ETV Bharat / sports

'മിക്‌സഡ് എയർ റൈഫിളിൽ ഇന്ത്യക്ക് മെഡൽ ഉറപ്പ്': മുൻ ഷൂട്ടിങ് കോച്ച് സണ്ണി തോമസ് - Former shooting coach predict medal - FORMER SHOOTING COACH PREDICT MEDAL

ഒളിമ്പിക്‌സിന് ഇന്ത്യയിൽ നിന്ന് എയർ റൈഫിൾ മിക്‌സഡ് ടീമിനത്തിൽ യോഗ്യത നേടിയ രണ്ട് ടീമുകള്‍ക്കും മെഡല്‍ സാധ്യതയുണ്ടെന്ന് ഇന്ത്യയുടെ മുൻ ഷൂട്ടിങ് കോച്ച് സണ്ണി തോമസ് ഇടിവി ഭാരതിനോട് പറഞ്ഞു.

FORMER SHOOTING COACH SUNNY THOMAS  INDIA SHOOTING MEDAL IN OLYMPICS  ഷൂട്ടിങ് കോച്ച് സണ്ണി തോമസ്  OLYMPICS 2024
Sunny Thomas (Etv Bharat)
author img

By ETV Bharat Kerala Team

Published : Jul 27, 2024, 9:39 AM IST

Updated : Jul 27, 2024, 11:17 AM IST

തിരുവനന്തപുരം : പാരിസ് ഒളിമ്പിക്‌സിന് തിരിതെളിഞ്ഞ ശേഷം ആദ്യ ദിനം തന്നെ ഷൂട്ടിങ് റേഞ്ചിൽ നിന്ന് ഇന്ത്യക്ക് സന്തോഷ വാർത്ത വരുമോ? അതേയെന്നാണ് ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഷൂട്ടിങ് കോച്ചായിരുന്ന സണ്ണി തോമസ് പറയുന്നത്. 10 മീറ്റർ എയർ റൈഫിൾ മിക്‌സഡ് ടീമിനത്തിലാണ് ഇന്ന്(27-07-2024) മെഡൽ മത്സരങ്ങളുള്ളത്. ഇന്ത്യയുടെ രണ്ട് ടീമുകൾ യോഗ്യത റൗണ്ടിൽ മാറ്റുരക്കുന്നു. ഒരു പോലെ ഫോമിലുള്ള രണ്ട് ടീമുകൾക്കും ഒറ്റ വിജയത്തിലൂടെ മെഡൽ മാച്ചിലേക്ക് മുന്നേറാനാവും.

10 മീറ്റർ എയർ റൈഫിൾ മിക്‌സഡ് ടീമിനത്തിലെ ലോക റെക്കോഡ് ഇന്ത്യയുടെ പേരിലാണ്. ഈജിപ്റ്റിലെ കെയ്റോയിൽ 2023 ഫെബ്രുവരിയിൽ നടന്ന ലോകകപ്പിൽ ഇന്ത്യൻ ടീം നേടിയ 635.8 ആണ് ഈ ഇനത്തിലെ ലോക റെക്കോഡ്. പക്ഷേ അന്ന് ടീമിലുണ്ടായിരുന്നവർ ആരും ഇന്നത്തെ ഒളിമ്പിക്‌സ് ടീമിലില്ല. ഈ ഇനത്തിലെ ശക്തരായ ഇന്ത്യയും ചൈനയും അടക്കം എല്ലാ രാജ്യങ്ങളും ഈരണ്ട് ടീമുകളെ വീതം ക്വാളിഫിക്കേഷൻ റൗണ്ടിൽ മത്സരിപ്പിക്കുന്നുണ്ട്.

ഇന്ത്യയിൽ നിന്ന് മിക്‌സഡ് ടീമിനത്തിൽ യോഗ്യത നേടിയിരിക്കുന്ന രണ്ട് ജോഡികൾക്കും നല്ല മെഡൽ സാധ്യതയുണ്ടെന്ന് ഇന്ത്യയുടെ മുൻ ഷൂട്ടിങ് കോച്ച് സണ്ണി തോമസ് ഇടിവി ഭാരതിനോട് പറഞ്ഞു. 'ജൂനിയർ ലോക ചാമ്പ്യൻഷിപ്പിൽ 10 മീറ്റർ റൈഫിൾ വ്യക്തിഗത ഇനത്തിലും വനിത ടീമിനത്തിലും സ്വർണം നേടി മികച്ച ഫോമിൽ നിൽക്കുന്ന രമിത ജിൻഡാലും കെയ്റോയിൽ നടന്ന ലോകകപ്പിൽ മിക്‌സഡ് ടീമിനത്തിൽ രണ്ടാം സ്ഥാനത്തെത്തിയ അർജുൻ ബബുതയും അടങ്ങുന്ന ടീമിന് സാധ്യത ഏറെയാണ്.

കഴിഞ്ഞ വർഷം നടന്ന റിയോ ലോക കപ്പിൽ വനിത വിഭാഗം ചാമ്പ്യനായിരുന്ന തമിഴ്‌നാട്ടുകാരി ഇളവേനിൽ വാളറിവാൻ ഏറെ വിദേശ മത്സര പരിചയമുള്ള താരമാണ്. കന്നി ഒളിമ്പിക്‌സിനിറങ്ങുന്ന സന്ദീപ് സിങ്ങും ലോക നിലവാരത്തിലുള്ള താരമാണ്.'- സണ്ണി തോമസ് പറഞ്ഞു.

