത്രത്തില്‍ ഇന്ത്യയുടെ രണ്ടാം കിരീട നേട്ടമാണിത്. 2007ല്‍ ആദ്യ ടി20 ലോകകപ്പ് നേടിയ ശേഷ നീണ്ട 17 വര്‍ഷത്തിന് ശേഷമാണ് ഇന്ത്യ കുട്ടി ക്രിക്കറ്റിന്‍റെ ചാമ്പ്യന്മാരായത്. കൂടാതെ, 2013ന് ശേഷം ഇന്ത്യ സ്വന്തമാക്കുന്ന ആദ്യ ഐസിസി കിരീടം കൂടിയാണ് ഇത്.

കെൻസിങ്ടണ്‍ ഓവലില്‍ നടന്ന മത്സരത്തില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാനെത്തിയ ഇന്ത്യ വിരാട് കോലിയുടെ അര്‍ധസെഞ്ച്വറിയുടെയും അക്‌സര്‍ പട്ടേല്‍, ശിവം ദുബെ എന്നിവരുടെയും ബാറ്റിങ്ങിന്‍റെ മികവിലാണ് 176 റണ്‍സ് നേടിയത്. മറുപടി ബാറ്റിങ്ങില്‍ ദക്ഷിണാഫ്രിക്കയെ 169 റണ്‍സില്‍ എറിഞ്ഞൊതുക്കിയായിരുന്നു ഇന്ത്യ ജയം പിടിച്ചത്. മത്സരത്തില്‍ ഇന്ത്യയ്‌ക്ക് വേണ്ടി ഹാര്‍ദിക് പാണ്ഡ്യ മൂന്ന് വിക്കറ്റ് വീഴ്ത്തിയിരുന്നു.

Also Read : കണ്ണുനീര്‍ വീണ മണ്ണില്‍ ചവിട്ടി പുഞ്ചിരി; ടി20 ലോകകപ്പ് നേട്ടം ആഘോഷമാക്കി ദ്രാവിഡ് - Rahul Dravid Celebration

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.