ന്യൂഡൽഹി : പാരിസ് ഒളിമ്പിക്‌സ് ഗുസ്‌തി മത്സരത്തിൽ ഫൈനലിൽ അയോഗ്യയാക്കിയതിനെ തുടർന്ന് വിനേഷ് ഫോഗട്ട് നൽകിയ അപ്പീലിൽ കോടതി ഇന്ന് ഉത്തരവ് പുറപ്പെടുവിക്കും. തനിക്ക് വെള്ളി മെഡലെങ്കിലും നൽകണമെന്ന് ആവശ്യപ്പെട്ട് കായിക തർക്ക പരിഹാര കോടതിയിലാണ് താരം പരാതി നൽകിയത്.
രാവിലെ 11:30 യോടെയാണ് കോടതി വിധി പുറപ്പെടുവിക്കുക. വിധി അനുകൂലമായാൽ ഫൈനലിൽ പരാജയപ്പെടുന്ന താരത്തോടൊപ്പം വിനേഷിന് വെള്ളി മെഡൽ പങ്കിടാനാകും. അതേസമയം 100 ഗ്രാം ഭാരക്കൂടുതൽ കാരണം താരത്തെ അയോഗ്യയാക്കിയ സംഭവത്തിൽ ദേശീയ ഗുസ്‌തി ഫെഡറേഷൻ അന്വേഷം ആരംഭിച്ചു. താരത്തിന്‍റെ സപ്പോർട്ടിങ് ജീവനക്കാർക്ക് എതിരെയാണ് അന്വേഷം നടക്കുന്നത്.