ഇന്ത്യൻ ദേശീയ ടീമിന്‍റെ കോച്ചായി നീണ്ട 19 വർഷം പ്രവർത്തിച്ച ദ്രോണാചാര്യ സണ്ണി തോമസ്, ഇന്ത്യൻ ഷൂട്ടിങ്ങിനെ ലോകത്തിന്‍റെ നെറുകയിലെത്തിച്ചാണ് വിരമിച്ചത്. ഒളിമ്പിക് വേദികളിൽ രാജ്യവർധൻ സിങ് റാത്തോഡ് മുതൽ അഭിനവ് ബിന്ദ്രയും ഗഗൻ നാരംഗും വരെ മെഡൽ നേടിയത് സണ്ണി തോമസിന്‍റെ ശിക്ഷണത്തിലായിരുന്നു.

മെഡൽ തീരുമാനിക്കുന്നത് ഇങ്ങിനെ :

ആകെ 28 ടീമുകളാണ് ക്വാളിഫിക്കേഷൻ റൗണ്ടിൽ ഇറങ്ങുന്നത്. ഇവരിൽ നിന്ന് ഏറ്റവും കൂടുതൽ പോയിന്‍റ് നേടുന്ന നാല് ടീമുകൾ മെഡൽ മാച്ചുകൾക്ക് യോഗ്യത നേടും. മൂന്നും നാലും സ്ഥാനത്തെത്തിയവർ തമ്മിൽ വെങ്കല മെഡലിനായുള്ള പോരാട്ടം രണ്ട് മണിക്ക് നടക്കും. ഒന്നും രണ്ടും റാങ്കുകളിലുള്ളവർ തമ്മിലുള്ള സ്വർണവും വെള്ളിയും നിശ്ചയിക്കാനുള്ള പോരാട്ടം അതിന് ശേഷമാകും നടക്കുക.

മത്സര രീതി :

10 മീറ്റർ അകലെ നിന്ന് പേപ്പർ ടാർഗറ്റിലെ ബുൾസ് ഐയിലേക്കാണ് ഓരോ ഷൂട്ടറും നിറയൊഴിക്കേണ്ടത്. 5.6 മില്ലീമീറ്റർ വ്യാസമുള്ള ബാരലോടു കൂടിയ റൈഫിളാണ് ഉപയോഗിക്കുക. റൈഫിളിന്‍റെ പരമാവധി അനുവദനീയ ഭാരം 5.5 കിലോ ഗ്രാമാണ്. മിക്‌സഡ് ടീമിനത്തിൽ 10 ഷോട്ടുകളുള്ള 6 സീരീസുകളാണ് ഓരോ ടീമിനും ലഭിക്കുക.

ടീമിലെ ഓരോ താരവും 30 ഷോട്ടുകൾ ഉതിർക്കണം. ആകെ 75 മിനിറ്റാണ് ടീമിന് ലഭിക്കുക. ക്വാളിഫിക്കേഷൻ റൗണ്ടിൽ പരമാവധി ഒരു ഷോട്ടിന് ലഭിക്കാവുന്ന പോയിന്‍റ് 10.9 ആണ്. ടീമിന് പരമാവധി ലഭിക്കാവുന്ന സ്കോർ 654 ആണ്.

ഫൈനലിലെ പോയിന്‍റ് :

തീർത്തും വ്യത്യസ്‌തമായ പോയിന്‍റ് സമ്പ്രദായമാണ് 10 മീറ്റർ എയർറൈഫിൾ മിക്‌സഡ് ടീമിനത്തിലേതെന്ന് ഇന്ത്യയുടെ മുൻ ഷൂട്ടിങ്ങ് കോച്ച് സണ്ണി തോമസ് വിശദീകരിച്ചു.'രണ്ട് ടീമുകൾ തമ്മിൽ നടക്കുന്ന മെഡൽ മാച്ചിൽ ഓരോ ടീമിനും 10 ഷോട്ടുകളടങ്ങിയ സീരീസിൽ കിട്ടുന്ന പോയിന്‍റിനെ ആശ്രയിച്ച്, കൂടുതൽ പോയിന്‍റ് നേടുന്ന ടീമിന് 2 പോയിന്‍റ് ലഭിക്കും. അങ്ങനെ പോയിന്‍റുകൾ കണക്കാക്കി ആദ്യം 16 പോയിന്‍റ് കിട്ടുന്ന ടീം വിജയിക്കും. ടൈ വന്നാൽ ടൈ ബ്രേക്കർ അനുവദിക്കും.'

മനു ഭാക്കർ ഇന്നിറങ്ങും...

ഇന്ത്യ ഏറെ പ്രതീക്ഷ പുലർത്തുന്ന വനിതകളുടെ 10 മീറ്റർ എയർ പിസ്റ്റൾ വിഭാഗത്തിലും ഇന്ന് മത്സരമുണ്ട്. റാങ്കിങ് റൗണ്ടിൽ നിന്ന് ഫൈനലിലേക്ക് അവസരം തേടി മത്സരിക്കാനിറങ്ങുന്നത് ഇന്ത്യയുടെ രണ്ട് താരങ്ങളാണ്, മനു ഭാക്കറും റിഥം സംഗ്വാനും. 10 ഷോട്ടുകളുടെ 6 സീരീസിൽ ഓരോ താരത്തിനും 60 ഷോട്ടുകൾ ലഭിക്കും. മികച്ച 8 റാങ്കുകാർ ഫൈനലിലേക്ക് യോഗ്യത നേടും. നാല് മണിക്കാണ് യോഗ്യത മത്സരം.

Also Read : 'മടി കാരണം ടെന്നീസ് റാക്കറ്റ് താഴെവച്ചു, പിന്നെയെടുത്തത് പിസ്‌റ്റള്‍..!'; പാരിസില്‍ ഇന്ത്യൻ പ്രതീക്ഷയായി ഇരുപതുകാരി - Shooter Rhythm Sangwan

Last Updated : Jul 27, 2024, 11:17 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.