ന്യൂഡൽഹി: ഇന്ത്യയുടെ സ്റ്റാർ ഗുസ്‌തി താരം വിനേഷ് ഫോഗട്ട് വരാനിരിക്കുന്ന ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചേക്കും. താരവുമായി അടുപ്പമുള്ള അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ഐഎഎൻഎസ് റിപ്പോർട്ട് ചെയ്‌തു. സജീവ രാഷ്ട്രീയത്തിലേക്കില്ലെന്ന് വിനീഷ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. എന്നാൽ താരത്തെ കൊണ്ടുവരാന്‍ ചില രാഷ്ട്രീയ പാർട്ടികൾ തീവ്രശ്രമം നടത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.
ബന്ധുവും ബി.ജെ.പി അംഗവുമായ ബബിത ഫോഗട്ടിനെതിരെ വിനേഷ് മത്സരിക്കുമെന്നാണ് അഭ്യൂഹം. ബജ്‌റംഗ് പുനിയയും യോഗേശ്വർ ദത്തും തമ്മിലുള്ള മത്സരം കാണാനും സാധ്യതയുണ്ടെന്ന് സൂചന. വിനേഷ് ഏത് പാര്‍ട്ടിയില്‍ ചേരുമെന്ന് ഇതുവരെ സ്ഥിരീകരണമായിട്ടില്ല.
खरा सोना @phogat_vinesh 🥇 pic.twitter.com/zZMnvykTMp
— Deepender S Hooda (@DeependerSHooda) August 17, 2024
പാരീസ് ഒളിമ്പിക്‌സിലെ വനിതാ 50 കിലോ വിഭാഗത്തിൽ 100 ഗ്രാം അമിതഭാരമുള്ളതിനാൽ ഫൈനലിൽ നിന്ന് അയോഗ്യയാക്കപ്പെട്ടതിനെ തുടർന്ന് താരം കായിക കോടതിയില്‍ നല്‍കിയ അപ്പീല്‍ തള്ളിയിരുന്നു. ഞങ്ങളുടെ പോരാട്ടം അവസാനിച്ചിട്ടില്ലെന്നും പോരാട്ടം തുടരുമെന്നും സത്യം ജയിക്കട്ടെയെന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നുവെന്നും വിനേഷ് പറഞ്ഞിരുന്നു. മുന്‍പ് സമൂഹമാധ്യമായ 'എക്‌സിൽ' കായികരംഗത്തേക്ക് മടങ്ങിവരുമെന്ന് വിനേഷ് സൂചിപ്പിച്ചിരുന്നു.
നാട്ടില്‍ തിരിച്ചെത്തിയ വിനേഷ് ഫോഗട്ടിന് രാജകീയ സ്വീകരണമാണ് നല്‍കിയത്. ആരാധകരും കുടുംബാംഗങ്ങളും സുഹൃത്തുക്കളും താരത്തിന് വീരോചിത വരവേല്‍പ്പ് നല്‍കി.
Also Read: എം.കെ സ്റ്റാലിനെ അറിയില്ല, വിജയിയെ എനിക്ക് നന്നായി അറിയാമെന്ന് ഷൂട്ടർ മനു ഭാക്കർ - Manu Bhakar