ന്യൂഡൽഹി: പാരീസ് ഒളിമ്പിക്‌സില്‍ വെള്ളി, വെങ്കല മെഡലുകള്‍ നേടി രാജ്യത്തിന്‍റെ അഭിമാനമായി മാറിയിരിക്കുകയാണ് നീരജ് ചോപ്രയും മനു ഭാക്കറും. രണ്ടുപേരും വ്യക്തിഗത ഇനങ്ങളില്‍ ചരിത്രം സൃഷ്‌ടിച്ചവരാണ്. എന്നാല്‍ ഇരുവരും തമ്മില്‍ പ്രണയത്തിലാണോ എന്നതാണ് സമൂഹമാധ്യമങ്ങളിലെ ചര്‍ച്ചാവിഷയം. നീരജും മനുവും പരസ്‌പരം ചിരിച്ച് സംസാരിക്കുന്ന ഒരു വീഡിയോ പുറത്ത് വന്നതിന് ശേഷമാണ് ആരാധകര്‍ ഒന്നടക്കം ആകാംക്ഷയിലായത്. 'ഇരുവരും വിവാഹിതരാകാൻ പോകുന്നു', 'ബന്ധം ഉറപ്പിച്ചു' തുടങ്ങിയ കമന്‍റുകള്‍ ആരാധകര്‍ വീഡിയോക്ക് താഴെ കമന്‍റ് ചെയ്യാന്‍ തുടങ്ങി.
കൂടാതെ മനു ഭാക്കറിന്‍റെ അമ്മ സുമേധ ഭാക്കറും നീരജ് ചോപ്രയും തമ്മിലുള്ള കൂടിക്കാഴ്‌ചയുടെ മറ്റൊരു വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായത് പ്രണയചര്‍ച്ചയ്‌ക്ക് കൊഴുപ്പേകി. ജാവലിൻ ത്രോ താരമായ മകൾക്ക് യോജിച്ച പങ്കാളിയാണോ എന്നറിയാൻ അമ്മ നീരജിനോട് സംസാരിക്കുകയാണെന്ന് വീഡിയോയിൽ ആരാധകര്‍ കമന്‍റ് ചെയ്‌തു.
Manu Bhaker's father said, " manu is still very young and not even of marriageable age. manu's mother considers neeraj chopra like her son". (dainik bhaskar). pic.twitter.com/7S6VnRxNid
— Mufaddal Vohra (@mufaddal_vohra) August 13, 2024
വൈറലായ മീമുകളുടെയും പോസ്റ്റുകളുടെയും കുത്തൊഴുക്കിൽ മനുവിന്‍റെ അച്ഛൻ രാം കിഷൻ ഭകർ തന്നെ രംഗത്തെത്തി. മനുവിന്‍റെ വിവാഹത്തെക്കുറിച്ച് തുറന്നുപറഞ്ഞു. മനു ഇപ്പോഴും വളരെ ചെറുപ്പമാണ്. വിവാഹപ്രായം പോലും ആയിട്ടില്ല, ഇതുവരെ ചിന്തിച്ചിട്ടുപോലുമില്ല. 'മനുവിന്‍റെ അമ്മ നീരജിനെ മകനെപ്പോലെയാണ് പരിഗണിക്കുന്നതെന്ന് രാം കിഷൻ ഭകർ ദൈനിക് ഭാസ്‌കറുമായി പങ്കുവച്ചു.
പാരീസ് ഒളിമ്പിക്‌സില്‍ വനിതകളുടെ 10 മീറ്റർ എയർ പിസ്റ്റൾ ഇനത്തിലും 10 മീറ്റർ എയർ പിസ്റ്റൾ മിക്സഡ് ടീം ഇനത്തിലും ഇന്ത്യയുടെ സ്റ്റാർ ഷൂട്ടർ മനു ഭാകർ രണ്ട് വെങ്കല മെഡലുകൾ നേടി. ടോക്കിയോ ഒളിമ്പിക്‌സ് ചാമ്പ്യൻ ജാവലിൻ ത്രോ താരം നീരജ് ചോപ്ര ഇത്തവണ 89.45 മീറ്റർ എറിഞ്ഞ് വെള്ളി മെഡൽ നേടി.
Also read: വൃദ്ധിമാൻ സാഹ പശ്ചിമ ബംഗാൾ ക്രിക്കറ്റ് ടീമിൽ തിരിച്ചെത്തി - Saha is back in the Bengal team