ETV Bharat / sports

കൂടുതല്‍ മെഡലുകള്‍ നേടിയിട്ടും മെഡൽ പട്ടികയിൽ ഇന്ത്യ പാക്കിസ്ഥാന് പിന്നിലോ..! കാരണമറിയാം - Olympics medal Table - OLYMPICS MEDAL TABLE

അന്താരാഷ്‌ട്ര ഒളിമ്പിക്‌സ് കമ്മിറ്റിയുടെ മാനദണ്ഡങ്ങൾ പ്രകാരം ഏറ്റവും കൂടുതൽ സ്വർണം നേടുന്ന രാജ്യങ്ങൾക്കാണ് ഒളിമ്പിക് റാങ്കിങ്ങിൽ മുൻഗണന നൽകുന്നത്.

PARIS OLYMPICS 2024  OLYMPICS MEDAL LIST  INDIA AND PAKISTAN OLYMPICS  ഒളിമ്പിക്‌സ് കമ്മിറ്റി
Medals presented in Paris Olympics 2024 (AP)
author img

By ETV Bharat Sports Team

Published : Aug 10, 2024, 4:34 PM IST

പാരീസ്: ഒളിമ്പിക്‌സിന്‍റെ സമാപന ചടങ്ങ് നാളെ (ഓഗസ്റ്റ് 11) നടക്കും. ഇക്കുറി മെഡൽ പട്ടികയിൽ വളരെ നിരാശജനകമായ പ്രകടനമാണ് ഇന്ത്യ നടത്തിയത്. പട്ടികയിൽ പാക്കിസ്ഥാനിനും പിന്നിലാണ് ഇന്ത്യ. 40 വർഷങ്ങൾക്ക് ശേഷമാണ് ഇന്ത്യ മെഡല്‍ പട്ടികയിൽ പാകിസ്ഥാന് താഴെയാകുന്നത്. 1984ൽ പാകിസ്ഥാൻ ഇന്ത്യക്ക് മുകളിലായിരുന്നു. ആ വർഷം പാകിസ്ഥാൻ ഒരു സ്വർണ മെഡൽ നേടിയിരുന്നു. അന്ന് ഇന്ത്യയ്ക്ക് അക്കൗണ്ട് തുറക്കാൻ പോലും കഴിഞ്ഞില്ല.

1984ന് ശേഷം ഇതാദ്യമായാണ് പാകിസ്ഥാൻ ഇന്ത്യയ്ക്ക് മുകളിൽ എത്തുന്നത്. നിലവിൽ മെഡൽ പട്ടികയിൽ പാകിസ്ഥാൻ 58-ാം സ്ഥാനത്തും ഇന്ത്യ 69-ാം സ്ഥാനത്തുമാണ്. 1984ൽ പാകിസ്ഥാൻ 25-ാം സ്ഥാനത്താണ് യോഗ്യത നേടിയത്. അന്താരാഷ്‌ട്ര ഒളിമ്പിക്‌സ് കമ്മിറ്റിയുടെ മാനദണ്ഡങ്ങൾക്കനുസൃതമായി ഏറ്റവും കൂടുതൽ സ്വർണം നേടുന്ന രാജ്യങ്ങൾക്കാണ് ഒളിമ്പിക് റാങ്കിങ്ങിൽ മുൻഗണന നൽകുന്നത്.

ഇന്ത്യയെ പിന്നിലാക്കിയത് നദീമിന്‍റെ സ്വർണം

പാരീസില്‍ ഇതുവരെ 6 മെഡലുകൾ മാത്രമാണ് ഇന്ത്യ നേടിയത്. പ്രതീക്ഷിച്ച സ്വർണം വഴുതിപോയി. ജാവലിൻ ത്രോയിൽ റെക്കോർഡ് സൃഷ്ടിച്ച് പാക്കിസ്ഥാന്‍റെ അർഷാദ് നദീം സ്വർണവും ഇന്ത്യയുടെ നീരജ് ചോപ്ര വെള്ളിയും നേടി. നദീം സ്വർണം നേടിയതോടെ മെഡൽപട്ടികയിൽ പാകിസ്ഥാൻ ഇന്ത്യയെക്കാൾ മുന്നിലെത്തി.

ഇന്ത്യക്ക് ഉയരാനുള്ള അവസാന അവസരം

മൂന്ന് ഇന്ത്യൻ താരങ്ങളാണ് നിലവില്‍ മത്സരരംഗത്തുള്ളത്. സ്വർണ മെഡൽ നേടാൻ ഇനിയും അവസരമുണ്ട്. വനിതാ ഗോൾഫ് മത്സരത്തില്‍ നാലാം റൗണ്ടിൽ അദിതി അശോകും ദിക്ഷ ദാഗറും കളിക്കും. റീതിക ഹൂഡയുടെ ഗുസ്‌തി മത്സരവും നടക്കാനുണ്ട്. മൂന്ന് പേരില്‍ ആരെങ്കിലും ഇന്ത്യക്കായി സ്വർണം നേടിയാൽ ഇന്ത്യക്ക് കൂടുതൽ വെള്ളി മെഡലുകള്‍ കൂടി ഉള്ളതിനാല്‍ മെഡല്‍ പട്ടികയില്‍ ഇന്ത്യയുടെ സ്ഥാനം ഉയരും.

സ്ഥാനം തീരുമാനിക്കുന്നത് സ്വർണം

ഒളിമ്പിക്‌സ് മെഡൽ പട്ടികയിൽ സ്വർണ മെഡലിന്‍റെ അടിസ്ഥാനത്തിലാണ് മെഡൽ പട്ടികയിൽ സ്ഥാനം നല്‍കുന്നത്. ഏറ്റവുമധികം സ്വർണം നേടുന്ന രാജ്യമാണ് മെഡൽ പട്ടികയിൽ ഒന്നാമത്. സ്വർണം സമനിലയിലായാൽ വെള്ളി മെഡലിന്‍റെ അടിസ്ഥാനത്തിലായിരിക്കും സ്ഥാനം തീരുമാനിക്കുക. ഇതിന് പുറമെ വെവ്വേറെ വെള്ളി മെഡൽ ഇല്ലെങ്കിൽ ആകെ മെഡലുകളുടെ അടിസ്ഥാനത്തിൽ സ്ഥാനം തീരുമാനിക്കും. പാകിസ്ഥാൻ ഇതുവരെ ഒളിമ്പിക്‌സിൽ ഒരു മെഡൽ മാത്രമേ നേടിയിട്ടുള്ളൂ. ഇന്ത്യ ഒരു വെള്ളി ഉൾപ്പെടെ 6 മെഡലുകൾ സ്വന്തമാക്കി.

സ്വർണത്തിനായി ചൈനയും അമേരിക്കയും തമ്മിൽ മത്സരം

മെഡൽ പട്ടികയിൽ അമേരിക്കയാണ് മുന്നിൽ. 33 സ്വർണവും 39 വെള്ളിയും വെങ്കല മെഡലുകളുമടക്കം ആകെ 111 മെഡലുകളാണ് അമേരിക്ക നേടിയത്. 33 സ്വർണവുമായി ചൈന രണ്ടാം സ്ഥാനത്താണ്. 27 വെള്ളിയും 23 വെങ്കലവുമടക്കം 83 മെഡലുകളാണ് ചൈന നേടിയത്.

Also Read: അപമാനിച്ചവരുടെ മുന്നില്‍ വിജയിയായി, ഇടിക്കൂട്ടില്‍ ഇമാൻ ഖലീഫിന് സ്വര്‍ണം - Iman Khalif won gold

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.