പാരീസ്: ഒളിമ്പിക്‌സ് അത്‌ലറ്റിക്‌സിൽ ഇന്ത്യൻ പ്രതീക്ഷകള്‍ അവസാനിച്ചു. 4x400 മീറ്റർ റിലേയുടെ ആദ്യ റൗണ്ടിൽ പുരുഷ-വനിതാ ടീമുകള്‍ക്ക് ഫൈനലിൽ പ്രവേശിക്കാനായില്ല. പുരുഷൻമാരുടെ 4x400 മീറ്റർ റിലേ ടീം റൗണ്ട് ഒന്നിൽ 3:00.58 മിനിറ്റോടെ സീസണിലെ ഏറ്റവും മികച്ച സമയം കണ്ടെത്തി. ഹീറ്റ് രണ്ടിൽ അഞ്ചാം സ്ഥാനത്തും മൊത്തത്തിൽ 11ാം സ്ഥാനത്തും ഫിനിഷ് ചെയ്‌തു.
Men’s 4 x 400 M Relay Round 1 - Heat 2👇🏻
— SAI Media (@Media_SAI) August 9, 2024
Despite giving it their all, the Men's relay team consisting of Muhammed Ajmal, Rajesh Ramesh, Amoj Jacob, and Muhammed Anas finished 5th in their Heat and thus were unable to advance to the final. With this performance they concluded… pic.twitter.com/2fPX2NM8KO
മലയാളികളങ്ങിയ ഇന്ത്യൻ ടീമില്‍ അമോജ് ജേക്കബ്, രാജേഷ് രമേഷ്, മുഹമ്മദ് അജ്മൽ, മുഹമ്മദ് അനസ് എന്നിവർ മത്സരിച്ചപ്പോൾ സന്തോഷ് കുമാർ തമിഴരശൻ പുറത്തായി. 44.60 മിനിറ്റ് ഓടിയ അജ്‌മലാണ് ഏറ്റവും വേഗമേറിയ ഇന്ത്യൻ ഓട്ടക്കാരൻ. ഫ്രാൻസ് (2:59.53), നൈജീരിയ (2:59.81), ബെൽജിയം (2:59.84) എന്നിവർ ഇന്ത്യന്‍ ടീമിലെ പിന്തള്ളി ഹീറ്റ് 2ൽ നിന്ന് ഫൈനലിലെത്തി.
ഇന്ത്യൻ വനിതകളുടെ 4x400 മീറ്റർ റിലേ ടീം ആദ്യ റൗണ്ടിൽ ഹീറ്റ് 2ൽ എട്ടാം സ്ഥാനത്തെത്തിയതിനാൽ ഫൈനലിലെത്താനായില്ല. ഇന്ത്യയുടെ ജ്യോതിക ശ്രീ ദണ്ഡി, മച്ചേത്തിറ രാജു പൂവമ്മ, വിത്യ രാംരാജ്, ശുഭ വെങ്കിടേശൻ എന്നിവർ 3:32.51 സമയത്താണ് ഓടിയെത്തിയത്. ഹീറ്റ്‌സിൽ എട്ടാം സ്ഥാനത്തും മൊത്തത്തിൽ 15-ാം സ്ഥാനത്തുമായി.51.30 സെക്കൻഡിൽ ഓടിയെത്തിയ ജ്യോതികയാണ് ഏറ്റവും വേഗമേറിയ ഇന്ത്യൻ ഓട്ടക്കാരി.