ETV Bharat / sports

ചാമ്പ്യൻസ് ട്രോഫി 2025: ഇരിപ്പിടങ്ങളോ കുളിമുറികളോ ഒന്നുമല്ല, പാകിസ്ഥാന്‍ സ്റ്റേഡിയം തുറന്നുകാട്ടി പിസിബി മേധാവി - Champions Trophy 2025

author img

By ETV Bharat Sports Team

Published : Aug 20, 2024, 12:19 PM IST

പാകിസ്ഥാനിൽ നിലവിലുള്ള സ്റ്റേഡിയങ്ങളൊന്നും അന്താരാഷ്ട്ര നിലവാരങ്ങള്‍ പാലിക്കുന്നില്ലെന്ന് പിസിബി മേധാവി പറഞ്ഞു. പരിപാടി വിജയകരമായി നടത്തുന്നതിനുള്ള പോരായ്‌മകൾ നീക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി.

CHAMPIONS TROPHY  പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ്  ഐസിസി ചാമ്പ്യൻസ് ട്രോഫി  2023 ഏഷ്യാ കപ്പ്
പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് (IANS)

ന്യൂഡൽഹി: 2025 ഐ.സി.സി ചാമ്പ്യൻസ് ട്രോഫി മത്സരങ്ങള്‍ക്കുള്ള ഒരുക്കങ്ങൾ പാക്കിസ്ഥാനിൽ തകൃതിയായി നടക്കുന്നു. പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) ടൂര്‍ണമെന്‍റ് സമ്പൂർണ വിജയമാക്കാനുള്ള സാധ്യമായ ശ്രമങ്ങളാണ് നടത്തുന്നത്. അതേസമയം, രാജ്യത്തെ ക്രിക്കറ്റ് സ്റ്റേഡിയങ്ങൾ നവീകരിക്കേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ച് പിസിബി ചെയർമാൻ മൊഹ്‌സിൻ നഖ്‌വി ഒരു പാക് മാധ്യത്തോട് പങ്കുവച്ചു.

പാകിസ്ഥാനിൽ നിലവിലുള്ള സ്റ്റേഡിയങ്ങളൊന്നും അന്താരാഷ്ട്ര നിലവാരങ്ങള്‍ പാലിക്കുന്നില്ലെന്ന് നഖ്‌വി പറഞ്ഞു. നമ്മുടെ സ്‌റ്റേഡിയവും ലോകത്തിന്‍റെ ഇതര സ്‌റ്റേഡിയങ്ങളും തമ്മിൽ ഒരുപാട് വ്യത്യാസങ്ങളുണ്ട്. അവ ഒരു തരത്തിലും അന്താരാഷ്ട്ര സ്റ്റേഡിയങ്ങളായിരുന്നില്ല. മാത്രമല്ല, സ്റ്റേഡിയത്തിൽ ഇരിപ്പിടങ്ങളോ കുളിമുറികളോ ഇല്ല. നിലവില്‍ പരിപാടി വിജയകരമായി നടത്തുന്നതിനുള്ള പോരായ്‌മകൾ നീക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി.

നേരത്തെ പണം ലാഭിക്കാൻ സ്റ്റേഡിയത്തിൽ പുതിയ ഫ്ലഡ് ലെെറ്റുകള്‍ സ്ഥാപിക്കുന്നതിന് പകരം ഒരു വർഷത്തേക്ക് അവ വാടകയ്ക്ക് സ്ഥാപിക്കാൻ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ടെൻഡർ നൽകിയിരുന്നു. കൂടാതെ ജനറേറ്റർ വാടകയ്ക്ക് നൽകാനും പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് തീരുമാനിച്ചിട്ടുണ്ട്. ചാമ്പ്യൻസ് ട്രോഫിക്ക് മുമ്പ് സ്റ്റേഡിയം നവീകരിക്കാനുള്ള ശ്രമത്തിലാണ് ബോര്‍ഡ്.

ചാമ്പ്യൻസ് ട്രോഫിയുടെ ആതിഥേയാവകാശം നേടിയ പാക്കിസ്ഥാന് ഐസിസി 70 മില്യൺ യുഎസ് ഡോളർ അനുവദിച്ചിരുന്നു. ഇന്ത്യ തങ്ങളുടെ മത്സരങ്ങൾ കളിക്കാൻ പാകിസ്ഥാനിലേക്ക് പോകാന്‍ സാധ്യതയില്ലാത്തതിനാൽ ചാമ്പ്യൻസ് ട്രോഫി പൂർണ്ണമായും പാകിസ്ഥാനിൽ നടത്തുമോയെന്ന് സംശയമാണ്. 2023 ലെ ഏഷ്യാ കപ്പില്‍ ആതിഥേയരായ പാകിസ്ഥാന് പകരം ശ്രീലങ്കയിലാണ് ഇന്ത്യയുടെ എല്ലാ മത്സരങ്ങളും നടന്നത്.

Also Read: വിനേഷ് ഫോഗട്ടിന് 16 കോടി രൂപ സമ്മാനമോ? എന്താണ് സത്യം? ഭര്‍ത്താവ് രംഗത്ത് - Vinesh Phogat

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.