ETV Bharat / sports

ഒളിമ്പിക്‌സ് ടേബിൾ ടെന്നിസ് പ്രീ ക്വാർട്ടറിൽ; ചരിത്ര നേട്ടവുമായി മനിക ബത്ര - MANIKA BATRA TO PRE QUARTER - MANIKA BATRA TO PRE QUARTER

ടേബിൾ ടെന്നിസ് മത്സരത്തിൽ വനിത സിംഗിൾസിൽ പ്രീ ക്വാർട്ടറിൽ ഇടം നേടി ഇന്ത്യൻ താരം മനിക ബത്ര. ഫ്രാൻസിന്‍റെ പ്രിതിക പാവഡെയെ ഏകപക്ഷീയമായ നാല് ഗെയിമുകളിൽ പരാജയപ്പെടുത്തിയാണ് പ്രീ ക്വാർട്ടറിലെത്തിയത്.

PARIS OLYMPICS 2024  പാരിസ് ഒളിമ്പിക്‌സ് 2024  മനിക ബത്ര പ്രീക്വാർട്ടറിൽ  പാരിസ് ഒളിമ്പിക്‌സ് ടേബിൾ ടെന്നിസ്
Manika Batra (AP)
author img

By ETV Bharat Kerala Team

Published : Jul 30, 2024, 4:33 PM IST

പാരിസ്: ഒളിമ്പിക്‌സിൽ ചരിത്രം കുറിച്ച് ഇന്ത്യൻ താരം മനിക ബത്ര പ്രീ ക്വാർട്ടറിൽ. ടേബിൾ ടെന്നിസ് വനിത സിംഗിൾസ് മത്സരത്തിൽ പ്രീ ക്വാർട്ടറിൽ എത്തിയ ആദ്യ വനിതയായി താരം. ഇന്ത്യൻ വംശജയായ ഫ്രാൻസ് താരം പ്രിതിക പാവഡെ പരാജയപ്പെടുത്തിയാണ് മനികയുടെ മുന്നേറ്റം. 11-9, 11-6, 11-9, 11-7 എന്നിങ്ങനെയുള്ള സ്‌കോറുകളിൽ നാല് ഗെയിമുകളിലും മുന്നേറിക്കൊണ്ടാണ് താരം പ്രീ ക്വാർട്ടറിലെത്തുന്നത്.

2023ലെ കോമൺവെൽത്ത് ഗെയിംസിൽ വനിത സിംഗിൾസിൽ മനിക സ്വർണ മെഡൽ നേടിയിരുന്നു. ടോക്കിയോ ഒളിമ്പിക്‌സിൽ 32-ാം റൗണ്ടിലെത്തിയ മനിക ഇത്തവണ മികച്ച പ്രകടനമാണ് കാഴ്‌ചവെക്കുന്നത്. ടോക്കിയോ ഒളിമ്പിക്‌സിൽ പുരുഷ സിംഗിൾസിൽ 32-ാം റൗണ്ടിലെത്തിയ മുൻ താരം അചന്ത ശരത് കമലാണ് പുരുഷ സിംഗിൾസിൽ ഇന്ത്യക്കായി മികച്ച പ്രകടനം കാഴ്‌ചവെച്ചത്.

Also Read: പരിശീലനത്തിനായി ചെലവാക്കിയത് കോടികള്‍; മനു ഭാക്കറുടെ ചരിത്രനേട്ടത്തിന് പിന്നാലെ വെളിപ്പെടുത്തലുമായി കായിക മന്ത്രി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.