ETV Bharat / sports

ഹോക്കി വെങ്കലത്തിളക്കം; 'വിജയത്തെ എങ്ങനെ വിവരിക്കണമെന്ന് അറിയില്ല': ശ്രീജേഷിന്‍റെ സഹോദരൻ ശ്രീജിത്ത് - Sreejith on indian hockey team win

വിജയത്തിലേക്ക് നയിച്ചത് ദൈവാനുഗ്രഹവും ടീം വർക്കും. ശ്രീജേഷിൻെ വിജയം സന്തോഷവും അഭിമാനവുമാണ് നൽകുന്നതെന്ന് സഹോദരൻ ശ്രീജിത്ത്.

SREEJESH BROTHER SREEJITH  PARIS OLYMPICS  INDIAN HOCKEY TEAM WIN  INDIAN HOCKEY TEAM WIN BRONZE MEDAL
Sreejith (ETV Bharat)
author img

By ETV Bharat Sports Team

Published : Aug 9, 2024, 9:36 AM IST

Updated : Aug 9, 2024, 10:01 AM IST

എറണാകുളം : പാരിസ് ഒളിക്‌സിലെ ഹോക്കി ടീമൻ്റെ വിജയം ശ്രീജേഷ് വീട്ടിലേക്ക് തിരിച്ചെത്തിയ ശേഷം ഗംഭീരമായി ആഘോഷിക്കുമെന്ന് സഹോദരൻ ശ്രീജിത്ത്. കാനഡയിൽ നിന്നും മത്സരാഘോഷത്തിൻ്റെ ഭാഗമാവാനാണ് ശ്രീജിത്ത് വ്യാഴ്‌ച കൊച്ചിയിലെ വീട്ടിലെത്തിയത്. ശ്രീജേഷിന്‍റെ വിജയം സന്തോഷവും അഭിമാനവുമാണ് നൽകുന്നത്. വിരമിക്കൽ മത്സരത്തിൽ മെഡൽ നേടിയത് ശ്രീജേഷിനും സന്തോഷം നൽകുന്നതാണെന്നും ശ്രീജിത്ത് പ്രതികരിച്ചു.

സഹോദരനും അമ്മയും പ്രതികരിക്കുന്നു (ETV Bharat)

ഈ വിജയത്തെ എങ്ങനെ വിവരിക്കണമെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. അവസാന നിമിഷം വന്ന പെനാൾട്ടി സേവ് ചെയ്യാൻ ശ്രീജേഷിന് സാധിച്ചു. ദൈവാനുഗ്രഹവും ടീം വർക്കുമാണ് വിജയത്തിലേക്ക് നയിച്ചത്. വിജയത്തിന് ശേഷം ശ്രീജേഷുമായി ഫോണിൽ സംസാരിച്ചിരുന്നു. പത്താം തീയതിയോ അല്ലെങ്കിൽ ഡൽഹിയിൽ സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിൽ പങ്കെടുത്തതിന് ശേഷമോ ആയിരിക്കും ശ്രീജേഷ് നാട്ടിലെത്തുകയെന്നും സഹോദരൻ പറഞ്ഞു.

മകന്‍ രാജ്യത്തിന് അഭിമാനമായതില്‍ സന്തോഷമുണ്ടെന്ന് ശ്രീജേഷിന്‍റെ മാതാവ് ഉഷ പ്രതികരിച്ചു. 'ആദ്യത്തെ ഒരു ഗോളടിച്ചപ്പോള്‍ തന്നെ ഞാന്‍ കളി കാണുന്നത് നിര്‍ത്തി, എഴുന്നേറ്റ് പോയി. കളി തീരുന്നത് വരെ പ്രാര്‍ഥനയിലായിരുന്നു. കളി കാണാന്‍ കഴിയുന്ന മാനസികാവസ്ഥയിലായിരുന്നില്ല.'- ശ്രീജേഷിന്‍റെ അമ്മ ഇടിവി ഭാരതിനോട് പറഞ്ഞു. മകന്‍ വിജയത്തോടെ പടിയിറങ്ങുന്നതില്‍ അതിയായ സന്തോഷമുണ്ടെന്നും ഉഷ പറഞ്ഞു.

വിരമിക്കല്‍ പ്രഖ്യാപിച്ച ഗോള്‍കീപ്പറും ഇതിഹാസ താരവുമായ പിആർ ശ്രീജേഷിന് വെങ്കലത്തോടെ ഗംഭീര യാത്രയയപ്പ് നല്‍കാൻ ജയത്തോടെ ഇന്ത്യൻ സംഘത്തിന് സാധിച്ചു. ഇന്ത്യ കണ്ടതിൽ ഏറ്റവും മികച്ച ഗോള്‍ കീപ്പര്‍മാരില്‍ ഒരാളായിരുന്നു ശ്രീജേഷ്. 36 കാരനായ താരത്തിന്‍റെ 18 വർഷം നീണ്ടുനിന്ന കരിയറിനാണ് തിരശീല വീണത്.

മൂന്നാം സ്ഥാനക്കാര്‍ക്കായുള്ള പോരാട്ടത്തില്‍ സ്‌പെയിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തകര്‍ത്താണ് ഒളിമ്പിക്‌സ് ഹോക്കിയില്‍ ഇന്ത്യ തകർപ്പൻ ജയം സ്വന്തമാക്കിയത്. മത്സരത്തില്‍ നിര്‍ണായകമായ പല സേവുകളും നടത്തി ഇന്ത്യൻ ജയത്തിന്‍റെ ഭാഗമാകാൻ ശ്രീജേഷിന് സാധിച്ചു. ടോക്കിയോ ഒളിമ്പിക്‌സിലും ഇന്ത്യ വെങ്കലമെഡല്‍ സ്വന്തമാക്കിയിരുന്നു.

Also Read: ആ വന്‍മതില്‍ ഇനിയില്ല; അന്താരാഷ്‌ട്ര ഹോക്കിയില്‍ നിന്നും മെഡലുമായി ശ്രീജേഷിന്‍റെ പടിയിറക്കം

Last Updated : Aug 9, 2024, 10:01 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.